പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വ്യാജവോട്ട് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിലിനുവേണ്ടി വ്യാജവോട്ട് ചേർത്തുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സമ്മതിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ∙ അന്വേഷണം വോട്ടർ

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വ്യാജവോട്ട് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിലിനുവേണ്ടി വ്യാജവോട്ട് ചേർത്തുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സമ്മതിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ∙ അന്വേഷണം വോട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വ്യാജവോട്ട് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിലിനുവേണ്ടി വ്യാജവോട്ട് ചേർത്തുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സമ്മതിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ∙ അന്വേഷണം വോട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വ്യാജവോട്ട് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിലിനുവേണ്ടി വ്യാജവോട്ട് ചേർത്തുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സമ്മതിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

∙ അന്വേഷണം

ADVERTISEMENT

വോട്ടർ പട്ടികയിൽ വ്യാജ വോട്ടുകൾ ചേർത്തുവെന്ന ആരോപണം ഉയർന്നുവന്ന സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടതിന് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് വേണ്ടി വ്യാജവോട്ട് ചേർത്തതായി പ്രതിപക്ഷനേതാവ് തന്നെ സമ്മതിച്ചുവെന്ന അവകാശവാദത്തോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വി.ഡി.സതീശന്റെ പത്രസമ്മേളനത്തിന്റെയും ചില മാധ്യമ വാർത്തകളുടെയും വിഡിയോകളാണ് പ്രചരിക്കുന്നത്.

എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനത്തിലെ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്‌താണ് പ്രചാരണമെന്നും അന്വേഷണത്തിൽ കണ്ടെത്തി.

പ്രചരിക്കുന്ന വിഡിയോ വിശദമായി പരിശോധിച്ചതോടെ ചില കാര്യങ്ങൾ വ്യക്തമായി. പാലക്കാട് നിയോജക മണ്ഡലത്തിൽ അനധികൃതമായി വോട്ടു ചേർത്തുവെന്ന റിപ്പോർട്ടർ ചാനലിന്റെ വാർത്തയ്ക്കാപ്പം പ്രതിപക്ഷനേതാവിന്റെ ഒരു വാർത്താ സമ്മേളനത്തിന്റെ വിഡിയോയാണ് ആദ്യ ഭാഗത്ത്. പിന്നീട് വിവിധ വാർത്താ ചാനലുകൾ സംപ്രേഷണം ചെയ്ത വ്യാജ ഐഡി കാർഡുമായി ബന്ധപ്പെട്ട വാർത്തകളും കാണാം. ഇത രണ്ടും രണ്ട് സംഭവങ്ങളാണെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായി.

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ യുഡിഎഫ് വ്യാജവോട്ട് ചേർത്തതായി പ്രതിപക്ഷ നേതാവ് സമ്മതിക്കുന്നുവെന്ന അവകാശവാദമാണ് തുടർന്ന് പരിശോധിച്ചത്. ഇതിനായി വി.ഡി.സതീശന്റെ പത്രസമ്മേളനത്തിന്റെ പൂർണരൂപം ശേഖരിച്ചു. 2024 നവംബർ 15ന് പാലക്കാട്ട് നടത്തിയ പത്രസമ്മേളനം തത്സമയം അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക് പേജിൽ  പങ്ക്‌വച്ചിരുന്നു.

ADVERTISEMENT

വയനാട് മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ നടപടിയ്ക്കെതിരെ യുഡിഎഫ് നിലപാട് വ്യക്തമാക്കാനാണ് പത്രസമ്മേളനം വിളിച്ചത്. ഇക്കാര്യമാണ് ആദ്യഭാഗത്ത് അദ്ദേഹം സംസാരിക്കുന്നത്. തുടർന്ന് മാധ്യമപ്രവർത്തകർ വ്യാജ വോട്ടുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയുന്നു. എൽഡിഎഫ് സ്ഥാനാർഥി ഡോ. സരിന്റെ വോട്ടുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങൾ അദ്ദേഹം ഉന്നയിക്കുന്നുണ്ട്. തുടർന്ന് എൽഡിഎഫും ബിജെപിയും വോട്ടർപട്ടികയിൽ വ്യാജ വോട്ടുകൾ ചേർത്തതായും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. പിന്നീട് അദ്ദേഹം പറയുന്നത് യുഡിഎഫിന്റെ ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ചാണ്. ബൂത്ത് തലത്തിൽ അയ്യായിരത്തിലധികം പുതിയ വോട്ടുകൾ ചേർത്തതായി അദ്ദേഹം വ്യക്തമാക്കുന്നു

"ഞങ്ങളാരും വ്യാജവോട്ടുകൾ ചേർത്തിട്ടില്ല. ഞങ്ങളാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ഇവിടെ ചേർത്തത്. ഞങ്ങൾ ഓരോ ബൂത്തിലെയും (വോട്ടർപട്ടികയിൽ ഇല്ലാത്ത വോട്ടർമാരുടെ എണ്ണമെടുത്ത് ഞങ്ങൾ ചെയ്തിട്ടുണ്ട്. നന്നായി വോട്ട് ചേർത്തിട്ടുണ്ട്. അയ്യായിരത്തി അഞ്ഞുറിലധികം വോട്ട് ഞങ്ങൾ ചേർത്തിട്ടുണ്ട്. എൽഡിഎഫും ബിജെപിയും കൂടി ചേർത്തതിന്റെ ഇരട്ടിയിലധികം വോട്ട് ഞങ്ങൾ ചേർത്തിട്ടുണ്ട്. ഞങ്ങൾ ഞങ്ങളുടെ ബൂത്ത് കമ്മിറ്റികളാണ്.. അതാത് ബൂത്തുകളിലെ ലിസ്റ്റ് ഞങ്ങൾ എടുപ്പിച്ച് അവർക്ക് പ്രത്യേകമായ പരിശീലനം കൊടുത്താണ് ഞങ്ങൾ ചെയ്തേക്കുന്നത്."

ഇതോടെ പ്രചരിക്കുന്ന വിഡിയോയിലെ വി.ഡി.സതീശന്റെ പത്രസമ്മേളനത്തിലെ ഭാഗങ്ങൾ അപൂർണമാണെന്ന് വ്യക്തമായി തുടർന്ന് വിഡിയോയിൽ കാണുന്ന വ്യാജ ഐഡിയുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ പഴയതാണെന്നും കണ്ടെത്തി.

യൂത്ത് കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ ഐഡി കാർഡ് നിർമിച്ച സംഭവവുമായി ബന്ധപ്പെട്ടതാണ് വാർത്തകൾ. ഈ സംഭവം 2023 നവംബറിലായിരുന്നുവെന്ന് മാധ്യമ വാർത്തകൾ വ്യക്തമാക്കുന്നു.

ADVERTISEMENT

ഒരു വർഷം മുൻപ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണ് ഇപ്പോൾ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രചരിപ്പിക്കുന്ന വിഡിയോയിൽ പ്രതിപാദിക്കുന്നതെന്ന് ഇതോടെ വ്യക്തമായി.

∙ വസ്‌തുത

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ യുഡിഎഫ് വ്യാജ വോട്ടുകൾ ചേർത്തുവെന്ന് പ്രതിപക്ഷ നേതാവ് സമ്മതിച്ചുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത് യുഡിഎഫിന്റെ ചിട്ടയോടുകൂടിയ ബൂത്ത് തല പ്രവർത്തനത്തെക്കുറിച്ചും അയ്യായിരത്തിലധികം വോട്ടുകൾ ചേർത്തതിനെക്കുറിച്ചുമാണ്. എൽഡിഎഫും ബിജെപിയും വ്യാജവോട്ടുകൾ ചേർത്തുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. പത്രസമ്മേളനത്തിന്റെ അപൂർണമായ വിഡിയോയ്ക്കാപ്പം ഒരു വർഷം മുൻപുള്ള യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ ഐഡി കാർഡ് നിർമിച്ച കേസിന്റെ വാർത്തകൾ എഡിറ്റ് ചെയ്ത് ചേർത്താണ പ്രചാരണം.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ന്യൂസ്‌മീറ്റര്‍  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary :A video circulating claiming that the opposition leader admitted that the UDF added fake votes to the voter list in the Palakkad by-election is misleading