വടകരയില്‍ കെ.കെ.ശൈലജ ഷാഫിക്ക് തോറ്റുകൊടുത്തതാണെന്ന് കെ.ടി.ജലീൽ പറഞ്ഞോ? | Fact Check
ഷാഫിക്കെതിരെ വടകരയിലെ കെ.കെ.ശൈലജയുടെ അപ്രതീക്ഷിത തോൽവിക്ക് ശേഷം പരാജയവുമായി ബന്ധപ്പെട്ട് സൈബറിടങ്ങളിൽ നിരവധി പ്രചാരണങ്ങളാണ് നടന്നുവരുന്നത്. ഇപ്പോൾ കെ.ടി.ജലീല്‍ എംഎല്‍എ കെ.കെ.ശൈലജയുടെ തോല്‍വിയെക്കുറിച്ച് നടത്തിയ പ്രസ്താവന എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി

ഷാഫിക്കെതിരെ വടകരയിലെ കെ.കെ.ശൈലജയുടെ അപ്രതീക്ഷിത തോൽവിക്ക് ശേഷം പരാജയവുമായി ബന്ധപ്പെട്ട് സൈബറിടങ്ങളിൽ നിരവധി പ്രചാരണങ്ങളാണ് നടന്നുവരുന്നത്. ഇപ്പോൾ കെ.ടി.ജലീല്‍ എംഎല്‍എ കെ.കെ.ശൈലജയുടെ തോല്‍വിയെക്കുറിച്ച് നടത്തിയ പ്രസ്താവന എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വടകരയില്‍ കെ.കെ.ശൈലജ ഷാഫിക്ക് തോറ്റുകൊടുത്തതാണ്. ശൈലജ ജയിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയാവാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുമായിരുന്നു എന്ന് കെ.ടി.ജലീല്‍ പറഞ്ഞു പറഞ്ഞതായാണ് പ്രചാരണം . പോസ്റ്റ് കാണാം
∙ അന്വേഷണം
പ്രസക്തമായ കീവേഡുകളുടെ പരിശോധനയിൽ ഇത്തരമൊരു വാർത്ത സംബന്ധിച്ച റിപ്പോർട്ടുകളൊന്നും തന്നെ ഞങ്ങൾക്ക് ലഭിച്ചില്ല.
വൈറൽ കാർഡിന്റെ റിവേഴ്സ് ഇമേജ് തിരയലിൽ സാമുദായിക സ്പർദ്ദ പരത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന ശശികല ടീച്ചർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജലീൽ പറഞ്ഞ കേരള കൗമുദിയിലെ വാർത്തയോടൊപ്പമുള്ള ചിത്രമാണ് പ്രചരിക്കുന്ന വൈറൽ കാർഡിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇത്തരമൊരു പരാമർശം കെ.ടി.ജലീൽ നടത്തിയിട്ടുണ്ടോ എന്ന സ്ഥിരീകരണത്തിനായി ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചു. എന്നാൽ പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണെന്നും താന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
∙ വസ്തുത
വടകരയില്‍ കെ.കെ.ശൈലജ ഷാഫിക്ക് തോറ്റുകൊടുത്തതാണ്. ശൈലജ ജയിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയാവാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുമായിരുന്നു എന്ന് കെ.ടി.ജലീല്‍ പറഞ്ഞെന്ന അവകാശവാദവുമായി പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്.
English Summary:KT Jalil did not make such a remark on Shailaja's defeat in Vadakara