നടി, അവതാരക എന്നിങ്ങനെ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് സ്നേഹ ശ്രീകുമാർ. ഭർത്താവ് ശ്രീകുമാറും മലയാളികൾക്ക് പ്രിയപ്പെട്ടവനാണ്. കുറച്ചുമാസങ്ങൾക്ക് മുൻപാണ് ഇവർക്ക് ആൺകുഞ്ഞ് പിറന്നത്. മകൻ കേദാറിന്റെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി, അവതാരക എന്നിങ്ങനെ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് സ്നേഹ ശ്രീകുമാർ. ഭർത്താവ് ശ്രീകുമാറും മലയാളികൾക്ക് പ്രിയപ്പെട്ടവനാണ്. കുറച്ചുമാസങ്ങൾക്ക് മുൻപാണ് ഇവർക്ക് ആൺകുഞ്ഞ് പിറന്നത്. മകൻ കേദാറിന്റെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന സ്നേഹ ഇത്തവണ മറ്റൊരാളെ കൂടി പരിചയപ്പെടുത്തി. തന്റെ പ്രിയപ്പെട്ട വളർത്തുനായയെ! 

യാദൃശ്ചികമായി ജീവിതത്തിലേക്ക് വന്ന ഭാഗ്യമാണ് ഓസ്കാർ എന്ന നായയെന്ന് സ്നേഹ പറഞ്ഞു. ഗർഭിണിയായിരിക്കുമ്പോൾ നായയെ മാറ്റിനിർത്തണമെന്ന് പലരും പറഞ്ഞു. എന്നാലിന്ന് കുഞ്ഞിന്റെ പ്രധാന കാവൽക്കാരൻ അവനാണെന്നും സ്നേഹ കുറിച്ചു.

ADVERTISEMENT

സ്നേഹ ശ്രീകുമാറിന്റെ വാക്കുകൾ

യാദൃശ്ചികമായി  ജീവിതത്തിലേക്ക് വന്ന എന്റെ ഭാഗ്യം ആണ് ഓസ്കാർ. കേൾക്കുന്നവർക്ക് വെറും പട്ടിഭ്രാന്ത് എന്ന് തോന്നുമെങ്കിലും, സത്യത്തിൽ ഇവൻ വന്ന ശേഷം എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നത് സത്യം ആണ്. സന്തോഷത്തിലും സങ്കടത്തിലും കട്ടക്ക് കൂടെ നിൽക്കുന്ന എന്റെ ഓസ്കി, വളരെ പെട്ടെന്ന് ഞാനുമായി അടുത്തു. ഗർഭകാലത്തു സത്യത്തിൽ എന്നെ ഇത്രയും പുറകേ നടന്നു ശ്രദ്ധിച്ച വേറെ ആളില്ല. കുഞ്ഞുവരുമ്പോൾ എല്ലാരും പറഞ്ഞു ഓസ്‌ക്കിയെ മാറ്റിനിർത്തണം, അവൻ എങ്ങനെ പ്രതികരിക്കും എന്നൊന്നും അറിയില്ലല്ലോ എന്നൊക്കെ. പക്ഷെ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് മനുഷ്യരുപോലും അഡ്ജസ്റ്റ് ചെയ്യാത്ത വിധത്തിൽ അവൻ അനിയന് വേണ്ടി ഒതുങ്ങി പലതിലും. 

ഓസ്കാർ (Photo: Facebook/Sneha Sreekumar)
ADVERTISEMENT

ഇപ്പോൾ വാവയുടെ കാവൽ ആണ്. പുറത്തുന്നു കാണാൻ വരുന്നവർ കുഞ്ഞിനെ എടുത്തോണ്ടുപോകുമോ എന്ന് നോക്കിയിരിക്കൽ ആണ്, വാവ കരഞ്ഞാൽ ടെൻഷൻ ആണ് ഓസ്‌കിച്ചേട്ടന്. നീ ഇല്ലാതെ ഞങ്ങളുടെ വീട്ടിൽ പൂർണതയില്ല, അത്രയും നിന്നെ സ്നേഹിക്കുന്നു ഓസ്കി.  

Content Highlights: Sneha Sreekumar | Pet dog | Animal | Environment