രാഹുൽ ഗാന്ധിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു വിദേശ വനിതയ്‌ക്കൊപ്പമാണ് ചിത്രം. ഇവർ രാഹുലിന്റെ ഭാര്യയാണെന്നും രണ്ട് കുട്ടികളുണ്ടെന്നുമാണ് പോസ്റ്റുകളിലെ അവകാശവാദം. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം. ∙ അന്വേഷണം #Roll_Vinci's sins pitcher is

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 രാഹുൽ ഗാന്ധിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു വിദേശ വനിതയ്‌ക്കൊപ്പമാണ് ചിത്രം. ഇവർ രാഹുലിന്റെ ഭാര്യയാണെന്നും രണ്ട് കുട്ടികളുണ്ടെന്നുമാണ് പോസ്റ്റുകളിലെ അവകാശവാദം. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.

∙ അന്വേഷണം

ADVERTISEMENT

#Roll_Vinci's sins pitcher is about to break...Wife's name is Jonita Vinci, 19 years old son Nehak Vinci, 15 year old daughter Minique Vinci എന്നാണ് പോസ്റ്റിനൊപ്പം പ്രചരിക്കുന്ന കുറിപ്പ്. 

ജൊനീറ്റ വിൻസി എന്നാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ പേരെന്നും മിനീക് വിൻസി, നെഹാക് വിൻസി എന്നാണ് രണ്ടു മക്കളുടെ പേരെന്നും പോസ്റ്റിൽ പറയുന്നു.വൈറൽ പോസ്റ്റിലെ കീഫ്രെയിമുകൾ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ സ്പാനിഷ് നടി നതാലിയ റാമോസിന്റെ എക്‌സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്ത ഇതേ ചിത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്.രാഹുൽ ഗാന്ധിയെയും ബെർഗ്രൂൻ ഇൻസ്റ്റിറ്റ്യൂട്ടിനെയും ടാഗ് ചെയ്‌ത ചിത്രം 2017 സെപ്റ്റംബർ 14-നാണ് എക്‌സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. Last night with the eloquent and insightful Rahul Gandhi എന്ന കുറിപ്പിനൊപ്പമാണ് ചിത്രമടങ്ങിയ പോസ്റ്റ് പങ്ക്‌വച്ചിരിക്കുന്നത്. പോസ്റ്റ് കാണാം

ADVERTISEMENT

മറ്റൊരു വെബ്സൈറ്റിലും ഈ റിപ്പോർട്ട്  കണ്ടെത്തി.വൈറൽ ചിത്രവും ഈ റിപ്പോർട്ടിനൊപ്പമുണ്ട്.

ഈ സന്ദർശന വേളയിൽ യുസി ബെർക്ക്‌ലി, പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റി, ടൈംസ് സ്‌ക്വയർ എന്നിവിടങ്ങളിലെ പരിപാടികൾ ഉൾപ്പെടുന്ന ഇന്ത്യ @ 70 പ്രോഗ്രാമിൽ പങ്കെടുത്ത രാഹുൽ ഗാന്ധി  സന്ദർശനത്തിനിടെ സ്പാനിഷ്-ഓസ്‌ട്രേലിയൻ നടി നതാലിയ റാമോസിനെ കണ്ടുമുട്ടിയെന്ന് ഈ റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്.

ADVERTISEMENT

Berggruen Institute 2017 സെപ്റ്റംബർ 22ന് അവരുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വിഡിയോയും ലഭിച്ചു. രാഹുൽ ഗാന്ധിയെ കൂടാതെ മിലിന്ദ് ദിയോറ, സാം പിട്രോഡ എന്നിവരും പരിപാടിയിൽ പങ്കെടുത്തതായി വിഡിയോയിൽ നിന്ന് വ്യക്തമായി.

ലഭ്യമായ വിവരങ്ങളിൽ നിന്ന് സ്പാനിഷ് നടിയുടെ ചിത്രത്തിനൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രം  തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുമായി പ്രചരിക്കുന്നതാണെന്ന് വ്യക്തമായി.

∙ വസ്തുത

രാഹുൽ ഗാന്ധി വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നുമുള്ള അവകാശവാദവുമായി പ്രചരിക്കുന്ന വൈറൽ പോസ്റ്റ് വ്യാജമാണ്. ചിത്രത്തിൽ രാഹുൽ ഗാന്ധിക്കൊപ്പമുള്ളത് സ്പാനിഷ് നടി നതാലിയ റാമോസാണ്. രാഹുൽ ഗാന്ധി 2017ൽ നടത്തിയ ഔദ്യോഗിക യുഎസ് സന്ദർശന വേളയിലേതാണ് ചിത്രം.

English Summary :Viral post circulating claiming that Rahul Gandhi is married and has two children is fake

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT