രാഹുൽ ഗാന്ധിയുടെ മുമ്പിൽ കൈകൂപ്പി നിൽക്കുന്ന ശിവസേന ഉദ്ധവ് വിഭാഗം അധ്യക്ഷനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാൽ ചിത്രം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.വാസ്തവമറിയാം. ∙ അന്വേഷണം ‌ഒരു യഥാർത്ഥ മറാഠി ഈ ഉദ്ധവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഹുൽ ഗാന്ധിയുടെ മുമ്പിൽ കൈകൂപ്പി നിൽക്കുന്ന ശിവസേന ഉദ്ധവ് വിഭാഗം അധ്യക്ഷനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാൽ ചിത്രം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.വാസ്തവമറിയാം.

∙ അന്വേഷണം

ADVERTISEMENT

‌ഒരു യഥാർത്ഥ മറാഠി ഈ ഉദ്ധവ് താക്കറെയ്ക്ക് വോട്ട് ചെയ്യുമോ? എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. പോസ്റ്റ് കാണാം

ചിത്രത്തിന്റെ റിവേഴ്‌സ് ഇമേജ് പരിശോധനയിൽ 2024 ഓഗസ്റ്റ് 8-ന് ആം ആദ്‌മിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട ഒരു  പോസ്റ്റ് ലഭിച്ചു. പോസ്റ്റിൽ, ഉദ്ധവ് താക്കറെയുടെ വൈറൽ ചിത്രത്തിന് സമാനമായ ഒരു ചിത്രവും കാണാം. എന്നാൽ അദ്ദേഹത്തിനൊപ്പം രാഹുൽ ഗാന്ധിക്ക് പകരം, ഒരു മറ്റ് രണ്ട് പേരാണ് ചിത്രത്തിലുള്ളത്.

ADVERTISEMENT

Former Chief Minister of Maharashtra Uddhav Thackeray, Sanjay Raut and Aditya Thackeray met Chief Minister Arvind Kejriwal's wife Sunita Kejriwal and her parents എന്നാണ് ചിത്രത്തിനൊപ്പം ഹിന്ദിയിലുള്ള കുറിപ്പിന്റെ പരിഭാഷ.പോസ്റ്റ് കാണാം

കൂടുതൽ തിരയലിൽ ഇതേ ചിത്രങ്ങൾ എൻഡിടിവിയും 2024 ഓഗസ്റ്റ് 8ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.പോസ്റ്റ് കാണാം

ADVERTISEMENT

മറ്റൊരു റിപ്പോർട്ടിൽ  ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) കൺവീനറുമായ അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിതയെയും കെജരിവാളിന്റെ മാതാപിതാക്കളെയും ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ വ്യാഴാഴ്ച ദേശീയ തലസ്ഥാനത്തെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു എന്ന് വ്യക്തമാക്കുന്നുണ്ട്.

ലഭ്യമായ വിവരങ്ങളിൽ നിന്ന് രാഹുൽ ഗാന്ധിക്ക് മുന്നിലല്ല ഉദ്ധവ് താക്കറെ കൈകൂപ്പി നിൽക്കുന്നതെന്ന് വ്യക്തമായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മാതാപിതാക്കളെ ഉദ്ധവ് താക്കറെ അഭിവാദ്യം ചെയ്യുന്ന ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.

∙ വസ്തുത

രാഹുൽ ഗാന്ധിക്ക് മുന്നിലല്ല ഉദ്ധവ് താക്കറെ കൈകൂപ്പി നിൽക്കുന്നത്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മാതാപിതാക്കളെ ഉദ്ധവ് താക്കറെ അഭിവാദ്യം ചെയ്യുന്ന ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.ചിത്രം വ്യാജമാണ്.

English Summary :Uddhav Thackeray is not standing in front of Rahul Gandhi with folded hands

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT