ബിജെപി സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ സന്ദീപ് വാര്യർ വീട്ടിലെത്തി കണ്ടതും വാർത്തയായിരുന്നു. മുസ്‌ലിം ലീ​ഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന

ബിജെപി സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ സന്ദീപ് വാര്യർ വീട്ടിലെത്തി കണ്ടതും വാർത്തയായിരുന്നു. മുസ്‌ലിം ലീ​ഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപി സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ സന്ദീപ് വാര്യർ വീട്ടിലെത്തി കണ്ടതും വാർത്തയായിരുന്നു. മുസ്‌ലിം ലീ​ഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപി സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ സന്ദീപ് വാര്യർ വീട്ടിലെത്തി കണ്ടതും വാർത്തയായിരുന്നു. മുസ്‌ലിം ലീ​ഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്നായിരുന്നു പാണക്കാട്ടേക്കുള്ള യാത്രക്ക് മുന്നോടിയായി സന്ദീപിന്റെ പ്രതികരണം. പാണക്കാട്ടേക്കുള്ള യാത്ര കെപിസിസിയുടെ നിർദേശ പ്രകാരമാണ്. അതുപോലെ തന്നെ മുൻ നിലപാടുകൾ ബിജെപിയുടെ ഭാ​ഗമായി നിന്നപ്പോൾ കൈക്കൊണ്ടതാണന്നും സന്ദീപ് പറഞ്ഞു. വ്യക്തി ജീവിതത്തിൽ താൻ മത നിരപേക്ഷ നിലപാടുകളാണ് ഉയർത്തിപ്പിടിച്ചതെന്നും സന്ദീപ് പറഞ്ഞിരുന്നു.

എന്നാൽ യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് സന്ദീപ് വാര്യർക്കെതിരെ സംസാരിക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സന്ദീപ് വാര്യർ പാണക്കാട് എത്തിയതുമായി ബന്ധപ്പെട്ട മീഡിയ വൺ വാർത്തയ്ക്കൊപ്പമാണ് പി.കെ.ഫിറോസിന്റെ പ്രസംഗവുമുള്ളത്. എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ എഡിറ്റ് ചെയ്തതാണെന്ന്  അന്വേഷണത്തിൽ കണ്ടെത്തി. പി.കെ.ഫിറോസ് 2022ൽ പി.സി. ജോർജിനെതിരെ നടത്തിയ പ്രസംഗ വിഡിയോയാണ് വാർത്തയിൽ എഡിറ്റ് ചെയ്‌ത് ചേർത്തിരിക്കുന്നത്.  വസ്തുതയിതാണ്.

ADVERTISEMENT

∙ അന്വേഷണം

"യൂത്ത് ലീഗ്‌കാർക്ക് വേണ്ടി സമർപ്പിക്കുന്നു" എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന മിഡിയ വൺ ലോഗോയുള്ള വിഡിയോ ഉൾപ്പെടുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം.ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക് 

വൈറൽ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ പി.കെ.ഫിറോസ് സംസാരിക്കുന്ന ദൃശ്യത്തിന് പിന്നിലായി മറ്റൊരു വിഡിയോ പ്ലേ ആകുന്നതായി കാണാം. വിഡിയോയിൽ സന്ദീപ് വാര്യർ പാണക്കാട്ടെത്തി എന്ന് സ്ക്രോളായി എഴുതി കാണിക്കുന്നുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ കീവേഡ് സെർച്ചിലൂടെ മീഡിയ വൺ പങ്കുവച്ച യഥാർത്ഥ വിഡിയോ ലഭ്യമായി. ഈ വിഡിയോ കാണാം.

സന്ദീപ് വാര്യർ പാണക്കാട് എത്തിയ വാർത്തയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ മീഡിയ വൺ കാണിച്ചത് രണ്ട് ബോക്‌സുകളായിട്ടാണ്. ഇതിൽ ആദ്യത്തെ ബോക്‌സിൽ  സന്ദീപ് വാര്യർ കാറിൽ നിന്നിറങ്ങി പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലേക്ക് പോകുന്നതും ആളുകളുമായി സംസാരിക്കുന്നതും കാണിക്കുന്നു. രണ്ടാമത്തെ ബോക്‌സിലാണ് മാധ്യമങ്ങളോട് സംസാരിക്കുന്നത് കാണിക്കുന്നത്. ഇതിൽ ആദ്യത്തെ ബോക്‌സ് എഡിറ്റ് ചെയ്താണ് പി.കെ.ഫിറോസിന്റെ വിഡിയോ ചേർത്തിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന താരതമ്യ ചിത്രം കാണാം

ADVERTISEMENT

പിന്നീട് ഞങ്ങൾ അന്വേഷിച്ചത് പി.കെ.ഫിറോസിന്റെ പ്രസംഗത്തെ കുറിച്ചാണ്. ഫിറോസ് പ്രസംഗിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ സമാന വിഡിയോ 2022 ഏപ്രിൽ 30ന് തസ്രീഫ് പരപ്പിൽ എന്ന അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നതായി കണ്ടെത്തി. 1.40 മിനിറ്റ് ദൈർഘ്യമുള്ള ഈ വിഡിയോയിൽ പൂഞ്ഞാർ എംഎൽഎയെ കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. സമാന പ്രസംഗത്തിന്റെ വിഡിയോ അൽ ഫർഖൂൻ ക്രിയേഷൻ എന്ന യൂട്യൂബ് ചാനലിലും 2022 മെയ് 1ന് പങ്കുവച്ചിട്ടുണ്ട്. ന്യൂസ് 18 ലോഗോയുള്ള ഈ വിഡിയോയിൽ താഴെ 'പി.സി.ജോർജിനെതിരെ പി.കെ.ഫിറോസ്' എന്ന് എഴുതി കാണിക്കുന്നുണ്ട്. ഈ വിഡിയോ കാണാം

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് പി.കെ. ഫിറോസ് എന്തെങ്കിലും പ്രതികരണം നടത്തിയിട്ടുണ്ടോ എന്നും ഞങ്ങൾ പരിശോധിച്ചു. സന്ദീപ് വാര്യരുടെ വരവ് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണെന്ന പ്രതികരണമാണ് പി.കെ.ഫിറോസ് നടത്തിയത്. സന്ദീപിന്റെ വരവ് ബിജെപിയെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദി ഫോർത്ത് യൂട്യൂബ് ചാനലിൽ പങ്കുവച്ച പി.കെ. ഫിറോസിന്റെ പ്രതികരണം കാണാം.

ലഭ്യമായ വിവരങ്ങളിൽ നിന്നും പികെ ഫിറോസിന്റെ പഴയ പ്രസംഗം ഉപയോഗിച്ച് എഡിറ്റ് ചെയ്‌ത വിഡിയോയാണ് പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.

∙ വസ്തുത

ADVERTISEMENT

കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ വിമർശിക്കുന്ന യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിന്റെ പ്രസംഗം എന്ന അളകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ എഡിറ്റ് ചെയ്‌തതാണ്. 2022ൽ പിസി ജോർജിനെതിരെ പി.കെ.ഫിറോസ് നടത്തിയ പ്രസംഗമാണ് എഡിറ്റ് ചെയ്‌ത് ചേർത്തിരിക്കുന്നത്.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary: The video which is being circulated with the claim that it is a speech of youth league leader PK Firoz criticizing Sandeep Warrier who joined the Congress has been edited