ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാർ ഉദ്യോഗസ്ഥരെല്ലാം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിലാണ്. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയതെന്ന അവകാശവാദവുമായി

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാർ ഉദ്യോഗസ്ഥരെല്ലാം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിലാണ്. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയതെന്ന അവകാശവാദവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാർ ഉദ്യോഗസ്ഥരെല്ലാം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിലാണ്. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയതെന്ന അവകാശവാദവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജ പ്രചാരണങ്ങൾ തടയാനുള്ള ‘പ്രോജക്ട് ശക്തി’യുടെ ഭാഗമായി ഫാക്‌ട് ക്രസന്റോ  പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിന്ന് 

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാർ ഉദ്യോഗസ്ഥരെല്ലാം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിലാണ്. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയതെന്ന അവകാശവാദവുമായി ഒരു ലിങ്ക് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  സർക്കാർ ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടോ എന്നറിയാനുള്ള ലിങ്കാണിതെന്നാണ് വ്യാപകമായ പ്രചാരണം. ഇതിന്റെ വാസ്തവമറിയാം.

ADVERTISEMENT

∙അന്വേഷണം

26-3-2024 മുതൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇലക്‌ഷൻ ഡ്യൂട്ടി ഉണ്ടോ എന്ന് അറിയാം. ഇതിനായി ഓർഡർ എന്ന ഇലക്‌ഷൻ വിവരണം സോഫ്റ്റ്‌വെയറിൽ എംപ്ലോയി കോർണർ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത മൊബൈൽ നമ്പർ കൊടുത്ത് അതിലേക്ക് വരുന്ന ഒടിപി എന്‍റർ ചെയ്താൽ മതിയാകും എന്നുമാണ് ലിങ്കിനൊപ്പമുള്ള സന്ദേശത്തിൽ കൊടുത്തിരിക്കുന്നത്. കൈരളി ന്യൂസടക്കം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍  ഇതേസന്ദേശത്തെക്കുറിച്ച് വാര്‍ത്ത നൽകിയിട്ടുണ്ട്. 

ADVERTISEMENT

പ്രചാരണത്തിന്റെ ഫെയ്സ്ബുക് പോസ്റ്റ് കാണാം .ആർക്കൈവ്ഡ് ലിങ്ക് 

എന്നാൽ ഇത് വെറും വ്യാജ പ്രചാരണമാണെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി .

ADVERTISEMENT

ഞങ്ങള്‍ പ്രചരണത്തെ കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് വ്യക്തമാക്കി കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. 

തുടര്‍ന്ന് ഞങ്ങള്‍ തിരുവനന്തപുരത്തുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ലഭിച്ച വിശദീകരണം ഇങ്ങനെ: “വ്യാജ സന്ദേശമാണ് പ്രചരിക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരെ നിര്‍ണ്ണയിക്കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. പുരോഗമിച്ച് വരുന്നതേയുള്ളൂ. അതിനു ശേഷം അതാത് വിഭാഗങ്ങളുടെ മേലുദ്യോഗസ്ഥര്‍ മുഖേന നേരിട്ട് തന്നെ ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പു കൊടുക്കും.”

∙ വസ്തുത

പോസ്റ്റിലെ പ്രചരണം തെറ്റാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി അറിയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്കിയ ലിങ്ക് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് വ്യാജ സന്ദേശമാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇങ്ങനെയൊരു ലിങ്ക് നല്‍കിയിട്ടില്ല. 

English Summary : It is a fake message that is being circulated in the name of the link given by the Election Commission to know the election duty of the government officials