അലുമിനിയം പാത്രങ്ങളിൽ പാചകം ചെയ്യുന്നത് കാൻസർ, ആസ്ത്‌മ, ക്ഷയം (ടിബി) എന്നിവയ്ക്ക് കാരണമാകുമെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിലെ അവകാശവാദം ഇതാണ്, "നിങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം, അലുമിനിയം പാത്രങ്ങളിൽ പാചകം ചെയ്യുന്നതും കഴിക്കുന്നതും നിർത്തുക.

അലുമിനിയം പാത്രങ്ങളിൽ പാചകം ചെയ്യുന്നത് കാൻസർ, ആസ്ത്‌മ, ക്ഷയം (ടിബി) എന്നിവയ്ക്ക് കാരണമാകുമെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിലെ അവകാശവാദം ഇതാണ്, "നിങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം, അലുമിനിയം പാത്രങ്ങളിൽ പാചകം ചെയ്യുന്നതും കഴിക്കുന്നതും നിർത്തുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലുമിനിയം പാത്രങ്ങളിൽ പാചകം ചെയ്യുന്നത് കാൻസർ, ആസ്ത്‌മ, ക്ഷയം (ടിബി) എന്നിവയ്ക്ക് കാരണമാകുമെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിലെ അവകാശവാദം ഇതാണ്, "നിങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം, അലുമിനിയം പാത്രങ്ങളിൽ പാചകം ചെയ്യുന്നതും കഴിക്കുന്നതും നിർത്തുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലുമിനിയം പാത്രങ്ങളിൽ പാചകം ചെയ്യുന്നത് കാൻസർ, ആസ്ത്‌മ, ക്ഷയം (ടിബി) എന്നിവയ്ക്ക് കാരണമാകുമെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിലെ അവകാശവാദം ഇതാണ്, "നിങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം, അലുമിനിയം പാത്രങ്ങളിൽ പാചകം ചെയ്യുന്നതും കഴിക്കുന്നതും നിർത്തുക. നിങ്ങൾക്ക് ആസ്ത്മ ഉണ്ടാകില്ല, നിങ്ങൾക്ക് ടിബി ഉണ്ടാകില്ല, നിങ്ങൾക്ക് കാൻസർ വരില്ല, നിങ്ങൾക്ക് വൃക്ക തകരാറുണ്ടാകില്ല. നമ്മുടെ എല്ലാ രോഗങ്ങൾക്കും കാരണം അലുമിനിയം ആണ്" (പരിഭാഷ). എന്താണിതിലെ വാസ്തവമെന്നറിയാം.

∙ അന്വേഷണം

ADVERTISEMENT

പാചകത്തിനുള്ള പാത്രങ്ങൾ നിർമിക്കാൻ സാധാരണ ഉപയോഗിക്കുന്ന ഒരു ലോഹമാണ് അലുമിനിയം, കാരണം ഇത് ഭാരം കുറഞ്ഞതും ചൂട് നന്നായി കടത്തിവിടുന്നതുമാണ്. എന്നാൽ, അലുമിനിയം പാത്രത്തിൽ പാചകം ചെയ്യുന്നത് കാൻസറിന് കാരണമാകുമെന്നത് തെറ്റായ പ്രചാരണമാണ്. പാചകം ചെയ്യുമ്പോൾ, ചെറിയ അളവിൽ അലുമിനിയം ഭക്ഷണത്തിലേക്ക്, പ്രത്യേകിച്ച് തക്കാളി അല്ലെങ്കിൽ വിനാഗിരി പോലുള്ള അമ്ലത്വമുഉള്ള ചേരുവകളിൽ, അലിഞ്ഞുചേരും. എന്നിരുന്നാലും, അളവ് വളരെ കുറവാണ്- സാധാരണയായി ഒരു ഭക്ഷണത്തിന് 1 മില്ലിഗ്രാമിൽ താഴെ. അലുമിനിയം പാത്രങ്ങളിൽ നിങ്ങൾ ഒരു ദിവസം മൂന്ന് തവണ പാചകം ചെയ്താലും, അത് പ്രതിദിനം ഏകദേശം 3 മില്ലിഗ്രാം അല്ലെങ്കിൽ ആഴ്ചയിൽ 21 മില്ലിഗ്രാം ആണ്. ലോകാരോഗ്യ സംഘടനയും (WHO) ഫു‍ഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും (FAO) അലുമിനിയത്തിന് അനുവദനീയമായ പ്രതിവാര ഉപഭോഗം (PTWI) ഒരു കിലോ ശരീരഭാരത്തിന് 2 മില്ലിഗ്രാം എന്ന നിലയിൽ നിശ്ചയിച്ചിട്ടുണ്ട്. 70 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക്, അത് ആഴ്ചയിൽ 140 മില്ലിഗ്രാം ആണ്. അതായത് പ്രതിദിനം ശരാശരി 20 മില്ലിഗ്രാം. പാചക പാത്രങ്ങളിൽ നിന്ന് ആഴ്ചയിൽ 21 മില്ലിഗ്രാം എന്നത് 140 മില്ലിഗ്രാം എന്ന സുരക്ഷിത പ്രതിവാര പരിധിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്- ദോഷം വരുത്താൻ പര്യാപ്തമല്ല.

അലുമിനിയം എക്സ്പോഷറിനെക്കുറിച്ചുള്ള പഠനങ്ങൾ കാൻസർ റിസർച്ച് യുകെ അവലോകനം ചെയ്തിട്ടുണ്ട്, അലുമിനിയം പാത്രങ്ങളുടെ ഉപയോഗവും കാൻസർ സാധ്യതയും തമ്മിൽ വ്യക്തമായ ബന്ധമൊന്നും കണ്ടെത്തിയില്ല. അലുമിനിയം ഉപയോഗം കാൻസറിന് കാരണമാകുമെന്ന വാദത്തെ ശാസ്ത്രം പിന്തുണയ്ക്കുന്നില്ല. ഡൽഹി അപ്പോളോ ആശുപത്രിയിലെ മുതിർന്ന ഓങ്കോളജിസ്റ്റ് ഡോ. മനീഷ് സിംഗാളും ഇത് അനുകൂലിക്കുന്നു.  “The idea that aluminium utensils cause cancer is not true. Cooking in aluminium does not result in significant leaching of the metal into food under typical conditions, such as at normal cooking temperatures... Additionally, aluminium occurs naturally in many foods, including meats, without posing a health risk.

അലുമിനിയം ആസ്ത്‌മക്ക് കാരണമാകുമോ എന്നും പരിശോധിച്ചു.സാധാരണയായി അലർജികൾ, മലിനീകരണം അല്ലെങ്കിൽ ജനിതകശാസ്ത്രം എന്നിവയാണ് ആസ്ത്‌മയ്ക്ക് കാരണമാകുന്നത്, അലുമിനിയം പോലുള്ള ലോഹങ്ങൾ മൂലമല്ല. ഭക്ഷണത്തിലേക്ക് ചെറിയ അളവിൽ അലുമിനിയം കലരുന്നത് ശ്വസന പ്രശ്നങ്ങളുണ്ടാക്കുമെന്നതിന് തെളിവുകളൊന്നുമില്ല.

ആസ്ത്‌മയ്ക്ക് കാരണമാകുന്ന കാര്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ മുംബൈയിലെ ജസ്‌ലോക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ പൾമണോളജിസ്റ്റ് ഡോ. സാർത്തക് റസ്തോഗിയുമായി സംസാരിച്ചു. “ജനിതകമായ കാരണങ്ങളും ഗർഭകാലത്ത് അമ്മയുടെ ആരോഗ്യം അനുസരിച്ച് ജനനത്തിനു മുമ്പുതന്നെ ആസ്ത്‌മ ആരംഭിക്കാം. അമ്മയ്ക്ക് പോഷകാഹാരക്കുറവുണ്ടെങ്കിൽ, ആവശ്യത്തിന് ഭാരം കൂടുന്നില്ലെങ്കിൽ, അല്ലെങ്കിൽ അമിതമായി പഞ്ചസാര കഴിക്കുന്നെങ്കിൽ, അത് കുട്ടിയിൽ ആസ്ത്‌മയ്ക്കുള്ള അപകടസാധ്യത വർധിപ്പിക്കും. വൈറ്റമിൻ ഡിയുടെയും പോഷകങ്ങളുടെയും കുറവും അമ്മയിൽ ആസ്ത് നിയന്ത്രിക്കാൻ കഴിയാത്തതും ഈ അപകടസാധ്യത വർധിപ്പിക്കും. എക്ലാമ്പ്സിയ പോലുള്ള സങ്കീർണതകളും രോഗം വരാനുള്ള പങ്കുവഹിച്ചേക്കാം.

ADVERTISEMENT

ജനനത്തിനു ശേഷം, ചില ഘടകങ്ങൾ അപകടസാധ്യത വർധിപ്പിച്ചേക്കാം. ഡോ. റസ്തോഗിയുടെ അഭിപ്രായത്തിൽ, “അകാല പ്രസവം, പുകയടിക്കുന്നത്, ആവർത്തിച്ചുള്ള അണുബാധകൾ, വീട്ടിലെ പൂപ്പൽ എന്നിവയാണ് ഇതിനുള്ള പ്രധാന ഘടകങ്ങൾ. പൂപ്പൽ അലർജിക്ക് കാരണമാകുന്ന ബീജകോശങ്ങൾ പുറത്തുവിടുകയും ആസ്ത്‌മയിലേക്ക് നയിക്കുകയും ചെയ്യും. പാറ്റ ഗുളിക, വളർത്തുമൃഗങ്ങൾ, വായു മലിനീകരണം എന്നിവയും അപകടസാധ്യത വർധിപ്പിക്കാം.

ജീവിതശൈലി ഘടകങ്ങളും അദ്ദേഹം എടുത്തുകാട്ടി, “പ്രത്യേകിച്ച് കുട്ടികളിൽ പൊണ്ണത്തടി, പുകവലി എന്നിവ ആസ്ത്മ സാധ്യത വർധിപ്പിക്കും. ഹൈവേകൾക്ക് സമീപം താമസിക്കുന്നതോ ബേക്കിംഗ് പോലുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്നത് പോലും ചിലപ്പോൾ ആസ്ത്‌മയ്ക്ക് കാരണമാകാം.

അലുമിനിയത്തോട് അടുത്ത സമ്പർക്കം വരുന്ന വെൽഡിങ് പോലുള്ള തൊഴിൽ ചെയ്യുന്നവരിൽ ആസ്ത്‌മയുണ്ടാകാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു, പക്ഷേ, തെളിവുകൾ പരിമിതമാണ്.

2023ലെ ഒരു പഠനം വാക്സിനുകളിലെ അലുമിനിയത്തിനും കുട്ടികളിലെ ആസ്ത്‌മയ്ക്കും ഇടയിൽ ബന്ധമുണ്ടാകാമെന്ന് കണ്ടെത്തി, പക്ഷേ അത് തെളിയിക്കാനായില്ല. കുടുംബത്തിലെ ആസ്ത്‌മയുടെ ചരിത്രം, സെക്കൻഡ് ഹാൻഡ് പുക, ഭക്ഷണക്രമം അല്ലെങ്കിൽ കുട്ടിയുടെ പരിസ്ഥിതി തുടങ്ങിയ പ്രധാന ഘടകങ്ങൾ പഠനം പരിഗണിച്ചിട്ടില്ലാത്തതിനാലാണ് ഫലങ്ങൾ സ്ഥിരീകരിക്കാനാകാഞ്ഞത്. കുട്ടികളെ ഗുരുതരമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ശുപാർശ ചെയ്യുന്ന വാക്സിൻ ഷെഡ്യൂളിൽ ഉറച്ചുനിൽക്കാൻ വിദഗ്ധർ മാതാപിതാക്കളെ ഉപദേശിക്കുന്നു.

ADVERTISEMENT

പാത്രങ്ങളിൽ നിന്നുള്ള അലുമിനിയം ക്ഷയരോഗത്തിന് (TB) കാരണമാകുമോ? മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് ക്ഷയം. സാധാരണയായി രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഇത് വായുവിലൂടെ പടരുന്നു. അലുമിനിയം എക്സ്പോഷറുമായി ഇതിന് ബന്ധമില്ല. അലുമിനിയം പാത്രങ്ങളിൽ പാചകം ചെയ്യുന്നത് ക്ഷയരോഗത്തിന് കാരണമാകില്ല, കാരണം ഈ രോഗം ഭക്ഷണക്രമവുമായോ പാത്ര ഘടകങ്ങളുമായോ ബന്ധപ്പെട്ടിട്ടില്ല.

വൃക്ക തകരാറും അലുമിനിയം ഉപയോഗവും തമ്മിലുള്ള ബന്ധവും പരിശോധിച്ചു. നിലവിലുള്ള വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ള വ്യക്തികൾക്ക് അലുമിനിയം ഒരു ആശങ്കയായിരിക്കാം, കാരണം അവരുടെ ശരീരത്തിന് അത് ഫിൽട്ടർ ചെയ്യാൻ ബുദ്ധിമുട്ടാവുകയും, അലുമിനിയം അടിഞ്ഞുകൂടാൻ സാധ്യതയുമുണ്ട്. എന്നിരുന്നാലും, ആരോഗ്യമുള്ള വ്യക്തികൾക്ക്, പാത്രങ്ങളിൽ നിന്നുള്ള ചെറിയ അളവിലുള്ള അലുമിനിയം വൃക്കകൾക്ക് പ്രശ്നമല്ല. അവ എളുപ്പത്തിൽ പ്രോസസ് ചെയ്ത് മൂത്രത്തിലൂടെ പുറന്തള്ളുന്നു. പാത്രങ്ങളിൽ നിന്ന് കലരുന്ന അലുമിനിയം പൊതുജനങ്ങൾക്ക് കാര്യമായ അപകടമല്ലെന്ന് യുകെയിലെ ഫുഡ് സ്റ്റാൻഡേർഡ്സ് ഏജൻസി സ്ഥിരീകരിക്കുന്നു.

രോഗങ്ങൾക്ക് വ്യത്യസ്ത കാരണങ്ങളുണ്ട് - ജനിതകം, അണുബാധകൾ, ജീവിതശൈലി ഘടകങ്ങൾ, പാരിസ്ഥിതിക എക്സ്പോഷറുകൾ തുടങ്ങിയവ. അമിതമായ അലുമിനിയം എക്സ്പോഷർ (ഉദാഹരണത്തിന്, ഖനനം) ആരോഗ്യത്തിന് അപകടകരമാകുമെങ്കിലും, പാത്രങ്ങളിൽ നിന്നുള്ള ചെറിയ അളവിൽ ഇത് വലിയ ആശങ്കയുണ്ടാക്കുന്നില്ല.

അനുബന്ധമായി, ശരീരഭാഗങ്ങളിൽ അലുമിനിയം ഫോയിൽ പൊതിയുന്നത് വേദന ഒഴിവാക്കാൻ സഹായിക്കുമെന്ന് ചിലർ അവകാശപ്പെടുന്നു. ഇതും തെറ്റാണ്.

∙ വാസ്തവം

അലുമിനിയം പാത്രങ്ങളിൽ പാചകം ചെയ്യുന്നത് കാൻസർ, ആസ്ത്‌മ, ടിബി എന്നിവയ്ക്ക് കാരണമാകുമെന്ന വാദം തെറ്റാണ്. പാചകം ചെയ്യുമ്പോൾ ചെറിയ അളവിൽ അലുമിനിയം ഭക്ഷണത്തിലേക്ക് ലയിക്കുമെങ്കിലും, ആരോഗ്യമുള്ള വ്യക്തികൾക്ക് ഈ അളവ് സുരക്ഷിതമായ പരിധിക്കുള്ളിൽ തന്നെ തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിക്കുന്നു. ആശങ്കയുള്ളവർക്ക്, സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ കാസ്റ്റ് അയേൺ പാത്രങ്ങൾ ഉപയോഗിക്കാം.

(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി തിപ്പ് പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

The claim that aluminum cookware causes cancer, asthma, or TB is false.