പാക്കിസ്ഥാനിൽ മോദി അനുകൂല പ്രകടനമോ? വാസ്തവമിതാണ് | FactCheck
ഇന്ത്യയിൽ നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിലുള്ള ആഹ്ളാദ പ്രകടനം പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടന്നെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ഇന്ത്യയിൽ അല്ല പാകിസ്താനിലെ ബലൂചിസ്ഥാനിൽ, അവർ ആഹ്ളാദ പ്രകടനം തുടങ്ങി, ഇന്ത്യയിൽ നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിലുള്ള സന്തോഷ പ്രകടനം.

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്‌ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
ഇന്ത്യയിൽ നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിലുള്ള ആഹ്ളാദ പ്രകടനം പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടന്നെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ഇന്ത്യയിൽ അല്ല പാകിസ്താനിലെ ബലൂചിസ്ഥാനിൽ, അവർ ആഹ്ളാദ പ്രകടനം തുടങ്ങി, ഇന്ത്യയിൽ നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിലുള്ള സന്തോഷ പ്രകടനം. ഇങ്ങക്ക് ഞമ്മളെ മോദിന്റെ പവറ് കാണണോ? കണ്ടോ എന്ന വിവരണത്തോടെയാണ് വിഡിയോ പ്രചരിക്കുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്‌സാപ് ടിപ്‌ലൈനിൽ സന്ദേശം ലഭിച്ചിരുന്നു.
∙ അന്വേഷണം
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ബിജെപി സർക്കാർ വീണ്ടും കേന്ദ്രത്തിൽ സത്യപ്രതിജ്ഞ ചെയ്ത പശ്ചാത്തലത്തിലാണ് പ്രചാരണം.വിഡിയോ ശ്രദ്ധിച്ചപ്പോൾ, ഹിന്ദിയിൽ സോഫി സാഹബ് കദം ബഢാവോ, ഹം തുംഹാരേ സാഥ് ഹേ; നരേന്ദ്ര ഭായി കദം ബഢാവോ, ഹം തുംഹാരേ സാഥ് ഹേ എന്ന് വിളിക്കുന്നത് കേൾക്കാം. (സോഫി സർ, മുന്നോട്ട് പോകൂ, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്; നരേന്ദ്ര ഭായ് മുന്നോട്ട്, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, എന്നാണ് പരിഭാഷ).
‘സോഫി’, ‘ബിജെപി’ എന്നീ വാക്കുകൾ ഉപയോഗിച്ച് ഞങ്ങൾ ഒരു കീവേഡ് പരിശോധന നടത്തി. ജമ്മു കശ്മീരിലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സോഫി യൂസഫിന് വേണ്ടി ജനങ്ങൾ മുദ്രാവാക്യം വിളിക്കുന്നതായി കാണിക്കുന്ന വിഡിയോകൾ ഞങ്ങൾ കണ്ടെത്തി. അത്തരം ഒരു വിഡിയോ, ബിജെപി ജമ്മു ആൻഡ് കശ്മീർ അവരുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ 2019 മാർച്ച് 31ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.
മോദി അനന്ത്‌നാഗിൽ, എന്ന തലക്കെട്ടിലുള്ള ആ വിഡിയോയുടെ വിവരണം ഇങ്ങനെയാണ്, മുദ്രാവാക്യം വിളികൾക്കിടയിൽ ബിജെപിയുടെ അനന്ത്നാഗ് പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥി സോഫി യൂസഫ് സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിന് അനുയായികൾക്കൊപ്പം. അനന്ത്‌നാഗിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. #PhirEkBaarModiSarkar എന്ന ഹാഷ്ടാഗിലാണ് വിഡിയോ.
അനന്ത്‌നാഗിലെ സ്ഥാനാർത്ഥി സോഫി യൂസഫ് തന്നെ 2019 മാർച്ച് 30ന് ഇതേ ജാഥയുടെ വിഡിയോ എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തിരുന്നു.
പഞ്ചാബ് കേസരി ടിവിയുടെ 2019 മാർച്ച് 30ന് പോസ്റ്റ് ചെയ്ത ഒരു യൂട്യൂബ് വിഡിയോയും ഞങ്ങൾ കണ്ടെത്തി. അതിൽ സമാനമായ ഘോഷയാത്ര കാണാം. വൈറൽ വിഡിയോയിൽ കേട്ടതുപോലുള്ള മുദ്രാവാക്യങ്ങൾ ജനക്കൂട്ടം ഉയർത്തുന്നത് ഈ വിഡിയോയിലും കേൾക്കാം. “അനന്ത്‌നാഗിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി സോഫി യൂസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ ജനങ്ങൾക്കിടയിൽ അത്യധികമായ ആവേശമാണ് കണ്ടത്,” എന്നാണ് ആ വിഡിയോയുടെ വിവരണം.
∙ വസ്തുത
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ, നടന്ന ആഹ്ളാദ പ്രകടനത്തിന്റേതല്ല, 2019ൽ ജമ്മു കശ്മീരിലെ അനന്ത്നാഗ് പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സോഫി യൂസഫ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപുള്ള പ്രകടനത്തിന്റെ വിഡിയോ ആണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
English Summary:This is not the rejoicing in Pakistan for Modi coming to power in India