തിരഞ്ഞെടുപ്പ് ഫലമറിയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങളും വ്യാജപ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. ഇപ്പോൾ മുസ്‌ലിം തൊപ്പി ധരിച്ച കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെയുടെ ഒരു ചിത്രത്തിനൊപ്പം അദ്ദേഹത്തിന്റേതെന്ന അവകാശവാദത്തോടെ ഒരു പ്രസംഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോൺഗ്രസ് പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച് മുസ്‌ലിംകൾക്ക് നൽകുമെന്ന് ഖർഗെ പറഞ്ഞുവെന്ന അവകാശവാദത്തോടെയാണ് ഈ വിഡിയോ പ്രചരിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ഇന്ത്യാ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ   നിന്ന്

തിരഞ്ഞെടുപ്പ് ഫലമറിയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങളും വ്യാജപ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. ഇപ്പോൾ മുസ്‌ലിം തൊപ്പി ധരിച്ച കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെയുടെ ഒരു ചിത്രത്തിനൊപ്പം അദ്ദേഹത്തിന്റേതെന്ന അവകാശവാദത്തോടെ ഒരു പ്രസംഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോൺഗ്രസ് പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച് മുസ്‌ലിംകൾക്ക് നൽകുമെന്ന് ഖർഗെ പറഞ്ഞുവെന്ന അവകാശവാദത്തോടെയാണ് ഈ വിഡിയോ പ്രചരിക്കുന്നത്.

ADVERTISEMENT

"ഒരു കോൺഗ്രെസ്സ്കാരൻ ---- മോന്റെ  പ്രസംഗം കേൾക്കുക!കോൺഗ്രസ്സ് ജയിച്ചാൽ ഞങ്ങൾ നിങ്ങളുടെ വീടുകളിൽ കയറും അലമാരകൾ കുത്തി തുറക്കും.പണം മുഴുവൻ എടുക്കും  എന്നിട്ട് മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് വീതിച്ചു കൊടുക്കും .കൂടുതൽ കുട്ടികൾ ഉള്ള മുസൽമാന് ഞങ്ങൾ കൂടുതൽ പണം കൊടുക്കും" കോൺഗ്രസ്സ് എന്തു ചെയ്യാൻ പോകുന്നു എന്ന ചോദ്യത്തിന് ഇതാണ് ഉത്തരം. "കോൺഗ്രസ്സ് പ്രസിഡന്റ്മല്ലികാർജുൻ ഖർഗെ" എന്ന തലകെട്ടോടെ പ്രചരിക്കുന്ന പോസ്റ്റിന്റെ പൂർണരൂപം ചുവടെ കാണാം .

എന്നാൽ പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. കോൺഗ്രസ് പാർട്ടിയെ കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശം ആവർത്തിച്ച ശേഷം ഇതിനെ വിമർശിക്കുകയാണ് മല്ലികാർജ്ജുൻ ഖാർഗെ ചെയ്തത്.ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക് 

∙അന്വേഷണം

വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ മല്ലികാർജുൻ ഖർഗെയുടെ പ്രസംഗ വിഡിയോയുടെ പൂർണ രൂപം ലഭ്യമായി. ഇത് 2024 മെയ് 3ന് കോൺഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ  ലൈവ് സ്ട്രീം ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയാണിത് എന്ന വിവരണവും വിഡിയോയ്ക്കൊപ്പം നൽകിയിട്ടുണ്ട്. 

ADVERTISEMENT

മല്ലികാർജുൻ ഖർഗെ തന്റെ പ്രസംഗത്തിൽ കോൺഗ്രസിന്റെ പ്രകടനപത്രികയെ കുറിച്ച് സംസാരികുകയായിരുന്നു. പാർട്ടി പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങളെക്കുറിച്ചും പറഞ്ഞതിന് ശേഷമാണ് വൈറലായ വിഡിയോ ഭാഗത്തിൽ കാണുന്ന കാര്യം ഖാർഗെ പറയുന്നത്. “മോദി സാഹിബ് പറഞ്ഞു, കോൺഗ്രസുകാർ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ? കോൺഗ്രസുകാർ നിങ്ങളുടെ വീട് കുത്തിത്തുറന്ന് അലമാര തകർത്ത് പണമെല്ലാം പുറത്തെടുത്ത് പുറത്തുള്ളവർക്കെല്ലാം വിതരണം ചെയ്യുന്നു, മുസ്‌ലിംകൾക്കിടയിൽ വിതരണം ചെയ്യുന്നു, കൂടുതൽ കുട്ടികളുള്ളവർക്ക് കൂടുതൽ ലഭിക്കും. സഹോദരാ, നിങ്ങൾക്ക് കുട്ടികളില്ലെങ്കിൽ ഞാൻ എന്തുചെയ്യണം?" എന്നാണ് ഖർഗെ പറയുന്നത്. കോൺഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വിഡിയോയിൽ 31:54 മിനിറ്റ് മുതലാണ് ഈ ഭാഗം വരുന്നത്. പ്രസക്ത ഭാഗം ചുവടെ കാണാം.

കോൺഗ്രസ് ജനങ്ങളുടെ പണം തട്ടിയെടുക്കുമെന്ന് ഖർഗെ പറഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞ കാര്യത്തെ വിമർശിക്കുകയായിരുന്നു കോൺഗ്രസ് നേതാവ് ചെയ്തതെന്നും പ്രസംഗത്തിന്റെ പൂർണ രൂപത്തിൽ നിന്നും വ്യക്തമാണ്. വൈറൽ വിഡിയോയിൽ കാണുന്ന പ്രസംഗത്തിലെ ഭാഗത്തിന് ശേഷം തങ്ങൾ ഇത്തരത്തിലൊന്നും ചെയ്യാൻ പോകുന്നില്ലെന്നും ആരെയും ഇങ്ങനെ പുറത്താക്കാൻ പോകുന്നില്ലെന്നും മോദി പ്രചരിപ്പിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നും മല്ലികാർജുൻ ഖർഗെ വിശദീകരിക്കുന്നുണ്ട്. 

കോൺഗ്രസ് എല്ലാവരുടെയും സമ്പത്തും മംഗൽസൂത്രവും തട്ടിയെടുത്ത് മുസ്‌ലിംകൾക്കിടയിൽ വിതരണം ചെയ്യുമെന്ന് രാജസ്ഥാനിലെ ഒരു റാലിയിൽ വച്ചാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. ഇതിനുള്ള മറുപടിയായിരുന്നു മല്ലികാർജ്ജുൻ ഖാർഗെയുടെ പ്രസംഗം. മോദിയുടെ പ്രസ്താവന സംബന്ധിച്ച വാർത്ത ഇവിടെ വായിക്കാം .

ലഭ്യമായ വിവരങ്ങളിൽ നിന്നും മല്ലികാർജുൻ ഖർഗെയുടെ പ്രസംഗ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് വ്യക്തമായി.

ADVERTISEMENT

∙വാസ്തവം

മല്ലികാർജുൻ ഖർഗെയുടെ പ്രസംഗ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെതിരെ നടത്തിയ പ്രസ്താനകളെ വിമർശിക്കുകയായിരുന്നു അദ്ദേഹം.

English Summary : Mallikarjun Kharge's speech video is being edited and circulated