മനുഷ്യത്വത്തിന്റെ നേർക്കാഴ്ച! കരയ്ക്കടിഞ്ഞ കൂറ്റൻ സ്രാവിന് അതിസാഹസികമായ മടക്കം
ഫ്ലോറിഡയിലെ പെൻസകോള ബീച്ചിൽ നിരവധി വിനോദസഞ്ചാരികൾ കുളിക്കുന്നതിനിടെയാണ് കരയിലേക്ക് കൂറ്റൻ സ്രാവ് എത്തിയത്. ഭയന്നുവിറച്ച എല്ലാവരും അവിടെനിന്നും മാറിനിന്നു. എന്നാൽ അബദ്ധത്തിൽ കരയ്ക്കടുത്ത സ്രാവ് പ്രാണനുവേണ്ടി പോരാടുന്നതാണ് പിന്നീട് കാണാനായത്.

തുടർന്ന് തീരത്തുണ്ടായവർ സ്രാവിന്റെ വാലിൽ പിടിച്ച് വെള്ളത്തിലേക്ക് വലിച്ചിടാൻ ശ്രമം തുടങ്ങി. ഇതിനിടെ സ്രാവ് ശക്തമായി കുതറുകയും വാല്‍ ശക്തിയായി അടിക്കുകയും ചെയ്തതോടെ ചിലർ ദൗത്യത്തിൽ നിന്നും പിന്മാറി. ഒരാൾ വെള്ളത്തിലേക്ക് വീഴുന്നതും വിഡിയോയിൽ കാണാം. എങ്കിലും സ്രാവിന്റെ ജീവൻ തിരിച്ചുപിടിക്കാൻ അവർ തീരുമാനിച്ചു.
വീണ്ടും വാലിൽപിടിച്ച് വെള്ളത്തിലേക്ക് വലിച്ചിട്ടു. കൂടുതൽ വെള്ളമുള്ള സ്ഥലത്തേക്ക് നീങ്ങിയതോടെ സ്രാവ് തിരിച്ചുപോകാൻ തയാറായി. മനുഷ്യത്വം മരിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഈ വിഡിയോ എന്നും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ എല്ലാവരെയും പ്രശംസിച്ചും നിരവധിപ്പേർ രംഗത്തെത്തി.
Content Highlights: Florida | Beach | Mako Shark