കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് പ്രാവശ്യം ആലോചിക്കണമെന്ന് വി.ഡി.സതീശൻ? | Fact Check
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണമെന്ന് വിഡി സതീശൻ പറയുന്നു എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്. ഇതിനൊപ്പം ആർഎസ്എസ് പരിപാടിയിൽ വിളക്ക് കൊളുത്തുന്ന വി.ഡി.സതീശന്റെ ചിത്രവും
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണമെന്ന് വിഡി സതീശൻ പറയുന്നു എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്. ഇതിനൊപ്പം ആർഎസ്എസ് പരിപാടിയിൽ വിളക്ക് കൊളുത്തുന്ന വി.ഡി.സതീശന്റെ ചിത്രവും
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണമെന്ന് വിഡി സതീശൻ പറയുന്നു എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്. ഇതിനൊപ്പം ആർഎസ്എസ് പരിപാടിയിൽ വിളക്ക് കൊളുത്തുന്ന വി.ഡി.സതീശന്റെ ചിത്രവും
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണമെന്ന് വിഡി സതീശൻ പറയുന്നു എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്. ഇതിനൊപ്പം ആർഎസ്എസ് പരിപാടിയിൽ വിളക്ക് കൊളുത്തുന്ന വി.ഡി.സതീശന്റെ ചിത്രവും ചേർത്തിട്ടുണ്ട്. എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ ക്ലിപ്പ്ഡ് ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സിപിഎമ്മിനൊപ്പം ചേർന്ന് സമരം ചെയ്യുന്നതിന് മൂന്ന് തവണ ആലോചിക്കണമെന്ന് പറഞ്ഞ ഭാഗമാണ് കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നത്. വാസ്തവമറിയാം
∙ അന്വേഷണം
"കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണം... സവർക്കറിന്റെ മുന്നിൽ കുമ്പിടാൻ സെക്കിന്റ് പോലും ചിന്തിക്കേണ്ട" എന്നെഴുതിയിട്ടുള്ള വിഡിയോ അടങ്ങുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം
വി.ഡി.സതീശൻ മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ ആറ് സെക്കന്‍റ് മാത്രം ദൈർഘ്യമുള്ള വിഡിയോയാണ് പ്രചരിക്കുന്നത്. ഇതിൽ തന്നെ "ഇനി അവരുടെ കൂടെ പോയി സമരം ചെയ്യണമെങ്കിൽ, അത് ഞങ്ങൾക്ക് ആലോചിക്കണം, മൂന്ന് പ്രാവശ്യം ആലോചിച്ചിട്ടെ ചെയ്യുകയുള്ളു" എന്നാണ് വി.ഡി.സതീശൻ പറയുന്നത്. ഇതിൽ നിന്നും വിഡിയോ ക്ലിപ്‌ഡ് ആയിരിക്കുമെന്ന സൂചന ലഭിച്ചു. തുടർന്ന് നടത്തിയ കീവേഡ് സെർച്ചിലൂടെ വിഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് മീഡിയവൺ ടിവിയുടെ യൂട്യൂബ് ചാനലിൽ കണ്ടെത്തി. 2024 ഡിസംബർ 15ന് പങ്കുവച്ച 5 മിനുറ്റ് ദൈർഘ്യമുള്ള യൂട്യൂബ് വിഡിയോ കാണാം.
യൂട്യൂബ് വിഡിയോയിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം അണിനിരക്കുന്നില്ല എന്ന വിമർശനം ഉണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് വി.ഡി.സതീശൻ സംസാരിക്കുന്നത്. വയനാട് സംഭവത്തിൽ കേന്ദ്ര അവഗണനയ്ക്കെതിരെ ആദ്യം നിയമസഭയിൽ സംസാരിച്ചത് തങ്ങളാണെന്നും മുഖ്യമന്ത്രി അതിനെ കുറിച്ച് സംസാരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ തങ്ങൾ വിഷയം ഉന്നയിക്കുന്നുണ്ടെന്നും വി.ഡി.സതീശൻ പറയുന്നതായി വിഡിയോയിൽ കാണാം. തുടർന്ന് ഹെലികോപ്റ്ററിന്റെ തുക ആവശ്യപ്പെട്ട വിഷയത്തിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് അമിത് ഷായെ കണ്ടതെന്നും പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിച്ച ശശി തരൂർ അടക്കമുള്ള ആളുകൾ കേന്ദ്ര അവഗണനയെ കുറിച്ചുള്ള കാര്യങ്ങൾ പാർലമെന്റിൽ ഉന്നയിച്ചുവെന്നും വി.ഡി.സതീശൻ പറയുന്നു. തുടർന്ന് "പിന്നെ അവരുടെ കൂടെ പോയി സമരം ചെയ്യണമെന്നത്, അത് ഞങ്ങൾ ആലോചിക്കണം, മൂന്ന് പ്രാവശ്യം ആലോചിച്ചിട്ടെ ചെയ്യുകയുള്ളു, ഞങ്ങൾക്ക് സ്വന്തമായി സമരം ചെയ്യാനുള്ള ത്രാണിയുണ്ട്, ഇവരുടെ കൂടെ നിന്ന് സമരം ചെയ്യേണ്ട ആവശ്യമില്ല" എന്നും വി.ഡി.സതീശൻ പറയുന്നു.
വി.ഡി.സതീശൻ മാധ്യമങ്ങളെ കണ്ടപ്പോൾ നടത്തിയ പ്രസ്താവന സംബന്ധിച്ച വാർത്തകളും ഞങ്ങൾ പരിശോധിച്ചു. "കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യണമെങ്കിൽ മൂന്നുവട്ടം ആലോചിക്കണം- സതീശന്‍" എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയിലും വി.ഡി.സതീശൻ പറഞ്ഞ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടിലും സിപിഎമ്മിന്റെ കൂടെ സമരം ചെയ്യണമെങ്കിൽ മൂന്ന് വട്ടം ആലോചിക്കണമെന്നാണ് വി.ഡി.സതീശൻ പറഞ്ഞതെന്ന് വ്യക്തമാക്കുന്നുണ്ട്.
സമാനമായ റിപ്പോർട്ടുകൾ മറ്റ് ചില മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്നും കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് വട്ടം ആലോചിക്കണമെന്ന് വി.ഡി.സതീശൻ പറഞ്ഞതായി പ്രചരിക്കുന്ന വിഡിയോ ക്ലിപ്‌ഡ് ആണെന്ന് വ്യക്തമായി.
∙ വാസ്തവം
കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണമെന്ന് വി.ഡി.സതീശൻ പറയുന്ന വൈറൽ വിഡിയോ ക്ലിപ്‌ഡ് ആണ്. സിപിഎമ്മിനൊപ്പം ചേർന്ന് സമരം ചെയ്യാൻ മൂന്ന് വട്ടം ആലോചിക്കണമെന്നും സ്വന്തമായി കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ ത്രാണിയുണ്ടെന്നുമാണ് വി.ഡി.സതീശൻ പറഞ്ഞത്.
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )
English Summary:VD Satheesan says We should think thrice before Protest against Central Government is a clipped video