വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, മുൻ എംപി രാഹുൽഗാന്ധി എംപി ഫണ്ടായി അനുവദിച്ച 17 കോടി രൂപയിൽ 5 കോടി മാത്രമാണ് വയനാട് മണ്ഡലത്തിൽ വിനിയോഗിച്ചതെന്നും അതിനാൽ പ്രിയങ്കയ്ക്ക് വോട്ടു ചെയ്യുന്നതിൽ അർത്ഥമില്ലെന്ന അവകാശവാദത്തോ ടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, മുൻ എംപി രാഹുൽഗാന്ധി എംപി ഫണ്ടായി അനുവദിച്ച 17 കോടി രൂപയിൽ 5 കോടി മാത്രമാണ് വയനാട് മണ്ഡലത്തിൽ വിനിയോഗിച്ചതെന്നും അതിനാൽ പ്രിയങ്കയ്ക്ക് വോട്ടു ചെയ്യുന്നതിൽ അർത്ഥമില്ലെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി മത്സരരംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മുൻ എംപിയും പ്രിയങ്കയുടെ സഹോദരനുമായ രാഹുൽ ഗാന്ധിയുടെ എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടുള്ള പ്രചാരണം. പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വസ്തുതയറിയാം

∙ അന്വേഷണം

ADVERTISEMENT

2019 - 2024 കാലഘട്ടത്തിലെ 17-ാം ലോക്‌സഭയിലാണ് രാഹുൽഗാന്ധി വയനാട്ടിൽ നിന്ന് മത്സരിച്ച് എംപിയായത്. ഈ കാലഘട്ടത്തിൽ എംപിമാർക്ക് അനുവദിച്ച ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ MPLADS വെബ്സൈറ്റിൽ  ലഭ്യമാണ്. വെബ്സൈറ്റിൽ നൽകിയ വിവരങ്ങൾ പ്രകാരം അനുവദിച്ച 17 കോടി രൂപയുടെ പലിശ സഹിതം ലഭ്യമായ 17 കോടി 21 ലക്ഷത്തിലധികം രൂപ വിവിധ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്. 

20 കോടിയിലധികം രൂപയുടെ പദ്ധതി ശുപാർശകളാണ് രാഹുൽഗാന്ധി നൽകിയിരിക്കുന്നതെന്നും ഇതിൽ 8 കോടി 78 ലക്ഷത്തിലേറെ രൂപ ഇതിനകം ചെലവഴിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. അനുവദിച്ച തുകയും ചെലവഴിച്ച തുകയും തമ്മിലെ ശതമാനക്കണക്ക് പ്രകാരം രാഹുൽ ഗാന്ധിയുടെ ഫണ്ട് വിനിയോഗം 123 ശതമാനത്തിലേറെയാണെന്നും വിവരങ്ങൾ വ്യക്തമാക്കുന്നു.

ADVERTISEMENT

തുടർന്ന് പ്രചാരണവുമായി ബന്ധപ്പെട്ട് കല്പറ്റ എംഎൽഎ ടി.സിദ്ദിഖുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:

"ഇത് തീർത്തും വ്യാജപ്രചാരണമാണ്. വയനാട് ലോക്സഭ മണ്ഡലമെന്നത് വയനാട് ജില്ല മാത്രമല്ല. വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങൾക്കൊപ്പം മലപ്പുറത്തെ മൂന്നും കോഴിക്കോട്ടെ ഒരു നിയോജക മണ്ഡലവും വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. മണ്ഡലത്തിൽ ആകെ വിനിയോഗിച്ച തുകയ്ക്ക് പകരം വയനാട് ജില്ലയിലെ മാത്രം കണക്ക് ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ റിപ്പോർട്ടുകൾ നേരത്തെയും പുറത്തു വന്നിരുന്നു. അനുവദിച്ച തുകയെക്കാൾ കൂടുതൽ തുകയുടെ പദ്ധതി ശുപാർശകൾ സമർപ്പിച്ച ജനപ്രതിനിധിയാണ് രാഹുൽ ഗാന്ധി. കേരളത്തിൽ എംപി ഫണ്ട് ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ചവരിലൊരാളുമാണ് അദ്ദേഹം. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇപ്പോഴിത് വീണ്ടും പ്രചരിക്കുന്നത് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. " 

ADVERTISEMENT

2024 ജനുവരിയിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്ന സമയത്ത് ഫെയ്ബുക്കിൽ ടി.സിദ്ദിഖ് പങ്കുവെച്ച വിശദീകരണ വിഡിയോയും ലഭ്യമായി.വിഡിയോയിലും അതിനൊപ്പം ചേർത്ത കുറിപ്പിലും അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.പോസ്റ്റ് കാണാം

ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ടി.സിദ്ദീഖ് മാധ്യമങ്ങളോട് വിശദീകരിച്ചതിന്റെ വിഡിയോ മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചതായും കണ്ടെത്തി. ഇതിലും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചതായി കാണാം.

∙ വസ്തുത

അനുവദിച്ച 17 കോടി രൂപയുടെ എംപി ഫണ്ടിൽ അഞ്ചുകോടി രൂപ മാത്രമാണ് വയനാട് മണ്ഡലത്തിൽ രാഹുൽഗാന്ധി വിനിയോഗിച്ചതെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വസ്തുത പരിശോധനയിൽ കണ്ടെത്തി. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന വയനാട് ലോക്‌സഭ മണ്ഡലത്തിലെ പദ്ധതി പ്രവർത്തനങ്ങൾക്കായി 20 കോടിയിലധികം രൂപയുടെ ശുപാർശ രാഹുൽഗാന്ധി നൽകിയിട്ടുണ്ടെന്നും ഇതിൽ 17 കോടിയിലേറെ രൂപ അനുവദിച്ചതായും 8 കോടിയിലധികം രൂപ ചെലവഴിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ന്യൂസ്‌മീറ്റർ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

English Summary: Campaign that Rahul Gandhi spent only five crore rupees in the MP fund in Wayanad constituency is baseless