ആരോഗ്യരംഗത്തെ അറിവുകളെ കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ആകാംക്ഷ മുതലെടുത്ത് നിരവധി പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. രക്താർബുദത്തിനുള്ള അത്ഭുത മരുന്നാണ് Imitinef Mercilet എന്ന് അവകാശപ്പെടുന്ന നിരവധി സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഏറെ ചർച്ചയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യരംഗത്തെ അറിവുകളെ കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ആകാംക്ഷ മുതലെടുത്ത് നിരവധി പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. രക്താർബുദത്തിനുള്ള അത്ഭുത മരുന്നാണ് Imitinef Mercilet എന്ന് അവകാശപ്പെടുന്ന നിരവധി സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഏറെ ചർച്ചയായിരുന്നു. വാസ്തവമറിയാം.

∙അന്വേഷണം

ADVERTISEMENT

ദയവായി കൂടുതൽ ഷെയർ ചെയ്യുക! മാരക രോഗമായിരുന്ന ബ്ലഡ് കാൻസർ പൂർണമായും ഭേദമാക്കാൻ പുതിയ മരുന്ന് കണ്ടുപിടിച്ചു.ആ മരുന്നിന്റെ പേര് Imitinef Mercilet എന്നാണ്.ഈ മരുന്ന് ഞങ്ങളുടെ ചെന്നൈയിലെ കാൻസർ റിസർച്ച് സെന്ററിൽ സൗജന്യമായി നൽകുന്നു.”

 കാൻസർ റിസർച്ച് സെന്റർ, അഡയാറിന്റെ  അഡ്രസ്സും ഫോൺ നമ്പറും ചേർത്താണ് പോസ്റ്റുകൾ. “സുഹൃത്തുക്കളെ, നമ്മൾ കൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടായാൽ പോലും അതിന് ദൈവത്തോട് നന്ദി പറയണം.ഈ സന്ദേശം അയച്ചു കൊടുക്കൂ. എല്ലാവർക്കും ധാരാളം ആളുകൾ കാണേണ്ട ഉപയോഗപ്രദമായ വാർത്ത, ദയവായി ഷെയർ ചെയ്യുക!ഇത് കൂടുതൽ ഫോർവേഡ് ചെയ്ത് മറ്റുള്ളവരെ ബോധവാന്മാരാക്കുക.ഇത് ഫോർവേഡ് ചെയ്തിട്ട് എന്ത് പ്രയോജനം എന്ന് ചിന്തിച്ച് ഇത് ഫോർവേഡ് ചെയ്യാത്ത സഹോദരങ്ങളെ, ഒരു ദിവസം അത് നിങ്ങളെയും സഹായിച്ചേക്കാം എന്നത് മറക്കരുത്.ഇത് ശ്രദ്ധയോടെ ഫോർവേഡ് ചെയ്ത എല്ലാ നല്ല മനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി,” എന്ന  സന്ദേശത്തോടൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.

പ്രചരിക്കുന്ന പോസ്റ്റ്

ADVERTISEMENT

പ്രചരിക്കുന്ന പോസ്റ്റിലെ മരുന്നായ  Imitinef Mercilet–നെക്കുറിച്ച് ഞങ്ങൾ പരിശോധന നടത്തിയപ്പോൾ Imatinib mesylate എന്ന മരുന്നാണ് ഞങ്ങൾക്ക് കണ്ടെത്താൻ സാധിച്ചത്. ഈ മരുന്നിനെക്കുറിച്ച് തിരഞ്ഞപ്പോൾ രക്താർബുദം, മറ്റ് ചില  കാൻസറുകൾ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കീമോതെറാപ്പി മരുന്നാണ് Imatinib mesylate. കുട്ടികളിൽ കാണപ്പെടുന്ന  രക്താർബുദത്തിൻറെ (paediatric leukaemia) ചികിത്സയ്ക്ക്  ലോകാരോഗ്യ സംഘടന അംഗീകരിച്ച മരുന്നാണിതെന്നും അവരുടെ വെബ്സൈററിൽ നിന്ന് വ്യക്തമായി.

കൂടുതൽ കീവേഡുകളുടെ പരിശോധനയിൽ സമാന സന്ദേശങ്ങൾ വിവിധ നഗരങ്ങളിൽ പ്രചരിച്ചിരുന്നതായി കണ്ടെത്തി, അതത് നഗരത്തിൽ നിന്നുള്ള ഒരു ആശുപത്രി സൗജന്യ മരുന്ന് നൽകുന്നുണ്ടെന്നായിരുന്നു പ്രചാരണം. ഞങ്ങൾക്ക് ലഭിച്ച സന്ദേശത്തിൽ അഡയാറിലെ ആശുപത്രിയുടെ പേരിലാണ് പ്രചരിച്ചത്. കൂടുതൽ തിരഞ്ഞപ്പോൾ ലഭിച്ച ഒരു മാധ്യമ റിപ്പോർട്ടിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഹെമറ്റോളജിസ്റ്റ് സമീർ മെലങ്കരിയാണ് ഇക്കാര്യം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.2010 മുതൽ സന്ദേശം പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ADVERTISEMENT

പരിശോധനയിൽ   അഡയാർ കാൻസർ ഇൻസ്റ്റിട്യൂട്ടുമായി ബന്ധപ്പെട്ടപ്പോൾ  പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ച് അവര്‍ തന്നെ പ്രസിദ്ധീകരിച്ച കുറിപ്പും ഞങ്ങൾക്ക് ലഭിച്ചു. 

അഡയാറിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രമുള്ള മരുന്നല്ല ഇത്. ഈ മരുന്ന് എല്ലാ കാൻസർ സെന്ററുകളിലും ലഭ്യമാണ്.  സമൂഹമാധ്യമങ്ങൾ വഴി തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം കാണുന്നവർ ഒഴിവാക്കണമെന്നും അത് പ്രചരിപ്പിക്കരുതെന്നുമുള്ള അഭ്യർത്ഥനയാണ് കുറിപ്പിൽ.

∙ വസ്തുത

വൈറലായ സന്ദേശം വ്യാജമാണ്.അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യമായി മരുന്ന് നൽകുന്നില്ല.

English Summary : Miracle Drug For Blood Cancer Is a Hoax | FactCheck