രാഹുൽ ഗാന്ധിയുടെ വയനാട് റാലിയിൽ മുസ്‌ലിം ലീഗ് പതാകകൾ; പ്രചരിക്കുന്ന വിഡിയോ പഴയത് | Fact Check
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് രാഹുൽ ഗാന്ധി വയനാട്ടിൽ നടത്തിയ റോഡ് ഷോയിൽ മുസ്‌ലിം ലീഗ് പതാക ഉയർത്തിപ്പിടിച്ച് റാലിയിൽ പച്ചക്കൊടി വീശുന്ന 46 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് രാഹുൽ ഗാന്ധി വയനാട്ടിൽ നടത്തിയ റോഡ് ഷോയിൽ മുസ്‌ലിം ലീഗ് പതാക ഉയർത്തിപ്പിടിച്ച് റാലിയിൽ പച്ചക്കൊടി വീശുന്ന 46 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് രാഹുൽ ഗാന്ധി വയനാട്ടിൽ നടത്തിയ റോഡ് ഷോയിൽ മുസ്‌ലിം ലീഗ് പതാക ഉയർത്തിപ്പിടിച്ച് റാലിയിൽ പച്ചക്കൊടി വീശുന്ന 46 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ലോജിക്കലി ഫാക്‌ട്സ് പ്രസിദ്ധീകരിച്ച ഫാക്ട്ചെക്ക് മനോരമ ഓൺലൈൻ പരിഭാഷപ്പെടുത്തിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് രാഹുൽ ഗാന്ധി വയനാട്ടിൽ നടത്തിയ റോഡ് ഷോയിൽ മുസ്‌ലിം ലീഗ് പതാക ഉയർത്തിപ്പിടിച്ച് റാലിയിൽ പച്ചക്കൊടി വീശുന്ന 46 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇത്തരമൊരു പോസ്റ്റ് ( ആർക്കൈവ് ചെയ്‌ത ലിങ്ക് ) എക്‌സിലാണ് ( ട്വിറ്റർ) വ്യാപകമായി പ്രചരിക്കുന്നത്. “കേരളത്തിലെ വയനാട് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ റാലിയിൽ മുസ്‌ലിം ലീഗ് പതാകകൾ വീശുന്നു. @RahulGandhi ചിലപ്പോൾ നിങ്ങളുടെ റാലിയിലും ഞങ്ങളുടെ കാവി പതാക ഉയർത്തുക. എന്തുകൊണ്ടാണ് നിങ്ങൾ ഹിന്ദുക്കളെ ഇത്രയധികം വെറുക്കുന്നത് (വിവർത്തനം ചെയ്തത്)?” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.
ബിജെപിയുമായി ബന്ധപ്പെട്ട X-ലെ ഒന്നിലധികം അക്കൗണ്ടുകൾ സമാന ക്ലെയിമുകളുള്ള വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്. പോസ്റ്റുകളുടെ ആർക്കൈവ് ചെയ്ത പതിപ്പുകൾ കാണാം
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സിപിഐ നേതാവ് ആനി രാജ എന്നിവർക്കെതിരെയാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. യു.ഡി.എഫിനും (കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്-സഖ്യം) കോൺഗ്രസ് പാർട്ടി പ്രവർത്തകരുമൊത്തുള്ള റോഡ്‌ഷോയ്ക്ക് ശേഷം ഏപ്രിൽ 3 ന് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു.
എന്നാല്‍ കാസർകോട് നിന്ന് പകർത്തിയ 2019 മുതലുള്ള വിഡിയോയാണിതെന്നും അടുത്തിടെ വയനാട്ടിൽ രാഹുൽ ഗാന്ധി നടത്തിയ റാലിയുമായി ഇതിന് ബന്ധമില്ലെന്നും ഞങ്ങൾ കണ്ടെത്തി. വിഡിയോയുടെ വാസ്തവമറിയാം.
∙അന്വേഷണം
വൈറൽ ക്ലിപ്പിൽ നിന്നുള്ള ഒരു സ്‌ക്രീൻഷോട്ടിന്റെ റിവേഴ്‌സ് ഇമേജ് തിരയലിൽ 2019 മെയ് 24-ന് പങ്കിട്ട ഒരു ഫെയ്‌സ്ബുക് പോസ്റ്റാണ് ഞങ്ങൾക്ക് ലഭിച്ചത്. അതിൽ കൃത്യമായ വിഡിയോ ഉണ്ടായിരുന്നു. "വയനാടിന്റെ വിജയാഘോഷം" എന്നാണ് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഈ വിഡിയോ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്‍പുള്ളതാണെന്ന് ഇത് തെളിയിക്കുന്നു.
വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, 0:32 സെക്കൻഡിൽ, "അരമന സിൽക്സ് ബസാർ" എന്ന് പേരുള്ള ഒരു കട കാണാം. ഞങ്ങൾ കടയുടെ ജിയോലൊക്കേഷൻ നടത്തി പരിശോധിച്ചപ്പോൾ, അത് കേരളത്തിലെ കാസർകോട് ജില്ലയിലെ എംജി റോഡിൽ കണ്ടെത്തി. ഗൂഗിൾ മാപ്പിലെ ചുറ്റുപാടുമുള്ള കെട്ടിടങ്ങളെ വൈറൽ ക്ലിപ്പുമായി താരതമ്യപ്പെടുത്തി, വിഡിയോ പകർത്തിയത് വയനാട്ടിലല്ല കാസർകോടാണെന്ന് വ്യക്തമായി.
വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ യുഡിഎഫിനെയും രാഹുൽ ഗാന്ധിയെയും വാഴ്ത്തുന്ന മുദ്രാവാക്യങ്ങളും സിപിഐഎമ്മിനെതിരെയുള്ള രാഷ്ട്രീയ പരിഹാസങ്ങളും വൈറൽ വിഡിയോയിൽ കേൾക്കാം. കൂടുതൽ അന്വേഷണത്തിൽ വൈറൽ വിഡിയോയിലെ പച്ചക്കൊടി യുഡിഎഫ് സഖ്യത്തിലെ പ്രധാന പങ്കാളികളിലൊന്നായ ഐയുഎംഎൽ (ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്)ന്റേതാണെന്ന് വ്യക്തമായി.
എന്നാൽ രാഹുൽ ഗാന്ധിയുടെ സമീപകാല റോഡ്‌ഷോയിൽ ഐയുഎംഎൽ, കോൺഗ്രസ് പതാകകൾ ഇല്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്,ഇക്കാര്യം ചൂണ്ടിക്കാട്ടി, പരസ്യമായി പതാകകൾ പ്രദർശിപ്പിക്കാൻ പാർട്ടിക്ക് ധൈര്യമില്ലെന്ന് പരാമർശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളിൽ നിന്നും ബിജെപിയിൽ നിന്നും കോൺഗ്രസ് ഈയിടെ വിമർശനം ഏറ്റുവാങ്ങിയ വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
2024 ഏപ്രിൽ 3-ന് ഗാന്ധിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്ത റോഡ്ഷോയുടെ മുഴുവൻ വിഡിയോയും ഞങ്ങൾ കണ്ടെത്തി. റാലിയിൽ ആളുകൾ ഗാന്ധിയുടെ ചിത്രങ്ങളും ത്രിവർണ ബലൂണുകളും പിടിച്ച് നിൽക്കുന്നത് കാണാം; പച്ചക്കൊടി ഈ വിഡിയോയിലില്ല. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഐയുഎംഎൽ പതാകകൾ പാകിസ്ഥാൻ പതാകകളാണെന്ന് തെറ്റായി ആരോപിച്ച വിവാദത്തെത്തുടർന്ന് കോൺഗ്രസ് മുൻകരുതൽ സ്വീകരിച്ചതായി ദി ഇന്ത്യൻ എക്‌സ്പ്രസ് , ഇന്ത്യ ടുഡേ , എബിപി ന്യൂസ് തുടങ്ങിയ മാധ്യമങ്ങളും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്.
കാസർകോട് ജില്ലയിലെ ഐയുഎംഎൽ പ്രസിഡന്റ് എം.സി.കമറുദ്ദീന്റെ പ്രസ്താവന ഉൾപ്പെടുത്തി 2019 ലെ യുഡിഎഫ് റാലിയിൽ പാകിസ്ഥാൻ പതാകകൾ ഉയർത്തിയെന്ന വാദം തെറ്റാണെന്ന് ഇന്ത്യ ടുഡേ നേരത്തെ സ്ഥിരീകരിച്ചിരുന്നു. 2019 ലെ പൊതു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാസർകോട് ജില്ലയിൽ നിന്നുള്ള കൊട്ടിക്കലാശത്തിന്റെ വിഡിയോയാണിതെന്നും എം.സി.കമറുദ്ദീൻ വ്യക്തമാക്കിയിരുന്നു. ആ വർഷം കാസർകോട് മണ്ഡലത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് യുഡിഎഫിനെയും രാഹുൽഗാന്ധിയെയും പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങൾ റാലിയിൽ മുഴങ്ങിയതെന്നും കമറുദ്ദീൻ പറഞ്ഞിരുന്നു.
∙വസ്തുത
കോൺഗ്രസ് മുസ്‌ലിം സമുദായത്തെ മാത്രമേ പിന്തുണയ്ക്കുകയുള്ളു എന്ന തരത്തിൽ, 2019 ലെ തിരഞ്ഞെടുപ്പ് റാലിയിൽ ആളുകൾ IUML പതാകകൾ വീശിയതിന്റെ വിഡിയോയാണ് ഇപ്പോൾ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ റോഡ്‌ഷോയിലെ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ തെറ്റായി പ്രചരിക്കുന്നത്. ഇത്തവണ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ റാലിയിൽ IUML പതാകകളൊന്നും ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഈ അവകാശവാദം തെറ്റാണ്.
English Summary: A video of people waving IUML flags at a 2019 election rally is now being falsely circulated claiming to be footage from Rahul Gandhi's roadshow in Wayanad