ഗുജറാത്തിൽ ഏറ്റവും കൂടുതൽ മുതലകളുടെ സാന്നിധ്യമുള്ള ജില്ല വഡോദരയാണ്. എല്ലാംകൂടി ആയിരം മുതലകൾ ഈ ജില്ലയിലുണ്ടെന്നാണു കണക്ക്. ജില്ലയിലെ വിശ്വാമിത്രി എന്ന നദിയിൽ മാത്രം അഞ്ഞൂറോളം മുതലകളുണ്ടെന്നാണു കണക്ക്. ഗുജറാത്തിലെ പഞ്ച്മഹലിൽ നിന്നുത്ഭവിക്കുന്ന ഈ നദി വഡോദരയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുജറാത്തിൽ ഏറ്റവും കൂടുതൽ മുതലകളുടെ സാന്നിധ്യമുള്ള ജില്ല വഡോദരയാണ്. എല്ലാംകൂടി ആയിരം മുതലകൾ ഈ ജില്ലയിലുണ്ടെന്നാണു കണക്ക്. ജില്ലയിലെ വിശ്വാമിത്രി എന്ന നദിയിൽ മാത്രം അഞ്ഞൂറോളം മുതലകളുണ്ടെന്നാണു കണക്ക്. ഗുജറാത്തിലെ പഞ്ച്മഹലിൽ നിന്നുത്ഭവിക്കുന്ന ഈ നദി വഡോദരയിൽ കൂടിയാണ് ഒഴുകുന്നത്. മുതലകളുടെ സാന്നിധ്യം മൂലം ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ നദികളിലൊന്നായാണു വിശ്വമിത്രി കണക്കാക്കപ്പെടുന്നത്. മൺസൂൺ കാലത്ത് വെള്ളപ്പൊക്കമുണ്ടാകുമ്പോൾ മുതലകൾ നഗരത്തിലിറങ്ങുന്നതിന്റെ ഒട്ടേറെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും വഡോദരയിൽ നിന്നു പ്രചരിക്കാറുണ്ട്.

മഗ്ഗർ അഥവാ മാർഷ് ക്രോക്കഡൈൽ വിഭാഗത്തിൽ പെടുന്ന മുതലകളാണ് ഇവിടെ അധികവും. ഇത്തരം മുതലകൾ ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ മാത്രമേ ഉള്ളൂവെന്നതിനാ‍ൽ ഇവ സംരക്ഷിത വിഭാഗങ്ങളാണ്. 2019ൽ നടത്തിയ ഒരു സർവേയിൽ ഈ നദിയുടെ ഓരോ കിലോമീറ്റർ ദൂരത്തിലും 6 മുതലകൾ വീതമുണ്ടത്രേ.

ADVERTISEMENT

മുതലകൾ പെരുകുന്നതു മൂലം ഭീതിയുടെ ജലമൊഴുകുന്ന പല നദികളുമുണ്ട് ലോകത്തിൽ. ഇതിൽ ഏറെ പ്രശസ്തം ലോകത്തിലെ ഏറ്റവും നീളമുള്ള നദിയായ നൈൽ തന്നെയാകും. മനുഷ്യരെ ആക്രമിക്കാൻ ഒട്ടും മടിയില്ലാത്ത നൈൽ ക്രോക്ക‍ഡൈൽ എന്ന വിഭാഗത്തിലുള്ള മുതലകൾ ഇവിടെയുണ്ട്. ദക്ഷിണാഫ്രിക്കയിലും മൊസാംബിക്കിലുമായി ഒഴുകുന്ന ഒലിഫാന്റ്സ് നദിയിലും മുതലശല്യം കലശലാണ്. 

ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ ക്രൂഗർ പാർക്ക് വനോദ്യാനത്തിന്റെ തെക്കേ അതിർത്തിയിലുള്ള ഒരു നദിയുടെ പേര് തന്നെ ക്രോക്കൊഡൈൽ നദിയെന്നാണ്. ഈ നദിയിൽ ധാരാളം മുതലകളുണ്ട്. ഇതു പോലെ തന്നെ പേരിൽ മുതലയുള്ള നദിയാണ് ഓസ്ട്രേലിയയിലെ ഈസ്റ്റ് അലിഗേറ്റർ റിവർ.

ADVERTISEMENT

Read Also: വളർത്തു പാമ്പിനെ കഴുത്തിൽ ചുറ്റി കടലിൽ സർഫിങ്; ഉടമയ്‌ക്കെതിരെ നിയമനടപടി

എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ മുതലകൾ അധിനിവേശം നടത്തിയിട്ടുള്ള നദി ഇതൊന്നുമല്ല. കോസ്റ്റ റിക്കയിലെ ടാർക്കോലിസ് എന്ന നദിയാണ്. വലിയ അളവിൽ മലിനമാക്കപ്പെട്ടിട്ടുള്ള ഈ നദി മുതലകളുടെ ഒരു ആവാസകേന്ദ്രമാണ്.

ADVERTISEMENT

ഓരോ ചതുരശ്ര മൈൽ വിസ്തീർണത്തിലും 75 മുതലകളെ ഈ നദിയിൽ കാണാമെന്ന് പരിസ്ഥിതി വിദഗ്ദർ അഭിപ്രായപ്പെടുന്നു. വലിയൊരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഈ നദി. ക്രോക്കഡൈൽ ബ്രിജ് എന്ന പാലത്തിൽ നിന്നും തദ്ദേശീയമായ ബോട്ട് യാത്രയിലൂടെയും മുതലകളെ അടുത്തു നിന്നു കാണാൻ ടർക്കോലിസിൽ സൗകര്യമുണ്ട്.

Content Highlights: Crocodile | Gujarat | Animal