ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകളുടെ കുത്തൊഴുക്കാണ്. ഇപ്പോൾ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തിനിടെ നടന്ന സംഘര്‍ഷമെന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ  ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകളുടെ കുത്തൊഴുക്കാണ്. ഇപ്പോൾ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തിനിടെ നടന്ന സംഘര്‍ഷമെന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ വിഡിയോ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ നിന്നുള്ളതല്ല, ന്യൂസ് 18 തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ നിന്നുള്ളതാണ്.

ADVERTISEMENT

∙അന്വേഷണം

ഒരു ഹാളിനുള്ളില്‍ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യത്തില്‍ സദസിലുള്ളവര്‍ പരസ്പരം കസേര എറിയുന്നതും ബഹളമുണ്ടാക്കുന്നതും കാണാം. ഇവരില്‍ ചിലര്‍ കാവി നിറത്തിലുള്ള ഷാള്‍ ധരിച്ചിട്ടുണ്ട്.

"ഇത്തവണ BJPക്ക് 400 സീറ്റ് അല്ല അത്ക്കും മേലെ ലഭിക്കും...??? എത്ര സിമ്പിലായിട്ടാണ് BJP അവരുടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കുന്നത്കോണ്‍ഗ്രസേ."എന്ന പരാമർശമുള്ള വിഡിയോയുടെ പൂര്‍ണ്ണരൂപം താഴെ കാണാം . ആർക്കൈവ് ചെയ്ത ലിങ്ക് കാണാം

വൈറല്‍ വിഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ 12-ാമത്തെ സെക്കൻഡിൽ ന്യൂസ് 18 ലോഗോ വച്ച് തയാറാക്കിയ  വേദി കാണാം. മൈക്കിന് പിറകില്‍ തമിഴില്‍ എഴുതിയ ബോര്‍ഡും ദൃശ്യമാണ്. തുടര്‍ന്ന് വിഡിയോയുടെ കീഫ്രെയ്മുകള്‍ ഞങ്ങള്‍ റിവേഴ്‌സ് ഇമേജില്‍ തിരഞ്ഞപ്പോള്‍ ഇതു സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകളും മാധ്യമ റിപ്പോര്‍ട്ടുകളും ലഭ്യമായി. ബിജെപി കാഞ്ചീപുരം എന്ന എക്‌സ് പേജില്‍ 2024 ഏപ്രില്‍ ഏഴിന് ഇതേ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ന്യൂസ് 18 സംഘടിപ്പിച്ച സംവാദ പരിപാടിയാണെന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. "6.4.24ന് കാഞ്ചീപുരത്ത് സ്വകാര്യ ചാനല്‍ സംവാദത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എസ്ജി സൂര്യ ഡിഎംകെയുടെ നുണകള്‍ക്കെതിരെ പ്രതികരിച്ചു. കാഞ്ചീപുരം മണ്ഡലത്തിന് ഡിഎംകെ എന്ത് ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സ്ഥലം എംഎല്‍എ എഴിലരസന് കഴിഞ്ഞില്ല." എന്നാണ് ഈ പോസ്റ്റില്‍ നല്‍കിയിട്ടുള്ള വിശദീകരണം.

ADVERTISEMENT

സവുക്കുമീഡിയ ചീഫ് എഡിറ്റര്‍ അബ്ദുല്‍ മുത്തലീഫും ഇതേ വിഡിയോ എക്‌സില്‍ പങ്കിട്ടിട്ടുണ്ട്. വൈറല്‍ വിഡിയോയ്‌ക്കൊപ്പം മറ്റ് രണ്ട് വിഡിയോകളും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. ഇവയില്‍ ബഹളത്തിന്റെ തുടക്കം കാണാം. ചിലര്‍ കസേരയുമായി എഴുന്നേല്‍ക്കുന്നതും അവതാരകന്‍ ഇരിക്കാന്‍ അഭ്യര്‍ഥിക്കുന്നതും വ്യക്തമാണ്.

തുടര്‍ന്നുള്ള പരിശോധനയില്‍ 'ലോക്കല്‍ ആപ്' നല്‍കിയ വാര്‍ത്ത ലഭ്യമായി. ന്യൂസ് 18 നടത്തിയ സംവാദ പരിപാടിയില്‍ ഡിഎംകെ-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയെന്നാണ് വാര്‍ത്ത. റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ട് താഴെ കാണാം.

ന്യൂസ് 18 സംഘടിപ്പിച്ച സംവാദ പരിപാടിയെപ്പറ്റിയും ഞങ്ങള്‍ അന്വേഷിച്ചു. ലോക്‌സഭാ ഇലക്‌ഷനുമായി ബന്ധപ്പെട്ട് 'മക്കള്‍ സഭ' എന്ന പേരില്‍ ന്യൂസ് 18 തമിഴ് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നുള്ള വിഡിയോ ആണ് പ്രചാരത്തിലുള്ളതെന്ന് ഉറപ്പിക്കാനായി. ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി SG സൂര്യയുടെ പ്രസംഗത്തിനിടെയാണ് ബഹളം ആരംഭിച്ചത്. കാഞ്ചീപുരം എംഎല്‍എ CVMP എഴിലരസന്‍ സംസാരിച്ചപ്പോഴും ബഹളം നടന്നിട്ടുണ്ട്. രണ്ട് ഭാഗങ്ങളായാണ്  ന്യൂസ് 18 സംവാദ വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ രണ്ടാം ഭാഗത്തിലാണ് ബഹളം നടന്നത്. പ്രസക്ത ഭാഗത്തിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം

ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചാരത്തിലുള്ള വിഡിയോ ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ നടന്ന സംഘര്‍ഷമല്ലെന്നും ന്യൂസ് 18 കാഞ്ചീപുരത്ത് സംഘടിപ്പിച്ച ഇലക്‌ഷന്‍ സംവാദ പരിപാടിയില്‍ നിന്നുള്ളതാണെന്നും വ്യക്തമായി. 

ADVERTISEMENT

∙വസ്തുത

ഇത് ബിജെപി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയല്ല, ലോക്‌സഭാ ഇലക്‌ഷനുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ന്യൂസ് 18 സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ നിന്നുള്ള ദൃശ്യമാണ്.

English Summary:This is a scene from a debate program organized by News 18 in Tamil Nadu related to the Lok Sabha elections