ആര്‍എസ്എസുകാര്‍ സംഭലില്‍ മുസ്‌ലിം വീടുകള്‍ ആക്രമിക്കുന്നു! ആ ദൃശ്യങ്ങളുടെ സത്യമിതാണ് | Fact Check
യുപി സംഭലിലെ ഷാഹി ജുമാ മസ്‌ജിദ് സർവേയ്ക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 25 പേർ അറസ്റ്റിലായിരുന്നു. സംഭലിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപി സിയാവുർ റഹ്മാൻ ബർഖ് ഉൾപ്പെടെ 400 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.കൂടാതെസംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയിൽ
യുപി സംഭലിലെ ഷാഹി ജുമാ മസ്‌ജിദ് സർവേയ്ക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 25 പേർ അറസ്റ്റിലായിരുന്നു. സംഭലിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപി സിയാവുർ റഹ്മാൻ ബർഖ് ഉൾപ്പെടെ 400 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.കൂടാതെസംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയിൽ
യുപി സംഭലിലെ ഷാഹി ജുമാ മസ്‌ജിദ് സർവേയ്ക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 25 പേർ അറസ്റ്റിലായിരുന്നു. സംഭലിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപി സിയാവുർ റഹ്മാൻ ബർഖ് ഉൾപ്പെടെ 400 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.കൂടാതെസംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയിൽ
യുപി സംഭലിലെ ഷാഹി ജുമാ മസ്‌ജിദ് സർവേയ്ക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 25 പേർ അറസ്റ്റിലായിരുന്നു. സംഭലിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപി സിയാവുർ റഹ്മാൻ ബർഖ് ഉൾപ്പെടെ 400 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.കൂടാതെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയത്. സാമൂഹിക സംഘടനകളും ജനപ്രതിനിധികളും ഉൾപ്പെടെ പുറത്തു നിന്നുള്ളവർക്ക് പ്രത്യേകാനുമതിയില്ലാതെ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പെടുത്തി. ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾക്കും താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലുള്ള ഷാഹി ജുമാ മസ്‌ജിദില്‍ കോടതി ഉത്തരവ് പ്രകാരം സര്‍വേ നടത്താന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴുണ്ടായ പ്രതിഷേധമാണ് വലിയ സംഘര്‍ഷത്തിന് കാരണമായത്. മസ്‌ജിദ് സ്ഥിതി ചെയ്‌തിരുന്ന സ്ഥലത്ത് മുന്‍പ് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട് ചിലയാളുകള്‍ ഹര്‍ജി നല്‍കിയതോടെയാണ് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്. അതിനിടെ സംഭലില്‍ ഇപ്പോള്‍ മുസ്‌ലിംകള്‍ക്കെതിരെ വീണ്ടും ആക്രമണമുണ്ടായന്നെ രീതിയില്‍ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസുകാരുടെ സാന്നിധ്യത്തില്‍ കുറച്ച് യുവാക്കള്‍ കല്ലെറിയുന്ന ദൃശ്യമാണിത്.
എന്നാല്‍, പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ ദൃശ്യം സംഭലില്‍ നിന്നുള്ളതല്ല, രാജസ്ഥാനിലെ ജോദ്‌പുരില്‍ ജൂണ്‍ 21ന് നടന്ന സംഘര്‍ഷത്തിലെ ദൃശ്യങ്ങളാണിത്.വാസ്തവമറിയാം.
∙ അന്വേഷണം
"യുപി യിലെ സംഭലില്‍ RSS ഗുണ്ടകള്‍ മുസ്‌ലിം വീടുകള്‍ക്കും പള്ളിക്കും നേരെ കല്ലെറിയുന്ന ദൃശ്യം ഇതിനെ നിയന്ത്രിക്കേണ്ട പൊലിസ് സങ്കികളുടെ കൂടെ കൂടി മുസ്‌ലിം സ്ഥാപനങ്ങള്‍ നശിപ്പിക്കുന്ന ദൃശ്യം.. തിരിച്ചടി ഇല്ലാത്ത കാലം വരെ ഇവർ അഴിഞ്ഞാട്ടം തുടരും " എന്ന കുറിപ്പിനൊപ്പമുള്ള വിഡിയോയുടെ പൂര്‍ണ്ണരൂപം കാണാം.
ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആര്‍ക്കൈവ് ചെയ്ത ലിങ്ക്
വൈറല്‍ വിഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ നിരവധി സോഷ്യല്‍ മീഡിയ പേജുകളില്‍ ഈ വിഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. 2024 ജൂണ്‍ 22ന് themuslimlive3 എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ രാജസ്ഥാനിലെ ജോദ്‌പുരില്‍ നടന്ന സംഭവമാണെന്ന കുറിപ്പോടെയാണ് ഈ വിഡിയോ പങ്കുവച്ചിട്ടുള്ളത്. ജോദ്‌പുരില്‍ നിന്നുള്ളതാണെന്ന രീതിയില്‍ ജൂണ്‍ 23ന് പങ്കിട്ട മറ്റൊരു എക്‌സ് പോസ്റ്റിലും ഈ വിഡിയോ ഉപയോഗിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് കാണാം.
ഇതില്‍ നിന്ന് തന്നെ വിഡിയോ പഴയതാണെന്ന സൂചന ലഭിച്ചു. സംഭലില്‍ മസ്‌ജിദ് സര്‍വേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത് നവംബര്‍ 24നാണ്.
പിന്നീട് ഞങ്ങള്‍ പരിശോധിച്ചത് ജോദ്‌പുരില്‍ നടന്ന സംഘര്‍ഷത്തെപ്പറ്റിയാണ്. 2024 ജൂണ്‍ 22ന് ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം സുര്‍സാഗര്‍ മേഖലയിലെ രാജാറാം സര്‍ക്കിളിലുള്ള ഒരു ഈദ്ഗയില്‍ (Eidgah) ഗേറ്റ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഗേറ്റ് നിര്‍മാണം പ്രദേശവാസികളില്‍ ചിലര്‍ എതിര്‍ത്തതോടെ ജൂണ്‍ 21ന് രാത്രിയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായി. കല്ലേറിലും തീവയ്പ്പിലും പ്രദേശത്ത് നിരവധി നാശനഷ്ടങ്ങളുണ്ടായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ജോദ്‌പുര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തീവയ്പ്പില്‍ ഒരു ട്രാക്ടറും ഒരു പൊലീസ് ജീപ്പും കത്തിനശിച്ചു. സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളില്‍ നിന്നുമുള്ള 51 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജോദ്‌പുര്‍ സംഘര്‍ഷം സംബന്ധിച്ച് എന്‍ഡിടിവി നല്‍കിയ റിപ്പോര്‍ട്ടില്‍ വൈറല്‍ വിഡിയോയില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ട് ഉപയോഗിച്ചിട്ടുണ്ട്.
ഇന്ത്യാ ടിവി പങ്കുവച്ച ജോദ്‌പുര്‍ സംഘര്‍ഷത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, സര്‍വേയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്ന് സംഭലില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഷാഹി ജുമാമസ്‌ജിദിന് ചുറ്റുമുള്ള എല്ലാ സ്ഥലങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല, സംഭലില്‍ ഇത്തരത്തിലൊരു ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചരിക്കുന്ന വിഡിയോ സംഭലില്‍ നിന്നുള്ളതല്ലെന്നും ജൂണ്‍ 21ന് രാജസ്ഥാനിലെ ജോദ്‌പുരില്‍ നടന്ന സാമുദായിക സംഘര്‍ഷത്തില്‍ നിന്നുള്ളതാണെന്നും വ്യക്തമായി.
∙ വസ്തുത
സംഭാലില്‍ മുസ്‌ലിംകള്‍ക്ക് നേരെ ആര്‍എസ്എസുകാര്‍ കല്ലെറിയുന്ന ദൃശ്യമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വൈറല്‍ വിഡിയോ ഉത്തര്‍പ്രദേശിലെ സംഭാലില്‍ നിന്നുള്ളതല്ല. ജൂണ്‍ 21ന് രാജസ്ഥാനിലെ ജോദ്‌പുരില്‍ നടന്ന സാമുദായിക സംഘര്‍ഷത്തില്‍ നിന്നുള്ള ദൃശ്യമാണിത്.
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )
English Summary: Viral video claiming to show RSS members pelting stones at Muslims is not from Uttar Pradesh's Sambhal