തെരുവുനായ്ക്കളെ അരുമകളാക്കി മാറ്റിയവരാണ് നടി അമല, തൃഷ തുടങ്ങിയവർ. തെരുവുനായ്ക്കളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കാനായി തൃഷ നിരവധി പരിപാടികളിൽ പങ്കെടുക്കാറുണ്ട്. പെറ്റ (PETA)യിലെ ഒഴിച്ചുകൂടാനാകാത്ത അംഗമാണ് നടി. നിരവധി നായ്ക്കളെയാണ് നടി തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെരുവുനായ്ക്കളെ അരുമകളാക്കി മാറ്റിയവരാണ് നടി അമല, തൃഷ തുടങ്ങിയവർ. തെരുവുനായ്ക്കളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കാനായി തൃഷ നിരവധി പരിപാടികളിൽ പങ്കെടുക്കാറുണ്ട്. പെറ്റ (PETA)യിലെ ഒഴിച്ചുകൂടാനാകാത്ത അംഗമാണ് നടി. നിരവധി നായ്ക്കളെയാണ് നടി തന്റെ കുഞ്ഞുങ്ങളായി വളർത്തുന്നത്. അതിൽ എടുത്തുപറയേണ്ട ഒരാളാണ് കാഡ്‌ബറി എന്ന നായ. ഹൈദരാബാദിൽ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് നടൻ സിദ്ധാർഥും തൃഷയും കാഡ്‌ബറിയെ ആദ്യമായി കാണുന്നത്. കാലുവയ്യാത്തതിനാൽ നടക്കാൻ പോലുമാകാതെ മഴയിൽ ഇഴയുകയായിരുന്നു. നായ്ക്കുട്ടിയെ ചികിത്സയ്ക്ക് വിധേയമാക്കുകയും പിന്നീട് ചെന്നൈയിലെ വീട്ടിലേക്ക് കൊണ്ടുവരികയുമായിരുന്നു. 

കാഡ്ബറി എന്ന് പേരിട്ടെങ്കിലും കാഡു എന്നാണ് തൃഷ അവനെ വിളിച്ചിരുന്നത്. പെറ്റയുടെ പരസ്യത്തിൽ തൃഷയ്ക്കൊപ്പം നായ എത്തിയിട്ടുണ്ട്. അരുമയ്ക്കൊപ്പമുള്ള നിരവധി വിഡിയോകളും നടി സോഷ്യൽമിഡിയയിൽ പോസ്റ്റ് ചെയ്യുമായിരുന്നു. 9 വർഷം തൃഷയ്‌ക്കൊപ്പം ഉണ്ടായിരുന്ന കാഡ്ബറി 2013ലാണ് മരണപ്പെട്ടത്. വയറ്റിലുണ്ടായ ട്യൂമർ നീക്കം ചെയ്യുന്നതിനിടെയാണ് മരണം. 

ADVERTISEMENT

ഒരു വീട്ടിൽ നിറയെ സുഹൃത്തുക്കൾ, മറ്റൊരു വീട്ടിൽ നിറയെ നായകള്‍. ഒരു മാസം നിൽക്കണമെന്ന് വരുമ്പോൾ നിങ്ങൾ ഏത് വീട് തിരഞ്ഞെടുക്കും എന്ന് തൃഷയോട് ഒരഭിമുഖത്തിൽ ചോദിച്ചിരുന്നു. അതിന് അവർ നൽകിയ മറുപടി ഇങ്ങനെ: ‘‘ഒരു മാസം ഒരുമിച്ചിരുന്നാൽ സുഹൃത്തുക്കളുമായി വഴക്കുണ്ടാകും. അത്രയും കാലമൊന്നും തനിക്ക് നിൽക്കാനാകില്ല. ഇടയ്ക്കിടയ്ക്ക് കാണുന്നതാണ് നല്ലത്. മൃഗങ്ങൾ അങ്ങനെയല്ല. അവർക്ക് സ്ഥിരതയുണ്ട്. പിന്നെ അവർക്ക് സംസാരിക്കാൻ കഴിവില്ല. അതുകൊണ്ട് ആ വീടായിരിക്കും തിരഞ്ഞെടുക്കുക.’’

കാഡ്‌ബറിയും തൃഷയും പരസ്യ ചിത്രീകരണത്തിനിടെ (Photo: Youtube/officialPETAIndia)

‘‘എനിക്ക് മൃഗങ്ങളെ വലിയ ഇഷ്ടമാണ്. എല്ലാവരും മൃഗങ്ങളെ ദത്തെടുക്കണമെന്നാണ് തന്റെ അഭിപ്രായം. ശരീരവും ലുക്കും നോക്കിയല്ല നായ്ക്കുട്ടികളെ തിരഞ്ഞെടുക്കേണ്ടത്. ഇന്ത്യയിൽ നായകള്‍ വളരെ ബുദ്ധിയുള്ളവരാണ്.’’ തൃഷ പറഞ്ഞു.

ADVERTISEMENT

Content Highlights: Street Dog| Trisha | Pets Animals