ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള മരണത്തിന്റെ ഒരു പ്രധാന കാരണം കാൻസറാണ്. 2020ൽ പത്ത് ദശലക്ഷം മരണങ്ങളാണ് കാൻസർ മൂലം സംഭവിച്ചിട്ടുള്ളതായി കണക്കുകൾ പറയുന്നത്. ഇപ്പോൾ ചൂടുള്ള പൈനാപ്പിൾ കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന അവകാശവാദത്തോടെ ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള മരണത്തിന്റെ ഒരു പ്രധാന കാരണം കാൻസറാണ്. 2020ൽ പത്ത് ദശലക്ഷം മരണങ്ങളാണ് കാൻസർ മൂലം സംഭവിച്ചിട്ടുള്ളതായി കണക്കുകൾ പറയുന്നത്. ഇപ്പോൾ ചൂടുള്ള പൈനാപ്പിൾ കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന അവകാശവാദത്തോടെ ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള മരണത്തിന്റെ ഒരു പ്രധാന കാരണം കാൻസറാണ്. 2020ൽ പത്ത് ദശലക്ഷം മരണങ്ങളാണ് കാൻസർ മൂലം സംഭവിച്ചിട്ടുള്ളതായി കണക്കുകൾ പറയുന്നത്. ഇപ്പോൾ ചൂടുള്ള പൈനാപ്പിൾ കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന അവകാശവാദത്തോടെ ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള മരണത്തിന്റെ ഒരു പ്രധാന കാരണം കാൻസറാണ്. 2020ൽ പത്ത് ദശലക്ഷം മരണങ്ങളാണ് കാൻസർ മൂലം  സംഭവിച്ചിട്ടുള്ളതായി കണക്കുകൾ പറയുന്നത്.  ഇപ്പോൾ ചൂടുള്ള പൈനാപ്പിൾ കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന അവകാശവാദത്തോടെ ഒരു സന്ദേശം  സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  വാസ്തവമറിയാം.

അന്വേഷണം

ADVERTISEMENT

കാൻസർ പരാജയപ്പെടുന്നു പൈനാപ്പിൾ ചൂടുവെള്ളം. ദയവായി പ്രചരിപ്പിക്കുക!! ദയവായി പ്രചരിപ്പിക്കുക!! ഈ ബുള്ളറ്റിൻ കിട്ടുന്ന എല്ലാവരും പത്ത് കോപ്പി മറ്റുള്ളവർക്ക് വിതരണം ചെയ്താൽ ഒരു ജീവനെങ്കിലും രക്ഷിക്കാനാകുമെന്ന് ഐസിപിഎസ് ജനറൽ ആശുപത്രിയിലെ പ്രൊഫ. ഗിൽബർട്ട് എ. ക്വാക്ക് പറഞ്ഞു. ഞാൻ എന്റെ ഭാഗം ചെയ്തു, നിങ്ങൾക്കും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.നന്ദി! പൈനാപ്പിൾ ചൂടുവെള്ളം നിങ്ങളുടെ ജീവൻ രക്ഷിക്കും. ചൂടുള്ള പൈനാപ്പിൾ കാൻസർ കോശങ്ങളെ നശിപ്പിക്കുന്നു. ഒരു കപ്പ് ചൂടുവെള്ളത്തിൽ 2 മുതൽ 3 വരെ അരിഞ്ഞ പൈനാപ്പിൾ ചേർത്ത് ദിവസവും കുടിക്കുന്നത് "ആൽക്കലൈൻ വാട്ടർ" എല്ലാവർക്കും നല്ലതാണ്. ചൂടുള്ള പൈനാപ്പിൾ കാൻസർ വിരുദ്ധ പദാർത്ഥങ്ങൾ പുറത്തുവിടുന്നു, ഫലപ്രദമായ കാൻസർ ചികിത്സയ്ക്കുള്ള വൈദ്യശാസ്ത്രത്തിലെ ഏറ്റവും പുതിയ പുരോഗതി. ചൂടുള്ള പൈനാപ്പിളിന് സിസ്റ്റുകളും ട്യൂമറുകളും നീക്കം ചെയ്യാനുള്ള കഴിവുണ്ട്. എല്ലാത്തരം ക്യാൻസറുകൾക്കും ഇത് ചികിത്സിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പൈനാപ്പിൾ ചൂടുവെള്ളം അലർജി/അലർജി കാരണം ശരീരത്തിലെ എല്ലാ രോഗാണുക്കളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു. പൈനാപ്പിൾ ജ്യൂസിൽ നിന്ന് ലഭിക്കുന്ന മരുന്ന് മാരകമായ കോശങ്ങളെ കൊല്ലുന്നു, ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കില്ല. പൈനാപ്പിൾ ജ്യൂസിലെ അമിനോ ആസിഡുകളും പൈനാപ്പിൾ പോളിഫെനോളുകളും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ആന്തരിക രക്തക്കുഴലുകൾ അടയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. വായിച്ചതിനുശേഷം, മറ്റുള്ളവരോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അവരുടെ ആരോഗ്യം ശ്രദ്ധിക്കാൻ ആവശ്യപ്പെടുക. കുറഞ്ഞത് അഞ്ച് ഗ്രൂപ്പുകളിലേക്കെങ്കിലും ഈ സന്ദേശം അയക്കുക. ചിലർ അയക്കാറില്ല. എന്നാൽ നിങ്ങൾ തീർച്ചയായും അയയ്ക്കുമെന്ന് ഞാൻ കരുതുന്നു. എന്നാണ് പ്രചരിക്കുന്ന സന്ദേശം.

ചൂടുള്ള പൈനാപ്പിളും കാൻസറും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാൻ കീവേഡുകളുപയോഗിച്ച് ഞങ്ങൾ തിരഞ്ഞു.എന്നാൽ പൈനാപ്പിളിന്റെ ഗുണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളല്ലാതെ കാൻസർ പ്രതിവിധിയായി ചൂടുള്ള പൈനാപ്പിളിനെക്കുറ്ച്ച് എവിടെയും പരാമർശിച്ചിട്ടില്ല.

ADVERTISEMENT

പൈനാപ്പിൾ ആന്റിഓക്‌സിഡന്റുകൾ എന്നറിയപ്പെടുന്ന ഫ്ലേവനോയ്ഡുകളാലും ഫിനോളിക് ആസിഡുകളാലും സമ്പുഷ്ടമാണെന്ന ഒരു ഗവേഷണ പ്രസിദ്ധീകരണ റിപ്പോർ‌ട്ട് ഞങ്ങള്‍ക്ക് ലഭിച്ചു . പൈനാപ്പിളും അതിന്റെ സംയുക്തങ്ങളും  ഓക്സിഡേറ്റീവ് സമ്മർദ്ദം  കുറയ്ക്കുന്നതിലൂടെ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ചൂടുള്ള പൈനാപ്പിളും കാൻസർ ചികിത്സയും തമ്മിൽ ബന്ധമുള്ളതായി എവിടെയും വിശദീകരിക്കുന്നില്ല.

ICBS ജനറൽ ഹോസ്പിറ്റലിലെ ഡോ. ഗിൽബർട്ട് എക്വോക്ക് എന്ന ഒരു പ്രൊഫസറാണ് വൈറൽ സന്ദേശത്തിന് പിന്നിലെന്ന് പറയുന്നുണ്ട്.

ADVERTISEMENT

പ്രൊഫസർ ഡോ. ഗിൽബർട്ട് എ. ക്വോക്കിനായും ICBS ജനറൽ ഹോസ്പിറ്റലിനുമായുള്ള തിരച്ചിലിൽ ഇവരെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല. എന്നാൽ രക്ത സുരക്ഷയ്ക്കുള്ള ഇന്റർനാഷണൽ കൺസോർഷ്യത്തെക്കുറിച്ച് വിശദീകരിക്കുന്ന ലോകാരോഗ്യ സംഘടനയുടെ പേജ് ഞങ്ങൾക്ക് ലഭിച്ചു. 

കൺസോർഷ്യത്തിലെ അംഗങ്ങളെക്കുറിച്ച് ഞങ്ങൾ പരിശോധിച്ചെങ്കിലും ഡോ. ഗിൽബർട്ട് എക്വോക്ക് എന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല. 

കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ ഒരു പ്രമുഖ കാൻസർ വിദഗ്ധനെ സമീപിച്ചു. ചൂടുള്ള പൈനാപ്പിൾ ജ്യൂസ് കാൻസർ കോശങ്ങളിൽ സ്വാധീനം ചെലുത്തുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.  ചൂടുള്ള പൈനാപ്പിൾ കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന  അവകാശവാദം തെറ്റാണ്. ഇത്തരം പ്രചരണങ്ങൾ പ്രോത്സാഹിപ്പിക്കരുത്. രോഗികൾ കൃത്യമായ ചികിത്സ നേടുകയാണ് പ്രധാനം. അദ്ദേഹം പറഞ്ഞു.

വാസ്തവം

ചൂടുള്ള പൈനാപ്പിൾ കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന വൈറൽ സന്ദേശം അടിസ്ഥാനരഹിതമാണ്.

English Summary:The viral message that hot pineapple kills cancer cells is baseless- Fact Check