ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കാലം വ്യാജവാർത്തകളുടെ പ്രളയകാലം കൂടിയാണ്. കർണാടകയിലെ കോൺഗ്രസ് റാലികളിൽ പാകിസ്ഥാൻ പതാകയുടെ സാന്നിധ്യം കാണിക്കുന്ന ഒരു വീഡിയോ ഇതിന് ഉദാഹരണമാണ്.കർണാടകയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്. തുംകൂരിലെ കോൺഗ്രസ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കാലം വ്യാജവാർത്തകളുടെ പ്രളയകാലം കൂടിയാണ്.  കർണാടകയിലെ കോൺഗ്രസ് റാലികളിൽ പാകിസ്ഥാൻ പതാകയുടെ സാന്നിധ്യം കാണിക്കുന്ന ഒരു വിഡിയോ ഇതിന് ഉദാഹരണവും. കർണാടകയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്.  തുംകൂരിലെ കോൺഗ്രസ് റാലിയിൽ കാണൂ, അവിടെ പാകിസ്ഥാൻ പതാകകൾ പരസ്യമായി പാറുന്നു. പാർട്ടിക്ക് നാണക്കേട് എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ വിഡിയോ. ദേശീയതയും പാകിസ്ഥാനും തിരഞ്ഞെടുപ്പ് സീസണിലെ വ്യാജ വാർത്താ കച്ചവടക്കാരുടെ ജനപ്രിയ തീമുകളാണ്, 

ലിങ്ക്

ADVERTISEMENT

https://twitter.com/srk2ma/status/1109837493862461440?

അന്വേഷണം

ADVERTISEMENT

ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് ടൂൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ പച്ച നിറത്തിലുള്ള പതാക വീശുന്നതായാണ് വിഡിയോ. വാട്സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.  സൂക്ഷ്മ പരിശോധനയ്ക്കായി ഞങ്ങൾ വിഡിയോയുടെ സ്ക്രീൻഷോട്ട് പരിശോധിച്ചു. റാലിയിൽ വീശിയ പതാക പാകിസ്ഥാൻ പതാകയായിരുന്നില്ല. ഇത് യഥാർത്ഥത്തിൽ പാക്കിസ്ഥാന്റെ പതാകയിൽ നിന്ന് വ്യത്യസ്തമായ  ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ പതാകയാണ്. പാകിസ്ഥാൻ പതാകയുടെ ഇടതുവശത്ത് ഒരു വെള്ള ബാൻഡ് ഉണ്ട്. കൂടാതെ, രണ്ട് പതാകകളിലും ചന്ദ്രക്കലയുടെ നിറത്തിലും കോണിലും വ്യത്യാസമുണ്ട്. വ്യത്യാസം അറിയാത്തവർക്ക്‌ രണ്ട് കൊടികളും ആശയക്കുഴപ്പമുണ്ടാക്കാം. മുൻപും രാജസ്ഥാനിൽ നിന്നുള്ളതെന്ന തരത്തിൽ ഈ വിഡിയോ പ്രചരിച്ചിരുന്നു. എന്നാൽ റാലിയിലുള്ളത് പാകിസ്ഥാൻ പതാകയല്ലെന്നും കേരളത്തിലെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ പതാകയാണെന്നും വ്യക്തമാക്കി രാജസ്ഥാൻ പൊലീസ് ഒൗദ്യോഗിക അറിയിപ്പ് നൽകിയിരുന്നു. രാജസ്ഥാൻ പൊലീസിന്റെ ട്വിറ്റർ പേജ് കാണാം..

ലിങ്ക്

ADVERTISEMENT

https://twitter.com/PoliceRajasthan/status/1072873628671320064?

വസ്തുത

പ്രചരിച്ച വിഡിയോയിലെ റാലിയിൽ വീശിയ പതാക പാകിസ്ഥാൻ പതാകയായിരുന്നില്ല. ഇത് പാക്കിസ്ഥാന്റെ പതാകയിൽ നിന്ന് വ്യത്യസ്തമായ ഐയുഎംഎല്‍ (ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്) പതാകയാണ്. പാകിസ്ഥാൻ പതാകയുടെ ഇടതുവശത്ത് ഒരു വെള്ള ബാൻഡ് ഉണ്ട്. കൂടാതെ, രണ്ട് പതാകകളിലും ചന്ദ്രക്കലയുടെ നിറത്തിലും കോണിലും വ്യത്യാസമുണ്ട്. പാകിസ്ഥാൻ പതാകയുടെയും ഐയുഎംഎല്‍ പതാകയുടെയും ചിത്രം ചുവടെ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT