‘തിലകക്കുറിയണിഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരേന്ത്യയിൽ’; വാസ്തവമറിയാം | Fact Check
പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നെറ്റിയിൽ ചുവന്ന കുറി അണിഞ്ഞ് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ഉത്തരേന്ത്യയിൽ എത്തിയ അവിട്ടം റിയാസ് സ്വാമിജി’ എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പ്രചരിക്കുന്നത്.

പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നെറ്റിയിൽ ചുവന്ന കുറി അണിഞ്ഞ് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ഉത്തരേന്ത്യയിൽ എത്തിയ അവിട്ടം റിയാസ് സ്വാമിജി’ എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിന്റെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്‌ലൈൻ നമ്പറായ 8129100164 ൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ചിത്രത്തിന്റെ സത്യമറിയാം
∙ അന്വേഷണം
റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ ചിത്രം തിരഞ്ഞപ്പോൾ വേൾഡ് ഫെഡറേഷൻ ഓഫ് ഡമോക്രാറ്റിക് യൂത്തിന്റെ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ നേപ്പാളിൽ എത്തിയപ്പോഴുള്ള ചിത്രമെന്ന കുറിപ്പോടെ സമാനമായ ചിത്രം മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ 2018, മേയ് 22 ന് പോസ്റ്റ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി.
വൈറൽ ചിത്രത്തോടൊപ്പം നേപ്പാൾ സന്ദർശന വേളയിലെ കൂടുതൽ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ വിവിധ രാജ്യത്തു നിന്നുള്ള പ്രതിനിധികളെ തിലകം ചാർത്തി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളുമുണ്ട്. പരമ്പരാഗത നേപ്പാളി രീതിയിലുള്ള വിപുലവും ഹൃദ്യവുമായ സ്വീകരണമാണ് ലഭിച്ചതെന്നും തുടർന്ന് കാഠ്മണ്ഡു താഴ്‍വരയിലെ ഏറ്റവും പുരാതന നഗരമായ പത്താൻ സന്ദർശിച്ചതായും ചിത്രത്തിന് ഒപ്പമുള്ള കുറിപ്പിലുണ്ട്.
ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റായിരിക്കെയാണ് 2018-ൽ മുഹമ്മദ് റിയാസ് നേപ്പാൾ സന്ദർശനം നടത്തിയത്. അതിഥികളുടെ നെറ്റിയിൽ തിലകം ചാർത്തുന്നത് നേപ്പാളിലെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രധാന ചടങ്ങുകളിലൊന്നാണ്.
∙ വാസ്തവം
മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ചിത്രത്തോടൊപ്പമുള്ള പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രം ഉത്തരേന്ത്യയിൽ നിന്നുള്ളതല്ല നേപ്പാളിൽ നിന്നുള്ളതാണ്.
English Summary: The Photo Of Minister PA Mohammed Riyas Is Not From North India - Fact Check