ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് വ്യാജവാർത്തകളുടെ ഒരു പ്രളയം തന്നെയായിരുന്നു സമൂഹമാധ്യമങ്ങളിലെമ്പാടും. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്‌ലിം വിഭാഗത്തെ ചേർത്തു പിടിക്കുന്ന ഒരു ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. “ഇതിൽ ആരും വീഴരുത് ഈ സ്നേഹം ജൂൺ 4 വരെ മാത്രം,” എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ന്യൂസ്ചെക്കർ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് വ്യാജവാർത്തകളുടെ ഒരു പ്രളയം തന്നെയായിരുന്നു സമൂഹമാധ്യമങ്ങളിലെമ്പാടും. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്‌ലിം വിഭാഗത്തെ ചേർത്തു പിടിക്കുന്ന ഒരു ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. “ഇതിൽ ആരും വീഴരുത് ഈ സ്നേഹം ജൂൺ 4 വരെ മാത്രം,” എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം.

ADVERTISEMENT

∙ അന്വേഷണം

ചിത്രം റിവേഴ്‌സ് ഇമേജ് വഴി പരിശോധിച്ചപ്പോൾ  naughtyinsta69_എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ 2024 മേയ് 14ന് ഈ ചിത്രം പോസ്റ്റ് ചെയ്തതതായി കണ്ടെത്തി.

ADVERTISEMENT

കൂടുതൽ തിരച്ചിലിൽ @sahidtwt  എന്ന എക്സ് ഐഡിയിലും ഇതേ ചിത്രമടങ്ങിയ ഒരു പോസ്റ്റ് 2024 മേയ് 13ന് പോസ്റ്റ് ചെയ്തതതായി കണ്ടെത്തി. വിവിധ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളുടെ ഒരു കൊളാഷാണിത്.  

പോസ്റ്റിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്‌ഡ കോൺഗ്രസ് പതാക പിടിച്ച് റാലി നയിക്കുന്നത്, പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് ചിഹ്നമായ കൈപ്പത്തി വരച്ച് കോൺഗ്രസിന് വോട്ട് ചോദിക്കുന്നത്, വാർത്ത അവതാരകരായ അമിഷ് ദേവഗണും അർണബ് ഗോസ്വാമിയും കോൺഗ്രസ്സ് റാലിയിൽ പങ്കെടുക്കുന്നത് എന്നിവയുൾപ്പെട്ട ചിത്രങ്ങളാണുള്ളത്.

ADVERTISEMENT

അതേ പേജിൽ മറ്റൊരു കൊളാഷ്  അതേ ദിവസം പോസ്റ്റ് ചെയ്തതും ഞങ്ങൾ കണ്ടു. ബിജെപിയുടെ കടുത്ത വിമർശകനായ യൂട്യൂബറുമായ ധ്രുവ് റാഥിയോടൊപ്പം നരേന്ദ്ര മോദി സെൽഫി എടുക്കുന്ന ഫോട്ടോ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഒരു ബിജെപി റാലി നയിക്കുന്ന ചിത്രം, വിദ്വേഷത്തിനെതിരെ വോട്ട് ചെയ്യുക എന്ന പ്ലക്കാർഡ് പിടിച്ച്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിൽക്കുന്ന ഫോട്ടോ, രാഹുൽ ഗാന്ധി ഒരു കാവി ഷാൾ അണിഞ്ഞ് ബിജെപി റാലിയെ അഭിസംബോധന ചെയ്യുന്ന ചിത്രങ്ങൾ എന്നിവയാണുള്ളത്. ‘പൊളിറ്റിക്സ് ഇൻ എ പാരലൽ യൂണിവേഴ്‌സ്’ എന്നാണ് ഈ കൊളാഷുകൾക്ക് നൽകിയിരിക്കുന്ന തലക്കെട്ട്.

പോസ്റ്റുകൾക്ക് താഴെ “പരീക്ഷണാത്മകവും വിനോദപരവുമായ ആവശ്യങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാണ് ഈ ചിത്രങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ തികച്ചും സാങ്കൽപ്പികമാണെന്നും ഏതെങ്കിലും പൊതു വ്യക്തിത്വത്തെയോ വിശ്വാസത്തെയോ അപകീർത്തിപ്പെടുത്താനോ ദ്രോഹിക്കാനോ, മോശമാക്കാനോ ഉള്ള ഉദ്ദേശ്യങ്ങളൊന്നുമില്ലെന്നും ഊന്നിപ്പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്ന ഡിസ്ക്ലൈമറും നൽകിയിട്ടുണ്ട്.

@onlymegalodon  എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ക്രിയേറ്റീവ് ഹെഡുമാണ് പ്രൊഫൈലിന്റെ ഉടമയായ ഷാഹിദ് ഷെയ്ഖ്  (@sahidtwt) എന്ന്  അദ്ദേഹത്തിന്റെ പ്രൊഫൈലിൽ വ്യക്തമാക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വഴി നിർമ്മിച്ച ഇത്തരം ധാരാളം പോസ്റ്റുകൾ അദ്ദേഹത്തിന്റെ പ്രൊഫൈലിൽ കാണാം.

∙ വസ്തുത

യോഗി ആദിത്യനാഥ് മുസ്‌ലിം വിഭാഗത്തെ ചേർത്തു പിടിച്ചിരിക്കുന്ന ചിത്രം എഐ  നിർമ്മിതമാണ്

English Summary :The image of Yogi Adityanath joining the Muslim community is made by AI