പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി പിടിഐ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്ക് മനോരമ ഓൺലൈൻ പരിഭാഷപ്പെടുത്തിയത്. കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ ഒരു ഹിന്ദു ക്ഷേത്രത്തിന് താഴെ ഒരു ഇറച്ചിക്കട പ്രവർത്തിക്കുന്നുണ്ടെന്ന അവകാശവാദവുമായി ഒരു വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി പിടിഐ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്ക്  മനോരമ ഓൺലൈൻ പരിഭാഷപ്പെടുത്തിയത്.

കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ ഒരു ഹിന്ദു ക്ഷേത്രത്തിന് താഴെ ഒരു ഇറച്ചിക്കട പ്രവർത്തിക്കുന്നുണ്ടെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിടിഐ ഫാക്ട് ചെക്ക് ഡെസ്‌ക് നടത്തിയ അന്വേഷണത്തിൽ, വിഡിയോയിലെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലല്ല, പാക്കിസ്ഥാനിലെ അഹമ്മദ്പൂർ സിയാലിലാണെന്ന് കണ്ടെത്തി.

ADVERTISEMENT

കേരളത്തിലെ വയനാട്ടിലെ സീതാരാമക്ഷേത്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇറച്ചിക്കടയാണ് ഇത്. “ഹിന്ദുക്കളെ ഉണരൂ, ഉണരൂ, ഇത് കേരളത്തിലെ വയനാട്ടിലെ സീതാരാമക്ഷേത്രമാണ്, അതിന് താഴെ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്ത കോഴിക്കടയും കാണാം,” എന്ന അടിക്കുറിപ്പിനൊപ്പമാണ് ക്ഷേത്രം പോലെ തോന്നിക്കുന്ന ഒരു കെട്ടിടത്തിന് താഴെയുള്ള ഒരു ചെറിയ കടയുടെ വിഡിയോ പ്രചരിക്കുന്നത്.ഫെയ്‌സ്ബുക് പോസ്റ്റ് കാണാം

വിഡിയോയെക്കുറിച്ചറിയാൻ വൈറൽ വിഡിയോയിലെ കീവേഡുകൾ ഉപയോഗിച്ച് അന്വേഷണം ആരംഭിച്ചു. ഗൂഗിൾ ലെൻസിലൂടെ  നടത്തിയ അന്വേഷണത്തിൽ സമാനമായ നിരവധി വിഡിയോകളും പോസ്റ്റുകൾ കണ്ടെത്തി. 2023 ഡിസംബർ 16-ന് MyNation എന്ന YouTube-ൽ ചാനലിൽ അപ്‌ലോഡ് ചെയ്‌ത ഒരു വിഡിയോ ലഭിച്ചു.

ADVERTISEMENT

MyNation പങ്കുവെച്ച വിഡിയോക്ക് താഴെ നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ, “സീതാ രാമക്ഷേത്രം കോഴിക്കടയാക്കി മാറ്റിയത് കേവലം നശീകരണ പ്രവർത്തനമല്ല, മറിച്ച് മതസ്വാതന്ത്ര്യത്തിന്മേലുള്ള വ്യക്തമായ ലംഘനവും സാംസ്കാരിക വൈവിധ്യങ്ങളോടുള്ള നഗ്നമായ അവഗണനയുമാണ്. പാക്കിസ്ഥാൻന്റെ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമാണ് “. വിഡിയോയിൽ കാണിച്ചിരിക്കുന്ന ക്ഷേത്രവും വൈറൽ വിഡിയോയിൽ കാണിച്ചിരിക്കുന്ന ക്ഷേത്രവും സാമ്യമുള്ളതായി വ്യക്തമായി.വിഡിയോ കാണാം

ഇതുമായി ബന്ധപ്പെട്ട് 2023 ഡിസംബർ 19 ന് ഹിന്ദു പോസ്റ്റ് പ്രസിദ്ധീകരിച്ച ഒരു വാർത്തയും ഞങ്ങൾക്ക് ലഭിച്ചു. ചരിത്രപ്രസിദ്ധമായ സീതാരാമക്ഷേത്രം കോഴിക്കടയാക്കി: പാകിസ്താൻ എന്നായിരുന്നു റിപ്പോർട്ടിന്റെ തലക്കെട്ട്. ഗൂഗിൾ മാപ്പിൽ പാകിസ്താനിലെ അഹമ്മദ്പൂർ സിയാലിലെ സീതാരാമ ക്ഷേത്രത്തെക്കുറിച്ച് ഞങ്ങൾ പരിശോധിച്ചു. സ്ട്രീറ്റ് വ്യൂ ഉപയോഗിച്ച് വൈറലായ വിഡിയോയിലെ പോലെ തന്നെയാണോ വയനാട്ടിലെ സീതാരാമക്ഷേത്രം എന്ന് പരിശോധിക്കാൻ തീരുമാനിച്ചു. ഇതിന് വേണ്ടി ഗൂഗിളിൽ കേരളത്തിലെ വയനാട്ടിൽ സീതാരാമക്ഷേത്രം എന്ന പേരിൽ പരിശോധന ആരംഭിച്ചു. അങ്ങനെ ഒരു ക്ഷേത്രം വയനാട്ടിൽ ഇല്ലെന്ന് സ്ഥിരീകരിച്ചു.

ADVERTISEMENT

വെറൽ വിഡിയോയും യൂട്യൂബ് വിഡിയോയും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ

വെറൽ വിഡിയോ ചിത്രവും ഗൂഗിൾ മാപ്പിൽ നിന്നുള്ള ചിത്രവും

∙വസ്തുത

വെറൽ വിഡിയോയിലെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പാകിസ്താനിലെ അഹമ്മദ്പൂർ സിയാലിലാണ്. കേരളത്തിലെ വയനാട്ടിലെ വിഡിയോയിൽ അവകാശപ്പെടുന്നത് പോലെ ഒരു സീതാരാമക്ഷേത്രം ഇല്ല.

English Summary: The temple in viral video is located in Ahmedpur Sial, Pakistan not in Wayanad