ശമ്പളം ചോദിച്ചതിന് വീട്ടുജോലിക്കാരന് എംഎൽഎയുടെ മർദ്ദനം; വിഡിയോയുടെ വാസ്തവമിതാണ് | Fact Check
ശമ്പളം ചേദിച്ചതിന് വീട്ടുജോലിക്കാരനെ ബിജെപി എംഎൽഎ മർദ്ദിച്ചെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ജൗന്‍പുരില്‍ നിന്നുള്ള എംഎല്‍എ വിപുല്‍ ദുബെയാണ് വൈറൽ വിഡിയോയിലുള്ളതെന്ന അവകാശവാദവുമായാണ് വൈറൽ പോസ്റ്റുകൾ പ്രചരിക്കുന്നത്. വാസ്തവമറിയാം ∙

ശമ്പളം ചേദിച്ചതിന് വീട്ടുജോലിക്കാരനെ ബിജെപി എംഎൽഎ മർദ്ദിച്ചെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ജൗന്‍പുരില്‍ നിന്നുള്ള എംഎല്‍എ വിപുല്‍ ദുബെയാണ് വൈറൽ വിഡിയോയിലുള്ളതെന്ന അവകാശവാദവുമായാണ് വൈറൽ പോസ്റ്റുകൾ പ്രചരിക്കുന്നത്. വാസ്തവമറിയാം
∙ അന്വേഷണം
വിപുൽ ദുബെ ബി.ജെ.പി എം.എൽ.എ ജൗൻപൂർ അസംബ്ലി ഉത്തർപ്രദേശ് ശമ്പളം ചോദിച്ചതിന് ഒരു പാവപ്പെട്ട വീട്ടുജോലിക്കാരനെ ഇങ്ങനെ മർദിച്ചു ഈ എം.എൽ.എമാർ തെരുവിൽ ഭിക്ഷ യാചിക്കുന്നത് കാണും വിധം പ്രശസ്തമാക്കൂ! എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.
പോസ്റ്റ് പരിശോധിച്ചപ്പോൾ എക്‌സിൽ ഇതേ പോസ്റ്റ് വ്യപകമായി ഷെയർ ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.പോസ്റ്റുകൾക്കൊപ്പമുള്ള കമന്റുകളിൽ ജനുപുർ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ പോസ്റ്റുകൾ ചിലർ പങ്ക്‌വച്ചിരിക്കുന്നത് കണ്ടെത്തി. പോസ്റ്റ് പരിശോധിച്ചപ്പോൾ The case is not related to Jaunpur. Please do not share claims without correct information എന്ന കുറിപ്പിനൊപ്പം ഷാജഹാൻപുർ പൊലീസിന്റെ ഒരു സ്ക്രീൻഷോട്ടും ജനുപുർ പൊലീസ് ഷെയർ ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് എസ്.പി സഞ്ജയ് കുമാറിന്റെ ഔദ്യോഗിക പ്രസ്താവനയുയുൾപ്പെടുത്തിയ ഷാജഹാൻപൂർ പൊലീസിന്റെ ഔദ്യോഗിക ട്വീറ്റും ലഭിച്ചു. 2022 ഏപ്രിലാണ് ഇത് ഷെയർ ചെയ്തിട്ടുള്ളത്.
ഇതുപ്രകാരം വിഡിയോ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ നിന്നുള്ളതാണെന്നും മറ്റൊരു റിപ്പോർട്ടിൽ നിന്ന് മര്‍ദ്ദിക്കുന്നയാളുടെ പേര് പ്രതീക് തീവാരി എന്നാണെന്നും വ്യക്തമായി.
തുടർന്ന് നടത്തിയ കീവേഡ് പരിശോധനയിൽ 2022 ഏപ്രിൽ 17ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം സംഭവത്തില്‍, യുവാവിനെ മര്‍ദ്ദിച്ച പ്രതീക് തിവാരി ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ സദര്‍ ബസാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി വ്യക്തമാക്കുന്നുണ്ട്. രാജീവ് ഭരദ്വാജ് എന്നയാളെയാണ് ഇയാള്‍ മര്‍ദ്ദിച്ചത്. പ്രതിയുടെയും സംഘത്തിന്റെയും ഭീഷണി ഭയന്ന് ഭരദ്വാജ് കേസ് നല്‍കിയിരുന്നില്ല. എന്നാല്‍ വൈറൽ വിഡിയോ പുറത്തു വന്നതോടെയാണ് പൊലീസ് കേസെടുത്തത്.
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങള്‍ ഷാജഹാന്‍പുര്‍ സിറ്റി പൊലീസ് അധികാരികളുമായി സംസാരിച്ചു.2022 മാർച്ച് 13നാണ് സംഭവം നടന്നതെന്നും രാജീവ് ഭരദ്വാജ് എന്നയാളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതീക് തിവാരി ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ അന്ന് കേസ് രജിസ്റ്റർ ചെയ്തതായും അവർ വ്യക്തമാക്കി. ബി.ജെ.പി എം.എൽ.എ വിപുൽ ദുബെയുമായി സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്നും പൊലീസിന്റെ ഔദ്യോഗിക വിഭാഗം വ്യക്തമാക്കി.
∙ വാസ്തവം
ശമ്പളം ചേദിച്ചതിന് വീട്ടുജോലിക്കാരനെ ബിജെപി എംഎൽഎ മർദ്ദിച്ചെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ് . സംഭവത്തിൽ എംഎൽഎയ്ക്ക് യാതൊരു ബന്ധവുമില്ല.
English Summary: Video circulating claiming that a BJP MLA beat up a domestic worker for embezzling his salary is misleading