കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അംഗങ്ങൾ സിപിഐഎം പരിപാടിക്കിടെ "ശ്രീറാം ജയ് റാം" എന്ന് തുടങ്ങുന്ന ഭജൻ ആലപിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് സിപിഎം പോസ്റ്ററുകളും പതാകകളും കൊണ്ടലങ്കരിച്ച വേദിയിൽ സംഗീതോപരണങ്ങൾ ഉപയോഗിച്ച് ഗാനം ആലപിക്കുന്ന ആളുകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അംഗങ്ങൾ സിപിഐഎം പരിപാടിക്കിടെ "ശ്രീറാം ജയ് റാം" എന്ന് തുടങ്ങുന്ന ഭജൻ ആലപിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് സിപിഎം പോസ്റ്ററുകളും പതാകകളും കൊണ്ടലങ്കരിച്ച വേദിയിൽ സംഗീതോപരണങ്ങൾ ഉപയോഗിച്ച് ഗാനം ആലപിക്കുന്ന ആളുകളെ വിഡിയോയിലുള്ളത്.വിഡിയോയുടെ വാസ്‌തവമറിയാം.

∙ അന്വേഷണം

ADVERTISEMENT

വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ഒരു എക്‌സ് അക്കൗണ്ടിൽ ഇതേ വിഡിയോ പങ്കുവച്ചതായി കണ്ടെത്തി. എന്നാൽ ഈ വിഡിയോയിൽ 'ശ്രീറാം ജയ് റാം' എന്ന ഗാനത്തിന് പകരം മുഹമ്മദ് റാഫിയും ആശാ ഭോസ്‌ലെയും പാടിയ  'നീൽ ഗഗൻ പർ ഉദേ ബാദൽ' എന്ന ഗാനമാണ് ഗായകൻ പാടുന്നത്. വിഡിയോ കാണാം.

എക്‌സ് പോസ്റ്റിൽ നിന്നുള്ള സൂചനകളുപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയിൽ 2024 നവംബർ 19 ലെ CPIM–ന്റെ പശ്ചിമ ബംഗാൾ ഫേ‌യ്‌സ്ബുക് ഗ്രൂപ്പിൽ ഇതേ വിഡിയോ കണ്ടെത്തി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, വിലക്കയറ്റം, തൊഴിലില്ലായ്മ, പാർപ്പിട പ്രശ്നങ്ങൾ എന്നിവയ്‌ക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പോസ്റ്റ് തെഖാലി ബസാർ, നന്ദിഗ്രാം ബ്ലോക്ക് 1, ഈസ്റ്റ് മിഡ്‌നാപുർ, പശ്ചിമ ബംഗാൾ, എന്ന സ്ഥലത്തു നിന്നുള്ള വിഡിയോയാണിതെന്ന് വ്യക്തമായി.

ADVERTISEMENT

2024 നവംബർ 14-ന് സിപിഐ(എം) അംഗമായ പരിതോഷ് പട്ട്നായിക്കിന്റെ ഫെ‌യ്‌സ്ബുക് പോസ്റ്റിൽ പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപ്പൂരിലെ നന്ദിഗ്രാം ബ്ലോക്ക് 1, തെഖാലി ബസാറിൽ നടന്ന പ്രതിഷേധത്തിന്റെ ഇതേ വിഡിയോയും ചിത്രങ്ങളും ഞങ്ങൾക്ക് ലഭിച്ചു.

ലഭ്യമായ വിവരങ്ങളിൽ നിന്ന് സിപിഐ(എം) പശ്ചിമ ബംഗാൾ അംഗങ്ങൾ വേദിയിൽ ഭക്തിഗാനം ആലപിക്കുന്ന വിഡിയോ എഡിറ്റ് ചെയ്‌തതാണെന്ന് വ്യക്തമായി.

ADVERTISEMENT

∙ വസ്തുത

സിപിഐ(എം) പശ്ചിമ ബംഗാൾ അംഗങ്ങൾ വേദിയിൽ ശ്രീരാമ ഭജന ആലപിക്കുന്ന വിഡിയോ എഡിറ്റ് ചെയ്‌തതാണ്

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഫാക്‌ട്‌ലി  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary: The video of CPI(M) members singing Sri Rama Bhajan on stage was edited