തിരഞ്ഞെടുപ്പ് ഫലങ്ങളറിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയും ഇന്ത്യാസഖ്യവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. നിരവധി വ്യാജ പ്രചാരണങ്ങളാണ് ഇരു വിഭാഗങ്ങൾക്കുമെതിരെ പ്രചരിക്കുന്നത്. ഇതിനിടെ ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം, എന്ന അവകാശവാദവുമായി ഒരു ന്യൂസ്‌കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

തിരഞ്ഞെടുപ്പ് ഫലങ്ങളറിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയും ഇന്ത്യാസഖ്യവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. നിരവധി വ്യാജ പ്രചാരണങ്ങളാണ് ഇരു വിഭാഗങ്ങൾക്കുമെതിരെ പ്രചരിക്കുന്നത്. ഇതിനിടെ ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം, എന്ന അവകാശവാദവുമായി ഒരു ന്യൂസ്‌കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്‌സാപ് ടിപ‌്ലൈനിൽ സന്ദേശം ലഭിച്ചിരുന്നു.

ADVERTISEMENT

ഫെയ്‌സ്ബുക്കിലും ഇതേ കാർഡ് പ്രചരിക്കുന്നുണ്ട്.

∙ അന്വേഷണം

ADVERTISEMENT

വൈറൽ ന്യൂസ്‌കാർഡ് ഞങ്ങൾ റിവേഴ്‌സ് ഇമേജിലൂടെ പരിശോധിച്ചപ്പോൾ, റിപ്പോർട്ടർ ടിവിയുടെ 2024 മേയ് 27ലെ ഒരു കാർഡ് ലഭിച്ചു. “ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക്? ലീഗിൽ ചർച്ച സജീവം,” എന്നാണ് കാർഡിലുള്ളത്. “യുഡിഎഫില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ ചര്‍ച്ചകള്‍ സജീവമാക്കി മുസ്‌ലിം ലീഗ്,” എന്ന വിവരണമാണ് കാർഡിലുള്ളത്.

സംസ്ഥാനത്ത് മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 25ന് നടക്കുന്ന പശ്ചാത്തലത്തിലാണ് റിപ്പോർട്ടർ ടിവിയുടെ കാർഡ്. ഈ കാർഡ് എഡിറ്റ് ചെയ്താണ് വൈറൽ കാർഡ് നിർമ്മിച്ചതെന്ന് വ്യക്തമായി

ADVERTISEMENT

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, കേരള കോൺഗ്രസ് എം ചെയര്‍മാൻ ജോസ്.കെ.മാണി എന്നിവരുടെ രാജ്യസഭയിലെ കാലാവധിയാണ് ജൂലൈയിൽ അവസാനിക്കുന്നത്. നിലവിലെ നിയമസഭയിൽ 99 അംഗങ്ങൾ എൽഡിഎഫിനും അവശേഷിക്കുന്ന സീറ്റുകൾ യുഡിഎഫിലുമാണ്. അതിനാൽ മൂന്ന് സീറ്റുകളിൽ 2 എണ്ണത്തിൽ എൽഡിഎഫിന് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനാവും. അവശേഷിക്കുന്ന സീറ്റിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണ് ജയസാധ്യത. എന്നാൽ സ്ഥാനമൊഴിയുന്ന മൂന്നംഗങ്ങളും നിലവിൽ എൽഡിഎഫിൽ നിന്നുള്ളവരാണ്. അതേസമയം ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് ആവശ്യപ്പെട്ട മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാൻ അന്നേ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതിനാൽ ഇപ്പോൾ ഒഴിവു വരുന്ന സീറ്റിൽ യുഡിഎഫിൽ നിന്ന് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയാവും മത്സരിക്കുക.

ഞങ്ങൾ ഈ കാർഡിന്റെ സത്യാവസ്ഥ അറിയാൻ റിപ്പോർട്ടർ ടിവിയുടെ ഡിജിറ്റൽ ന്യൂസ് എഡിറ്റർ അൻസിഫ് കെ.കെ.യെ വിളിച്ചു. ഇത്തരം ഒരു ന്യൂസ്‌കാർഡ് കൊടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

∙വസ്തുത

“ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം,” എന്ന ന്യൂസ്‌ കാർഡ് വ്യാജമാണ് .

English Summary :The campaign of Kunhalikutty as Deputy Prime Minister of India Front is fake

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT