സിപിഎമ്മിന്റെ ദേശീയ പദവി നിലനിർത്താൻ സഹായിച്ച കോൺഗ്രസിന് എ.കെ.ബാലൻ നന്ദി പറഞ്ഞോ? | Fact Check
സിപിഎമ്മിന് ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇക്കുറിയും കനത്ത പരാജയമാണ് നേരിട്ടത്. കേരളത്തിലെ ഒരു സീറ്റിന് പുറമേ തമിഴ്നാട്ടിലെ രണ്ട് സീറ്റുകളും രാജസ്ഥാനിലെ ഒരു സീറ്റുമടക്കം ആകെ നാല് സീറ്റുകളാണ് CPIM നേടിയത്. തിരഞ്ഞെടുപ്പിലെ പ്രകടനം പാർട്ടിയുടെ ദേശീയപദവി നിലനിർത്തുന്നതിൽ നിർണായകമാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിന് പിന്നാലെ CPIM നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലൻ രാജസ്ഥാനിലെ പാർട്ടിയുടെ വിജയത്തിൽ കോൺഗ്രസിന് നന്ദി പറഞ്ഞതായി പ്രചാരണം.

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്‌മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
സിപിഎമ്മിന് ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇക്കുറിയും കനത്ത പരാജയമാണ് നേരിട്ടത്. കേരളത്തിലെ ഒരു സീറ്റിന് പുറമേ തമിഴ്നാട്ടിലെ രണ്ട് സീറ്റുകളും രാജസ്ഥാനിലെ ഒരു സീറ്റുമടക്കം ആകെ നാല് സീറ്റുകളാണ് CPIM നേടിയത്. തിരഞ്ഞെടുപ്പിലെ പ്രകടനം പാർട്ടിയുടെ ദേശീയപദവി നിലനിർത്തുന്നതിൽ നിർണായകമാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിന് പിന്നാലെ CPIM നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലൻ രാജസ്ഥാനിലെ പാർട്ടിയുടെ വിജയത്തിൽ കോൺഗ്രസിന് നന്ദി പറഞ്ഞതായി പ്രചാരണം. ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്താ കാർഡിന്റെ രൂപത്തിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. CPIM നെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എ.കെ.ബാലൻ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
∙ അന്വേഷണം
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തിൽ പ്രചരിക്കുന്ന കാർഡ് എഡിറ്റ് ചെയ്തതാകാമെന്ന സൂചനകൾ ലഭിച്ചു. കാർഡിലുപയോഗി ച്ചിരിക്കുന്ന പ്രധാന ഉള്ളടക്കത്തിന്റെയും തീയതിയുടെയും ഫോണ്ടുകൾ. പശ്ചാത്തലത്തിൽ കാണുന്ന മുസ്‌ലിം ലീഗിന്റെ പതാക എന്നിവ കാർഡ് എഡിറ്റ് ചെയ്തതാകാമെന്ന വ്യക്തമായ സൂചനയായി.
തുടർന്ന് നടത്തിയ പരിശോധനയിൽ കാർഡിൽ നൽകിയിരിക്കുന്ന തിയതിയിൽ ഇത്തരമൊരു കാർഡ് ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ചിട്ടില്ലെന്ന് വ്യക്തമായി. പിന്നീട് ലീഗ്, എ.കെ.ബാലൻ തുടങ്ങിയ കീവേഡുകളും മറ്റ് ചില ഫിൽട്ടറുകളും ഉപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഫെയ്‌സ്ബുക് പേജിൽ പങ്കുവെച്ച ചിത്രങ്ങൾക്കിടയിൽ നടത്തിയ പരിശോധനയിൽ സമാനമായ കാർഡ് 2023 നവംബർ 3-ന് പങ്കുവെച്ചതായി കണ്ടെത്തി.
CPIM സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുമെന്ന് മുസ്‌ലിം ലീഗ് വ്യക്തമാക്കിയതിന് പിന്നാലെ അതിനെ അഭിനന്ദിച്ച് എ.കെ.ബാലൻ രംഗത്തെത്തിയിരുന്നു. (പിന്നീട് മുസ്‌ലിം ലീഗ് ഈ പരിപാടിയിൽനിന്ന് വിട്ടുനിന്നു). ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ 2023 നവംബർ 3-ന് തയ്യാറാക്കിയതാണ് കാർഡ്. ഇതിലെ പ്രധാന വാചകങ്ങൾ നീക്കി പുതിയ ഉള്ളടക്കം എഴുതിച്ചേർത്താണ് പ്രചാരണമെന്ന് ഇതോടെ വ്യക്തമായി. എ.കെ.ബാലന്റെ ഈ പ്രതികരണവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ടും മാധ്യമങ്ങൾ നൽകിയിട്ടുണ്ട്.
ഇതോടെ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത കാർഡാണെന്ന് സ്ഥിരീകരിച്ചു.
പിന്നീട് കാർഡിലെ മറ്റ് അവകാശവാദങ്ങളെക്കുറിച്ച് പരിശോധിച്ചു. രാജസ്ഥാനിൽ ഒരു സീറ്റിൽ CPIM ജയിച്ചുവെന്നത് ശരിയാണ്. എന്നാൽ ഇവിടെ കോൺഗ്രസിന്റെ സഹായത്തോടെ എന്ന് പറയുന്നതിൽ പ്രസക്തിയില്ല. രാജസ്ഥാൻ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ CPIM - INDIA സഖ്യത്തിന്റെ ഭാഗമായിരുന്നു. രാജസ്ഥാനിൽ CPIM വിജയിച്ച സികാർ മണ്ഡലത്തിൽ INDIA സഖ്യത്തിലെ മറ്റ് പാർട്ടികൾ മത്സരിച്ചില്ലെന്നും കാണാം.ദേശീയ പാർട്ടി പദവിയുമായി ബന്ധപ്പെട്ട ആശങ്കകൾ എ.കെ.ബാലൻ തന്നെ നേരത്തെ പങ്കുവെച്ചിരുന്നു.
∙ വസ്തുത
രാജസ്ഥാനിൽ CPIM-നെ ജയിപ്പിച്ചതിന് എ.കെ.ബാലൻ കോൺഗ്രസിന് നന്ദി അറിയിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്താ കാർഡ് എഡിറ്റ് ചെയ്തതാണ്. എ.കെ.ബാലൻ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
English Summary : A news card circulating was edited to say that AK Balan thanked the Congress for the CPIM's victory in Rajasthan