മുതല ചാടിപിടിച്ചത് കഴുത്തിൽ; വെള്ളംകുടിക്കാൻ നിന്ന പുള്ളിപ്പുലി നേരെ വെള്ളത്തിനടിയിലേക്ക്- വിഡിയോ
ദാഹിച്ച് വലഞ്ഞാണ് പുള്ളിപ്പുലി ജലാശയത്തിനടുത്തേക്ക് എത്തിയത്. എന്തോ അപകടം മണത്തതുകൊണ്ടാകണം, ഓടാൻ തയാറായി നിന്നുകൊണ്ടാണ് വെള്ളം കുടിച്ചത്. പെട്ടെന്ന് കുടിച്ച് രക്ഷപ്പെടാം എന്ന് കരുതിയപ്പോഴാണ് ഒളിച്ചിരുന്ന മുതല ചാടിവീണത്.

ദാഹിച്ച് വലഞ്ഞാണ് പുള്ളിപ്പുലി ജലാശയത്തിനടുത്തേക്ക് എത്തിയത്. എന്തോ അപകടം മണത്തതുകൊണ്ടാകണം, ഓടാൻ റെഡിയായി നിന്നുകൊണ്ട് വേഗത്തിൽ വെള്ളം കുടിച്ചത്. കാര്യം കഴിഞ്ഞ് സ്ഥലം വിടാമെന്ന് കരുതിയപ്പോഴാണ് ഒളിച്ചിരുന്ന മുതല ചാടിവീണത്.
കഴുത്തിൽപിടിച്ച് തൂക്കിയതോടെ പുലിക്ക് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല. പിടിമുറുക്കിയ മുതല പുള്ളിപ്പുലിയെ വെള്ളത്തിലേക്ക് വലിച്ചിട്ടു. രക്ഷപ്പെടാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. പുള്ളിപ്പുലിയെയും കൊണ്ട് മുതല ആഴത്തിലേക്ക് പോവുകയായിരുന്നു. അൽപസമയം കഴിഞ്ഞപ്പോൾ ജലാശയം ശാന്തമായ നിലയിലായി. അറിയാത്ത ഒരാൾ എത്തിയാൽ ഇതിനകത്ത് മുതലയുണ്ടെന്ന് പറയില്ലെന്ന് വിഡിയോ കണ്ടവർ പറയുന്നു. പഴയ വിഡിയോ ആണെങ്കിലും ഇപ്പോഴും കാഴ്ച്ചക്കാർ ഏറെയാണ്. പല പേജുകളിലായി വിഡിയോ പ്രചരിച്ചുവരികയാണ്.
Content Highlights: Crocodile | Leopard | Animal