പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നതിനിടയിൽ കോൺഗ്രസ് പ്രവർത്തകർക്ക് അപകടം സംഭവിച്ചു എന്ന തലക്കെട്ടോടെയുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നതിനിടയിൽ കോൺഗ്രസ് പ്രവർത്തകർക്ക് അപകടം സംഭവിച്ചു എന്ന തലക്കെട്ടോടെയുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നതിനിടയിൽ കോൺഗ്രസ് പ്രവർത്തകർക്ക് അപകടം സംഭവിച്ചു എന്ന തലക്കെട്ടോടെയുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ന്യൂസ് മീറ്റർ   പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നതിനിടയിൽ കോൺഗ്രസ് പ്രവർത്തകർക്ക് അപകടം സംഭവിച്ചു എന്ന തലക്കെട്ടോടെയുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ADVERTISEMENT

കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കോൺഗ്രസ് പ്രവർത്തകർ  കത്തിക്കുന്നു എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ  വിഡിയോ പ്രചരിക്കുന്നത്. "കർണ്ണാടകയിൽ മോദിയുടെ കോലം കത്തിക്കുന്നതിനിടെ അഞ്ച് കോൺഗ്രസുകാരുടെ ലുങ്കിക്ക് തീപിടിച്ചു! എല്ലാം എങ്ങനെ സംഭവിച്ചുവെന്ന് അറിയാൻ വിഡിയോ കാണൂ. മോദിജിയുടെ കോലം കത്തിച്ചവർക്ക് കിട്ടി.. മോദിജി പവർ" എന്ന അടിക്കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്.

29 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ചെറിയ വിഡിയോ. വിഡിയോയിൽ ഒരു കൂട്ടം പ്രതിഷേധക്കാർ നീല നിറത്തിലുള്ള പതാകകൾ പിടിച്ച് ഒരു ജംഗ്ഷനിലേക്ക് നടക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും കാണാം. പ്രതിഷേധത്തിന്റെ ഭാഗമായി ഇവർ കോലം കത്തിക്കാൻ ശ്രമിക്കുമ്പോൾ ആണ് പ്രതിക്ഷേധക്കാരുടെ വസ്ത്രങ്ങൾക്ക് തീപിടിക്കുന്നത്.

വിഡിയോയെ കുറിച്ചുള്ള കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ അന്വേഷണം ആരംഭിച്ചു. 2012 ജൂലൈയിൽ കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ കേരള സ്റ്റുഡന്റ്സ് യൂണിയൻ (കെഎസ്‌യു) നടത്തിയ പ്രകടനത്തിനിടെയാണ് സംഭവം. 1957-ൽ സ്ഥാപിതമായ കേരള സ്റ്റുഡന്റ്സ് യൂണിയൻ (KSU), കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമാണ്. ദൃശ്യങ്ങളിൽ കാണുന്നത് അന്നത്തെ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറുടെ കോലം കത്തിക്കുന്നതാണ്. ഇത് പ്രധാനമന്ത്രി മോദിയുടെതല്ല. കേരളത്തിൽ നടന്ന പരിപാടിയാണ് കർണാടകയിൽ അല്ല.

∙അന്വേഷണം

ADVERTISEMENT

കെഎസ്‌യു പതാകകളും മലയാളം സൈൻ ബോർഡുകളും വിഡിയോയിൽ കാണാം. വിഡിയോയിൽ പ്രതിഷേധക്കാർക്കൊപ്പം, പത്തനംതിട്ട ജില്ലാ കെഎസ്‌യു പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള നിലവിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റായ രാഹുൽ മാങ്കുട്ടത്തിനെയും കാണാം. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്നിട്ടുള്ള വാർത്തകൾ കണ്ടെത്തുന്നതിനായി കീവേഡുകൾ ഉപയോഗിച്ചും റിവേഴ്സ് ഇമേജ് വഴിയും തിരഞ്ഞപ്പോൾ 2012 ജൂലൈ 12 ന് ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ  പ്രസിദ്ധീകരിച്ച വിഡിയോ ഞങ്ങൾക്ക് ലഭിച്ചു. വെറൽ വിഡിയോ തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. ഈ വിഡിയോ കാണാം.

എംജി സർവകലാശാല വൈസ് ചാൻസലറുടെ കോലം കെഎസ്‌യു പ്രവർത്തകർ കത്തിക്കുന്ന സമയത്താണ് വൈറൽ വിഡിയോയിലുള്ള സംഭവം നടന്നത്. കെഎസ്‌യു പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സെൻട്രൽ ജങ്ഷനിൽ സമാപിച്ചു. സെൻട്രൽ  ജങ്ഷനിൽ കോലം കത്തിക്കാനുള്ള ശ്രമത്തിനിടെ കെഎസ്‌യുക്കാരുടെ വസ്ത്രങ്ങൾക്കു തീപിടിക്കുകയായിരുന്നു. സംഭവത്തിൽ കെഎസ്‌യു അംഗങ്ങളായ ശ്രീനാഥ്, വിഷ്ണു പനയ്ക്കൽ എന്നിവർക്ക് പരിക്കേറ്റിരുന്നു. മഹാത്മാഗാന്ധി (എംജി) സർവകലാശാല വൈസ് ചാൻസലറുടെ അഴിമതി ആരോപണത്തിനെതിരെയായിരുന്നു പ്രതിഷേധം.പ്രവർത്തകർ തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ഇതുമായി ബന്ധപ്പെട്ട വാർത്ത ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടിരുന്നു. എംജി സർവകലാശാല വിസിയുടെ കോലം കത്തിച്ചതും കെഎസ്‌യു പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തെക്കുറിച്ചുമാണ് ഈ വാർത്തയിലും പറയുന്നത്. റിപ്പോർട്ട് നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം 2012 ജൂലൈ നാലിനാണ് സംഭവം നടക്കുന്നത്. 2012 ജൂലൈ 4, 2012 ജൂലൈ 5 തീയതികളിൽ ഫെയ്‌സ്ബുക്കിൽ ഈ വിഡിയോ വെറലായിരുന്നു.

 ഗൂഗിൾ മാപ്പിൽ ജിയോ ലൊക്കേഷൻ നടത്തിയപ്പോൾ പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നുള്ളതാണ് വിഡിയോ എന്ന് സ്ഥിരീകരിച്ചു . വൈറൽ വിഡിയോയിൽ നിന്നുള്ള സ്‌ക്രീൻ ഗ്രാബുകളും ലൊക്കേഷന്റെ ഗൂഗിൾ മാപ് ചിത്രങ്ങളും തമ്മിലുള്ള താരതമ്യം കാണാം

ADVERTISEMENT

∙വസ്തുത

കോൺഗ്രസ് പാർട്ടിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ഉൾപ്പെട്ട സമീപകാല സംഭവങ്ങളുമായി ഈ വിഡിയോക്ക് ബന്ധമില്ല. 2012-ൽ കേരളത്തിൽ നടന്ന ഒരു പ്രതിഷേധത്തിൽ നിന്നുള്ളതാണ് ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ. വിഡിയോയിൽ നൽകിയിരിക്കുന്ന അവകാശവാദങ്ങൾ എല്ലാം തെറ്റാണ്.

English Summary : The video that is currently circulating is from a protest in Kerala