ചൂണ്ടുവിരൽ മസാജ് ചെയ്താൽ പമ്പകടക്കുമോ ഫാറ്റിലിവർ? | Fact Check
ചൂണ്ടുവിരലിന്റെ താഴ്ഭാഗം മസാജ് ചെയ്യുന്നത് ഫാറ്റി ലിവർ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന അവകാശവാദവുമായി ഒരു ഇൻസ്റ്റഗ്രാം വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഈ അക്യുപങ്ചർ സാങ്കേതികവിദ്യ ദഹനം, മെറ്റബോളിസം, രക്തചംക്രമണം എന്നിവ മെച്ചപ്പെടുത്തുന്നുവെന്നും വിഡിയോ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ

ചൂണ്ടുവിരലിന്റെ താഴ്ഭാഗം മസാജ് ചെയ്യുന്നത് ഫാറ്റി ലിവർ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന അവകാശവാദവുമായി ഒരു ഇൻസ്റ്റഗ്രാം വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഈ അക്യുപങ്ചർ സാങ്കേതികവിദ്യ ദഹനം, മെറ്റബോളിസം, രക്തചംക്രമണം എന്നിവ മെച്ചപ്പെടുത്തുന്നുവെന്നും വിഡിയോ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വസ്തുതയറിയാം
∙ അന്വേഷണം
വിഡിയോയിൽ നിർദ്ദേശിച്ചിരിക്കുന്ന സാങ്കേതികത ഒരു അക്യുപ്രഷർ ചികിൽസാ രീതിക്ക് സമാനമാണെന്ന് വ്യക്തമായി.ഫാറ്റി ലിവർ സ്വയം ചികിൽസ നടത്തി ഭേദമാക്കാമെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്.
ജീവിതശൈലികൾ ചിട്ടപ്പെടുത്തിയാൽ ഭേദമാക്കാവുന്നതാണ് ഫാറ്റിലിവർ സംബന്ധമായ പ്രശ്നങ്ങൾ. ഫാറ്റിലിവർ സംബന്ധമായ പ്രശ്നങ്ങൾക്ക് സ്വയം ചികിൽസ തേടാതെ ഡോക്ടർമാരുടെ സേവനം തേടുന്നതാണ് ശരിയായ രീതി. എൽബി നഗറിലെ കാമിനേനി ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റും തെറാപ്പിക് എൻഡോസ്കോപ്പിസ്റ്റുമായ ഡോ. തേജസ്വിനി തുമ്മ പറഞ്ഞു.
രോഗാവസ്ഥയുടെ ഘട്ടത്തെ അടിസ്ഥാനമാക്കി ആൽക്കഹോളിക്, നോൺ ആൽക്കഹോൾ ഫാറ്റി ലിവർ എന്നിവ സുഖപ്പെടുത്താവുന്നതും പഴയപടിയാക്കാവുന്നതുമാണ്. പ്രത്യേക ചികിത്സ ലഭ്യമല്ലെങ്കിലും, മദ്യവും പുകവലിയും ഉപേക്ഷിക്കാനും ശരീരഭാരം കുറയ്ക്കാനും ഭക്ഷണക്രമം പിന്തുടരാനും വിദഗ്‌ധർ നിർദ്ദേശിക്കുന്നു. പ്രമേഹം, കൊളസ്‌ട്രോൾ, വിറ്റാമിൻ ഇ എന്നിവയ്‌ക്കുള്ള മരുന്നുകളും ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ട്.
എന്താണ് ഫാറ്റി ലിവർ അവസ്ഥ? കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ആൽക്കഹോളിക്, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിവയാണ് രണ്ട് തരം ഫാറ്റി ലിവർ രോഗങ്ങൾ. ഒരു ലിവർ ഫംഗ്‌ഷൻ ടെസ്റ്റ് (LFT) പലപ്പോഴും രണ്ട് തരത്തിലുള്ള ഫാറ്റി ലിവർ രോഗങ്ങളുടെയും അവസ്ഥകളുടെ വ്യാപ്തി വ്യക്തമാക്കുന്നു. എന്തെങ്കിലും അസാധാരണത്വങ്ങൾ ഉണ്ടായാൽ അതിനനുസരിച്ച് ആറ് മാസം മുതൽ 12 മാസം വരെ മരുന്ന് ആവശ്യമായി വരും. അമിതവണ്ണം, കൊഴുപ്പ് കൂടിയ ഭക്ഷണക്രമം, ഉയർന്ന മദ്യപാനം, ഇൻസുലിൻ പ്രതിരോധം, ഉയർന്ന കൊളസ്ട്രോൾ, കെമിക്കൽ എക്സ്പോഷർ തുടങ്ങി നിരവധി കാരണങ്ങളാൽ ഫാറ്റി ലിവർ ഉണ്ടാകാം. “ഫാറ്റി ലിവർ ചികിത്സിക്കാൻ സമീകൃതാഹാരം, ചിട്ടയായ വ്യായാമം, സമ്മർദ്ദം നിയന്ത്രിക്കൽ എന്നിവ ആവശ്യമാണ്. അധിക ശരീര ഭാരത്തിന്റെ 5-7 ശതമാനം നഷ്ടപ്പെടുത്തുന്നതിലൂടെ ഫാറ്റിലിവറും നിയന്ത്രണവിധേയമാക്കാമെന്ന് ഡോ.തേജസ്വിനി പറഞ്ഞു.
1,320 രോഗികളിൽ 2021-ൽ നടത്തിയ ഒരു ഗവേഷണ പഠനത്തിൽ അവരുടെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ, ലിപിഡ് പ്രൊഫൈൽ അളവുകളിൽ പോസിറ്റീവായ വ്യത്യാസം കാണിച്ചതായി വ്യക്തമാക്കുന്നുണ്ട്. ഫാറ്റിലിവറുമായി ബന്ധപ്പെട്ട് അക്യുപ്രഷർ ചികിത്സയുടെ ഫലം സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നാണ് ഇതിൽ വ്യക്തമാക്കുന്നുണ്ട്.
∙ വസ്‌തുത
ലഭ്യമായ വിവരങ്ങളിൽ നിന്ന് ചൂണ്ടുവിരലിന്റെ താഴ്ഭാഗം മസാജ് ചെയ്യുന്നത് ഫാറ്റി ലിവർ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന അവകാശവാദവുമായി പ്രചരിക്കുന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ്.
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്‌മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )
English Summary : Post circulating claiming that massaging index finger can cure fatty liver problems is misleading