വോട്ട് പിടിക്കാൻ കഴുത്തിൽ കുരിശുമാലയണിഞ്ഞ് പ്രിയങ്ക ഗാന്ധി! ഇതൊക്കെ ഉള്ളതാണോ? | Fact Check
പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രണ്ട് ചിത്രങ്ങളുടെ കൊളാഷ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിലെ ഒരു ചിത്രത്തിൽ പ്രിയങ്ക രുദ്രാക്ഷം ധരിച്ചിരിക്കുന്നതും മറ്റൊന്ന് കുരിശ് ധരിച്ചിരിക്കുന്നതുമായാണ്. വിവിധ മതവിഭാഗങ്ങളെ ആകർഷിക്കാൻ പ്രിയങ്ക കാശിയിൽ രുദ്രാക്ഷവും

പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രണ്ട് ചിത്രങ്ങളുടെ കൊളാഷ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിലെ ഒരു ചിത്രത്തിൽ പ്രിയങ്ക രുദ്രാക്ഷം ധരിച്ചിരിക്കുന്നതും മറ്റൊന്ന് കുരിശ് ധരിച്ചിരിക്കുന്നതുമായാണ്. വിവിധ മതവിഭാഗങ്ങളെ ആകർഷിക്കാൻ പ്രിയങ്ക കാശിയിൽ രുദ്രാക്ഷവും കേരളത്തിൽ കുരിശും ധരിച്ചിരുന്നുവെന്നാണ് ഇതോടൊപ്പമുള്ള അവകാശവാദം സൂചിപ്പിക്കുന്നത്. മതചിഹ്നങ്ങൾ മാറ്റിമറിക്കുന്നത് ഗാന്ധി കുടുംബം ഹിന്ദുക്കളെ എങ്ങനെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നുവെന്നതിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് എക്സ് പോസ്റ്റുകളിൽ അവകാശപ്പെടുന്നു എന്നാൽ ഈ പ്രചാരണങ്ങൾ തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം
∙ അന്വേഷണം
“ഹിന്ദുക്കളെ എങ്ങനെ കബളിപ്പിക്കാം? ഇങ്ങോട്ട് നോക്ക്." എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. ആർക്കൈവ്
വൈറൽ ചിത്രത്തിന്റെ റിവേഴ്‌സ് ഇമേജ് പരിശോധനയിൽ, 2017 ഫെബ്രുവരി 17-ന് ഗെറ്റി ഇമേജസ് എന്ന സ്റ്റോക്ക് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ഒരു സമാന ചിത്രം ഞങ്ങൾ കണ്ടെത്തി. ഈ ചിത്രത്തിൽ പ്രിയങ്ക ധരിച്ചിരിക്കുന്നത് ക്രിസ്ത്യൻ കുരിശല്ല, ഓവൽ ആകൃതിയിലുള്ള ഒരു പെൻഡന്റാണ്. 2017 ഫെബ്രുവരി 17-ന് റായ്ബറേലിയിൽ ഉത്തർപ്രദേശ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നതിനുള്ള റാലിയിൽ പ്രിയങ്ക പങ്കെടുക്കുന്നതിനിടെയാണ് ചിത്രം പകർത്തിയതെന്ന് വെബ്‌സൈറ്റിലെ വിവരങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. 2019-ൽ ഹഫ്‌പോസ്റ്റും, നാഷണൽ ഹെറാൾഡും പ്രസിദ്ധീകരിച്ച ചിത്രവും ഞങ്ങൾ കണ്ടെത്തി. ഈ ചിത്രങ്ങളിലും പ്രിയങ്ക ഗാന്ധി മാലയ്ക്കൊപ്പം കുരിശ് ധരിച്ചതായി കാണുന്നില്ല. 2020 മുതൽ വൈറൽ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യഥാർത്ഥ ചിത്രങ്ങളുടെയും എഡിറ്റുചെയ്ത ചിത്രങ്ങളുടെയും താരതമ്യം കാണാം.
പിന്നീട് പ്രിയങ്ക രുദ്രാക്ഷ മാല ധരിച്ച ചിത്രത്തെക്കുറിച്ചറിയാൻ ഞങ്ങൾ നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ 2019 മാർച്ച് 20ന് ഇൻഡ്യാ ടിവിയുടെ യൂട്യൂബ് ചാനലിൽ ‘India TV Exclusive show on Priyanka Gandhi's Ganga yatra’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച വിഡിയോയിൽ പ്രിയങ്ക വൈറൽ ചിത്രത്തിലേതിന് സമാനമായ സാരിക്കൊപ്പം രുദ്രാക്ഷ മാല ധരിച്ചതായി കണ്ടെത്തി. വിഡിയോ കാണാം.
വൈറൽ ചിത്രവുമായി പൊരുത്തപ്പെടുന്ന സമാന ചിത്രം ഞങ്ങൾ കണ്ടെത്തിയില്ലെങ്കിലും, മറ്റ് പല അവസരങ്ങളിലും പ്രിയങ്ക ഇതേ സാരിയോടൊപ്പം രുദ്രാക്ഷ മാല ധരിച്ചതായി ഞങ്ങൾ കണ്ടെത്തി. അതിനാൽ, പ്രിയങ്ക കുരിശ് ധരിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്നും അവകാശവാദം തെറ്റാണെന്നും വ്യക്തമായി.
∙ വസ്‌തുത
പ്രിയങ്ക കുരിശ് ധരിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്‌തതാണ്
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്‌മീറ്റര്‍ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )
English Summary : The viral image of priyanka gandhi wearing cross was edited