കെ .സുരേന്ദ്രൻ രാജ്യസഭയിലെത്തിയാൽ സംസ്ഥാനത്തിന് ഗുണമെന്ന് വി.ഡി സതീശൻ പറഞ്ഞോ? വാസ്തവമിതാണ് | Fact Check
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് കെ.സുരേന്ദ്രൻ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ബിജെപി നേതാവ് കെ.സുരേന്ദ്രനെ പിന്തുണച്ചെന്ന അവകാശവാദവുമായി ഒരു കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെ.സുരേന്ദ്രൻ രാജ്യസഭ വഴി കേന്ദ്രമന്ത്രിയായാൽ സംസ്ഥാനത്തിന്

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് കെ.സുരേന്ദ്രൻ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ബിജെപി നേതാവ് കെ.സുരേന്ദ്രനെ പിന്തുണച്ചെന്ന അവകാശവാദവുമായി ഒരു കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കെ.സുരേന്ദ്രൻ രാജ്യസഭ വഴി കേന്ദ്രമന്ത്രിയായാൽ സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് വി.ഡി സതീശൻ പറഞ്ഞെന്ന അവകാശവാദവുമായാണ് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രചാരണത്തിന്റെ വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ സന്ദേശം ലഭിച്ചു.വാസ്തവമറിയാം.
∙ അന്വേഷണം
കീവേർഡുകളുടെ പരിശോധനയിൽ കെ.സുരേന്ദ്രനെതിരെ വി.ഡി.സതീശൻ ഇത്തരമൊരു പ്രസ്താവന നടത്തിയതായുള്ള മാധ്യമ റിപ്പോർട്ടുകളൊന്നും തന്നെ കണ്ടെത്താനായില്ല.
കാർഡ് പരിശോധിച്ചപ്പോൾ റിപ്പോർട്ടർ ചാനലിന്റെ ലോഗോ ശ്രദ്ധയിൽപ്പെട്ടു.ആദ്യം തന്നെ റിപ്പോർട്ടർ ടിവിയുടെ സമൂഹമാധ്യമ പേജുകൾ പരിശോധിച്ചപ്പോൾ വൈറൽ കാർഡിനോട് സമാനമായ യഥാർത്ഥ കാർഡ് ലഭിച്ചു.
എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് കാർഡ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.കാർഡിലെ വാക്കുകളും ഇ.പി.ജയരാജന്റെ ചിത്രവും മാറ്റിയാണ് വൈറൽ കാർഡ് നിർമ്മിച്ചിരിക്കുന്നതെന്ന് വ്യക്തമായി.
വൈറൽ കാർഡിൽ യഥാർത്ഥ കാർഡിലെ ഇ.പി.ജയരാജന്റെ ചിത്രത്തിന് മുകളിലായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ചിത്രം ചേർത്തയായി കാണാം.ചാനൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴും വൈറൽ കാർഡ് വ്യാജമാണെന്ന് അവർ വ്യക്തമാക്കി
ഇതിൽ നിന്ന് കെ.സുരേന്ദ്രനെതിരെ വി.ഡി സതീശൻ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് വ്യക്തമായി.കാർഡ് എഡിറ്റ് ചെയ്തതാണ്.
∙ വാസ്തവം
കെ .സുരേന്ദ്രൻ രാജ്യസഭ വഴി കേന്ദ്രമന്ത്രിയായാൽ സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് വി.ഡി സതീശൻ പറഞ്ഞിട്ടില്ല
English Summary:V. D. Satheesan did not say that if K. Surendran becomes Union Minister through Rajya Sabha, it will benefit the state