മെൻസ്ട്രൽ കപ്പും ടാംപണും വന്ധ്യതയ്ക്കും എൻഡോമെട്രിയോസിസിനും കാരണമാകുമോ? | Fact Check
.jpg?w=575&h=299)
മെൻസ്ട്രൽ കപ്പോ ടാംപണോ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമ പ്രചാരണങ്ങൾ വ്യാജമാണെന്ന അവകാശവാദവുമായി ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. പ്രശസ്ത ഗൈനക്കോളജിസ്റ്റും ഐവിഎഫ് വിദഗ്ധയുമായ ഡോ. സമീന ഹഖിന്റെ ഈ വിഡിയോയിൽ, അവർ യുവതികളും പെൺകുട്ടികളും ടാംപണുകളും മെൻസ്ട്രൽ കപ്പുകളും ഉപയോഗിക്കുന്നതിനെ എതിർത്ത്
മെൻസ്ട്രൽ കപ്പോ ടാംപണോ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമ പ്രചാരണങ്ങൾ വ്യാജമാണെന്ന അവകാശവാദവുമായി ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. പ്രശസ്ത ഗൈനക്കോളജിസ്റ്റും ഐവിഎഫ് വിദഗ്ധയുമായ ഡോ. സമീന ഹഖിന്റെ ഈ വിഡിയോയിൽ, അവർ യുവതികളും പെൺകുട്ടികളും ടാംപണുകളും മെൻസ്ട്രൽ കപ്പുകളും ഉപയോഗിക്കുന്നതിനെ എതിർത്ത്
മെൻസ്ട്രൽ കപ്പോ ടാംപണോ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമ പ്രചാരണങ്ങൾ വ്യാജമാണെന്ന അവകാശവാദവുമായി ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. പ്രശസ്ത ഗൈനക്കോളജിസ്റ്റും ഐവിഎഫ് വിദഗ്ധയുമായ ഡോ. സമീന ഹഖിന്റെ ഈ വിഡിയോയിൽ, അവർ യുവതികളും പെൺകുട്ടികളും ടാംപണുകളും മെൻസ്ട്രൽ കപ്പുകളും ഉപയോഗിക്കുന്നതിനെ എതിർത്ത്
മെൻസ്ട്രൽ കപ്പോ ടാംപണോ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമ പ്രചാരണങ്ങൾ വ്യാജമാണെന്ന അവകാശവാദവുമായി ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. പ്രശസ്ത ഗൈനക്കോളജിസ്റ്റും ഐവിഎഫ് വിദഗ്ധയുമായ ഡോ. സമീന ഹഖിന്റെ ഈ വിഡിയോയിൽ, അവർ യുവതികളും പെൺകുട്ടികളും ടാംപണുകളും മെൻസ്ട്രൽ കപ്പുകളും ഉപയോഗിക്കുന്നതിനെ എതിർത്ത് സംസാരിക്കുന്നു. ഇവ ഹൈമൻ നശിപ്പിക്കുകയും, റിട്രോഗ്രേഡ് ആർത്തവത്തിന് കാരണമാവുകയും, അതുവഴി പെൽവിക് അറയിൽ രക്തം അടിഞ്ഞുകൂടുന്ന എൻഡോമെട്രിയോസിസ് എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. അത് കല്ല് പോലെ കട്ടിയുള്ളതായി മാറി, ചികിത്സയെ പ്രായോഗികമായി അസാധ്യമാക്കുന്നുവെന്നും ഇതിൽ പറയുന്നുണ്ട്. കൂടാതെ, പെൽവിക് ഡാമേജും ഫൈബ്രോസിസും കാരണം വന്ധ്യതയുണ്ടാവുകയും ഐവിഎഫ് ഫലപ്രദമല്ലാതാക്കുകയും ചെയ്യുന്നുവെന്നാണ് ഇതിലെ അവകാശവാദം. സാനിറ്ററി പാഡുകൾക്ക് പകരം ഇത്തരം ഉത്‌പന്നങ്ങളിലേക്ക് മാറുന്നത് ചികിത്സിക്കാൻ കഴിയാത്ത വിധം രോഗമുണ്ടാക്കുകയും, ഇത് ആരോഗ്യത്തെ നശിപ്പിച്ച്, ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുമെന്നും വിഡിയോയിൽ മുന്നറിയിപ്പുണ്ട്. ഇതുവഴി പ്രസവിക്കാനും അമ്മയാകാനുമുള്ള അവസരം സ്ത്രീകള്‍ക്ക് നഷ്ടപ്പെടുമെന്നുമാണ് അവർ പറയുന്നത്. ഇതിന്റെ വാസ്തവമറിയാം.
∙ അന്വേഷണം
മെൻസ്ട്രൽ കപ്പുകളോ ടാംപണുകളോ ഹൈമന്‍ പൊട്ടാൻ കാരണമാണോ?
ചിലപ്പോൾ. യോനി മുഖത്തെ ഒരു നേർത്ത മെംബ്രേൻ ആണ് ഹൈമൻ അധവ കന്യാചർമ്മം. അതിന്റെ രൂപം ഓരോ വ്യക്തികളിലും വ്യത്യസ്തമാണ്. ചിലർക്ക് ഹൈമൻ വളരെ കുറവായിരിക്കും അല്ലെങ്കിൽ ഇല്ലായിരിക്കും, മറ്റു ചിലർക്ക് നീളമുള്ളതോ ദുർബലമോ ആയിരിക്കും. ടാംപൺ അല്ലെങ്കിൽ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ഹൈമൻ വലിയുകയോ കീറുകയോ ചെയ്യാം, പ്രത്യേകിച്ച് ഇവ കയറ്റി വയ്ക്കുന്നത് ബലം പ്രയോഗിച്ചാണെങ്കിൽ അല്ലെങ്കിൽ ഹൈമന് കട്ടിയുണ്ടെങ്കിൽ.
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത പെൺകുട്ടികളിലെ ടാംപൺ ഉപയോഗവും ഹൈമനിലെ മാറ്റങ്ങളും സംബന്ധിച്ച് 1994ല്‍ നടത്തിയ ഒരു പഠനം പ്രകാരം, ടാംപൺ ഉപയോഗിക്കുന്ന പെൺകുട്ടികളിൽ ഹൈമനിലുണ്ടാകുന്ന മാറ്റത്തിന്റെ തോത് ഉയർന്നതായിരുന്നു. എന്നിരുന്നാലും, ഈ വ്യത്യാസം പ്രധാനമായിരുന്നില്ല. അതുകൊണ്ട്, നിയമപരമായ കേസുകളിൽ ടാംപൺ ഉപയോഗവുമായി ഹൈമനിലെ മാറ്റങ്ങളെ ബന്ധിപ്പിക്കുമ്പോൾ ഡോക്ടർമാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
മാത്രമല്ല, പൊട്ടിയ ഹൈമൻ ആരോഗ്യത്തെയോ പ്രത്യുത്പാദനശേഷിയെയോ പ്രതികൂലമായി ബാധിക്കുന്നില്ല.
മെൻസ്ട്രൽ കപ്പുകളോ ടാംപണുകളോ റിട്രോഗ്രേഡ് മെൻസ്ട്രുവേഷന് കാരണമാകുമോ?
ഇല്ല. റിട്രോഗ്രേഡ് മെൻസ്ട്രുവേഷൻ- ആർത്തവ രക്തം പെൽവിക് അറയിലേക്ക് തിരിച്ചൊഴുകുന്നത്- സ്ത്രീകളിൽ 90% വരെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഇത് ഒരു സാധാരണ പ്രക്രിയയാണ്, ടാംപണുകളോ കപ്പുകളോ മൂലമല്ല. ടാംപണുകൾ യോനിക്കുള്ളിൽ രക്തം ആഗിരണം ചെയ്യുന്നു, കപ്പുകൾ അത് ശേഖരിക്കുന്നു- രണ്ടും രക്തത്തെ മുകളിലേക്ക് തള്ളുന്നില്ല. ഈ ഉത്പന്നങ്ങൾ മൂലം "റിട്രോഗ്രേഡ് ബ്ലീഡിംഗ്" ഉണ്ടാകുമെന്ന അവകാശവാദങ്ങൾക്ക് തെളിവില്ല. അടിസ്ഥാന ശരീരഘടനയെ എതിർക്കുന്നതാണ് ഈ വാദം.
ബെംഗളൂരുവിലെ ഫോർട്ടിസ് നഗർഭാവി ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രിഷ്യനും ഗൈനക്കോളജിസ്റ്റും ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റുമായ ഡോ. സുനിത ശർമ്മയോട് ആർത്തവ കപ്പുകളും ടാംപണുകളും സംബന്ധിച്ച് അഭിപ്രായം ചോദിച്ചു. അവർ പറഞ്ഞു, “ഒരു ആർത്തവ കപ്പ്, പുനരുപയോഗിക്കാവുന്നതായതിനാൽ, 8 മുതൽ 10 വർഷം വരെ നിലനിൽക്കും, പക്ഷേ ചിലർക്ക് ആദ്യം ശരിയായ വലുപ്പം തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ്, കൂടാതെ ചോർച്ചകളും ഉണ്ടാകാം. പൂർണ്ണമായി നിറഞ്ഞപ്പോൾ അത് നീക്കം ചെയ്യുന്നത് ചിലർക്ക് അല്പം ബുദ്ധിമുട്ടും അസ്വസ്ഥതയും ഉണ്ടാക്കും. ടാംപൺ രക്തം ആഗിരണം ചെയ്തതിനുശേഷം അവ യോനിയിൽ തന്നെ നിലനിൽക്കുന്നതിനാൽ അണുബാധയുടെ സാധ്യത വർദ്ധിപ്പിക്കാം, കൂടാതെ അവ റെയോണും പരുത്തിയും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അവ വേഗത്തിൽ നശിക്കുന്നില്ല, അതിനാൽ പരിസ്ഥിതിക്ക് ദോഷകരമാണ്.”
ഇവ എന്‍ഡോമെട്രിയോസിസിന് കാരണമാകുമോ?
ഇല്ല. ഗര്‍ഭാശയത്തിന്റെ അന്തര്‍ഭാഗത്തുള്ളത് പോലെയുള്ള ടിഷ്യുകൾ അതിനു പുറത്ത്, പലപ്പോഴും പെല്‍വിക് പ്രദേശത്ത് വളരുമ്പോഴാണ് എന്‍ഡോമെട്രിയോസിസ് ഉണ്ടാകുന്നത്. ഈ സ്ഥാനചലനം സംഭവിക്കുന്നതിനുള്ള പ്രധാന സിദ്ധാന്തമാണ് റിട്രോഗ്രേഡ് മെൻസ്ട്രുവേഷൻ. എന്നാല്‍, ടാംപണുകളോ കപ്പുകളോ ഇതിന് കാരണമല്ല. റോയല്‍ കോളേജ് ഓഫ് ഒബ്‌സ്റ്റട്രിഷ്യന്‍സ് ആന്റ് ഗൈനക്കോളജിസ്റ്റ്‌സ് (ആര്‍സിഒജി) ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ആര്‍ത്തവ ഉത്‌പന്നങ്ങളും എന്‍ഡോമെട്രിയോസിസിനുള്ള അപകടസാധ്യതയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് പറയുന്നു. ഈ അവസ്ഥയുടെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല- ജനിതകവും പ്രതിരോധശേഷിയും സാധ്യതയുള്ള കാരണങ്ങളാണ്- ടാംപണുകളും കപ്പുകളും കുറ്റവാളികളല്ല. വാസ്തവത്തില്‍, 2008ലെ ഒരു പഠനം സൂചിപ്പിക്കുന്നത് ആർത്തവ സമയത്തെ ടാംപണ്‍ ഉപയോഗം എന്‍ഡോമെട്രിയോസിസിനെതിരെ ചെറിയ തോതിൽ സംരക്ഷണം നല്‍കിയേക്കാം എന്നാണ്.
2024ലെ ഒരു റിവ്യൂവിൽ ടാംപണുകളും മെൻസ്ട്രൽ കപ്പുകളും മെൻസ്ട്രൽ ഫ്ലോ മാറ്റി എന്‍ഡോമെട്രിയോസിസ് അല്ലെങ്കില്‍ അഡെനോമയോസിസിന് കാരണമാകുമോ എന്ന് പരിശോധിച്ചു. എന്നാല്‍, കണ്ടെത്തലുകള്‍ അനിശ്ചിതത്വത്തിലാണ്. ഒരു പഠനം ദീര്‍ഘകാല ടാംപണ്‍ ഉപയോഗം എന്‍ഡോമെട്രിയോസിസിന്റെ ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെടുത്തി, മറ്റൊന്ന് കൂടുതല്‍ എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകള്‍ പാഡുകള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്നും കണ്ടെത്തി. മറ്റ് മൂന്ന് പഠനങ്ങള്‍ ആർത്തവ ഉത്‌പന്നങ്ങളും ഈ അവസ്ഥകളും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗത്തിന് ശേഷം ഒരു സ്ത്രീയ്ക്ക് എന്‍ഡോമെട്രിയോസിസ് രൂപപ്പെട്ടതായി ഒരു കേസ് റിപ്പോര്‍ട്ടിൽ വിവരിച്ചിട്ടുണ്ട്, പക്ഷേ, രോഗത്തിന് കാരണമിതാണെന്ന് സ്ഥാപിക്കുന്നില്ല. പരിമിതമായ ഗവേഷണവും പരസ്പര വിരുദ്ധമായ ഫലങ്ങളും കണക്കിലെടുക്കുമ്പോള്‍, ഏതെങ്കിലും ആർത്തവ ഉത്പന്നം എന്‍ഡോമെട്രിയോസിസ് വരാനുള്ള സാധ്യത വർധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടില്ല.
കര്‍ണാളിലെ ദുആ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സെന്ററിലെ കണ്‍സള്‍ട്ടന്റ് ഒബ്‌സ്റ്റട്രിഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ. ജഷാന്‍ ഛത്വാലിനെ ബന്ധപ്പെട്ടു, അവര്‍ ആര്‍ത്തവ ഉത്പന്നങ്ങളിലെ വ്യക്തിഗത താൽപര്യത്തിന്റെ മൂല്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. "ഈ ഉത്പന്നങ്ങള്‍ എല്ലാവര്‍ക്കും വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ഓപ്ഷനും മികച്ചതോ മോശമോ ആയി എടുത്തു കാണിക്കുന്നില്ല- അത് ഓരോ സ്ത്രീയുടെയും ആവശ്യങ്ങളെയും ആര്‍ത്തവ ചക്രത്തെയും ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ആർത്തവ സമയത്ത് ഏറ്റവും സുഖപ്രദവും പ്രായോഗികവുമായി തോന്നുന്നത് തിരഞ്ഞെടുക്കാൻ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു." എന്നാണ് അവർ പറഞ്ഞത്. ഒപ്പം, "പ്രധാനമായും, അവ എന്‍ഡോമെട്രിയോസിസിന്റെ അപകടസാധ്യത വർധിപ്പിക്കുന്നില്ല." എന്നും കൂട്ടിച്ചേർത്തു.
മെൻസ്ട്രൽ കപ്പുകളും ടാംപണുകളും പെൽവിക് പ്രദേശത്തെ "കല്ല് പോലെ" ആക്കി ചികിത്സിക്കാൻ കഴിയാതെയാകുമോ?
ഇല്ല, ഇത് തെറ്റാണ്. ഈ ആശയം വെറും കെട്ടുകഥയാണ്. ഗുരുതരമായ കേസുകളിൽ എൻഡോമെട്രിയോസിസ് മൂലം പാടുകളോ കട്ടിക്കൂടുതലോ ഉണ്ടായേക്കാം. പക്ഷേ ഇത് ടാംപണുകളുമായോ കപ്പുകളുമായോ ബന്ധപ്പെട്ടതല്ല– ഇത് രോഗത്തിന്റെ തന്നെ ഒരു സവിശേഷതയാണ്. ശസ്ത്രക്രിയ വിദഗ്ധർ ലാപ്രോസ്കോപ്പി ഉപയോഗിച്ചാണ് എൻഡോമെട്രിയോസിസിനെ സാധാരണയായി ചികിത്സിക്കുന്നത്. സങ്കീർണ്ണമായ കേസുകൾ ഉണ്ടെങ്കിലും, മെൻസ്ട്രൽ ഉത്‌പന്നങ്ങൾ പെൽവിസിനെ "കല്ല് പോലെ" ആക്കുന്നു എന്നതിന് തെളിവുകളൊന്നുമില്ല.
ആർത്തവ ഉത്പന്നങ്ങളുടെ ഉപയോഗം ഗർഭധാരണത്തെയും ഫലത്തെയും ബാധിക്കുമോ?
ഇല്ല, ഇത് ശാസ്ത്രീയമായി ശരിയല്ല. എൻഡോമെട്രിയോസിസിന്റെ സങ്കീർണതയായി ചിലപ്പോൾ വന്ധ്യത ഉണ്ടാകാം. എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് മുതൽ നാല് മടങ്ങ് വരെ വന്ധ്യതയ്ക്ക് സാധ്യതയുണ്ട്. ഗർഭം ധരിക്കാൻ കഴിയാത്ത സ്ത്രീകളിൽ ഏകദേശം പകുതി പേർക്കും എൻഡോമെട്രിയോസിസ് ഉണ്ടായിരിക്കാം. എന്നിരുന്നാലും, ഇത് ടാംപണുകളിൽ നിന്നോ കപ്പുകളിൽ നിന്നോ അല്ല. എൻഡോമെട്രിയോസിസിന്റെ തീവ്രതയെ ആശ്രയിച്ച് ഐവിഎഫ് പലർക്കും സാധ്യമായ ഒരു രീതിയായി തുടരുന്നു.
∙ വാസ്തവം
ടാംപണുകളും മെൻസ്ട്രൽ കപ്പുകളും എൻഡോമെട്രിയോസിസിനും വന്ധ്യതയ്ക്കും കാരണമാകുന്നൂവെന്ന അവകാശവാദം തെറ്റാണ്. പ്രചരിക്കുന്ന വിഡിയോയിൽ ഡോ. സമീന ഹഖ് ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ശക്തമായ ശാസ്ത്രീയ അടിത്തറയില്ല. ചില സന്ദർഭങ്ങളിൽ ആർത്തവ ഉത്പന്നങ്ങളുടെ ഉപയോഗത്തിൽ ഹൈമന് വലിച്ചിലുണ്ടായേക്കാം എങ്കിലും, ചികിത്സിക്കാൻ കഴിയാത്ത വിധം പെൽവിക് പ്രശ്നമോ, വന്ധ്യതയോ, എൻഡോമെട്രിയോസിസോ ഉണ്ടാക്കുമെന്നതിന് ഗവേഷണ പിന്തുണയില്ല. ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങൾ ഭയവും തെറ്റിദ്ധാരണയും പടർത്തുന്നു.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി തിപ്പ് പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)