ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗണേശോത്സവം ഉദ്ഘാടനം ചെയ്‌തത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന അവകാശവാദത്തോടെ ഒരു ചിത്രമടങ്ങിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിലല്ല പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്തതെന്നും പ്രചാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗണേശോത്സവം ഉദ്ഘാടനം ചെയ്‌തത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന അവകാശവാദത്തോടെ ഒരു ചിത്രമടങ്ങിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിലല്ല പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്തതെന്നും പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം.

∙ അന്വേഷണം

ADVERTISEMENT

ഇന്നലെ എറണാകുളത്ത് RSS നടത്തിയ ഗണേശോത്സവം 2024. മുഖ്യ പ്രഭാഷണം:പൂജനിയ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശൻ ജി.. അപ്പോൾ എങ്ങനെ ഇരിക്കണ്... മൂരികളെ കുറച്ച് നാരങ്ങാ വെള്ളം എടുക്കട്ടെ എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്.പോസ്റ്റ് കാണാം

വൈറൽ ചിത്രത്തിലുള്ള വേദിയിലെ ബാനറിൽ നിന്നുള്ള സൂചനകൾ ഉപയോഗിച്ച് നടത്തിയ കീവേഡുകളുടെ പരിശോധനയിൽ ലഭ്യമായ റിപ്പോർട്ടുകളിൽ നിന്ന് എറണാകുളം ഗണേശോത്സവം ട്രസ്റ്റിന്‍റെയും എറണാകുളം ശിവക്ഷേത്ര സമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ ഗണേശോല്‍സവുമായി ബന്ധപ്പെട്ടാണ് പ്രചാരണമെന്ന് വ്യക്തമായി.

ADVERTISEMENT

കൂടുതൽ പരിശോധനയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഒരു പ്രസംഗം ഞങ്ങൾക്കു ലഭിച്ചു. അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിലും കഴിഞ്ഞ ദിവസം  മാധ്യമങ്ങളോട് സംസാരിച്ച ഈ വിഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

ചടങ്ങ് ആർഎസ്എസ് സംഘടിപ്പിച്ചതല്ല. എറണാകുളം ശിവക്ഷേത്രത്തിന്റെ ക്ഷേമസമിതിയും ഗണേശോൽസവ ട്രസ്റ്റും സംഘടിപ്പിച്ച ഗണേശോൽസവ സമാപന സമ്മേളനമായിരുന്നു അത്. സ്ഥലം എം.പിയും എംഎൽഎയും പങ്കെടുത്ത ചടങ്ങ് താനാണ് ഉദ്ഘാടനം ചെയ്തത്. സംഭവം തനിക്കെതിരെ സിപിഎം ക്യാപ്‌സൂളായി ഉപയോഗിക്കുകയായിരുന്നു. മുൻപ് 2018ൽ ഇതേ ഗണേശോൽസവം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദേവസ്വം മന്ത്രി കൂടിയായിരുന്ന കടകംപള്ളി സുരേന്ദ്രനായിരുന്നു.അത് കൊണ്ട് ഞങ്ങളുടെ തലയിൽ സംഘിപ്പട്ടം കെട്ടേണ്ട എന്നാണ് വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്.

ADVERTISEMENT

പരിപാടിയുടെ സംഘാടകരുമായും ഞങ്ങൾ സംസാരിച്ചു. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഗണേശോൽസവം ആര്‍എസ്എസ് സംഘടിപ്പിച്ചതല്ലെന്നും അവർ പറഞ്ഞു. കഴിഞ്ഞ ഇരുപത്തിയാറ് വര്‍ഷങ്ങളായി ഗണേശോത്സവം നടത്തുന്നുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോടയല്ല പ്രവര്‍ത്തിക്കുന്നതെന്നും ഗണേശോത്സവം ട്രസ്റ്റോ എറണാകുളം ശിവക്ഷേത്ര സമിതിയോ പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. 

എറണാകുളം ഗണേശോത്സവം ട്രസ്റ്റിന്‍റെയും എറണാകുളം ശിവക്ഷേത്ര സമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ ചടങ്ങിലാണ് പങ്കെടുത്തതെന്ന് വി.ഡി.സതീശനും സംഘാടക പ്രതിനിധികളും വ്യക്തമാക്കിയതിൽ നിന്ന് വി.ഡി.സതീശന്‍ ആര്‍എസ്എഎസ് വേദിയില്‍ പങ്കെടുത്തു എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

∙ വസ്തുത

വി.ഡി.സതീശന്‍ ആര്‍എസ്എസ് വേദിയില്‍ പങ്കെടുത്തു എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. എംപിയും എഎൽഎയുമടക്കം പങ്കെടുത്ത എറണാകുളം ഗണേശോത്സവം ട്രസ്റ്റിന്‍റെയും എറണാകുളം ശിവക്ഷേത്ര സമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ ചടങ്ങിലാണ് വി.ഡി.സതീശന്‍ പങ്കെടുത്തത്.

English Summary :The propaganda that VD Satheesan participated in the RSS platform is misleading

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT