രാജ്യത്തെ അഭിമാനത്തിന്റെ ഉന്നതിയിലെത്തിച്ച ചന്ദ്രയാൻ–3 ദൗത്യത്തിന്റെ അലയെ‍ാലികൾ ഇതുവരെ കെട്ടടിങ്ങിയിട്ടില്ല. ഐഎസ്ആർഒയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജൂലൈ 14 ന് ഉച്ചയ്ക്ക് 2.35 ന് വിജയകരമായി

രാജ്യത്തെ അഭിമാനത്തിന്റെ ഉന്നതിയിലെത്തിച്ച ചന്ദ്രയാൻ–3 ദൗത്യത്തിന്റെ അലയെ‍ാലികൾ ഇതുവരെ കെട്ടടിങ്ങിയിട്ടില്ല. ഐഎസ്ആർഒയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജൂലൈ 14 ന് ഉച്ചയ്ക്ക് 2.35 ന് വിജയകരമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ അഭിമാനത്തിന്റെ ഉന്നതിയിലെത്തിച്ച ചന്ദ്രയാൻ–3 ദൗത്യത്തിന്റെ അലയെ‍ാലികൾ ഇതുവരെ കെട്ടടിങ്ങിയിട്ടില്ല. ഐഎസ്ആർഒയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജൂലൈ 14 ന് ഉച്ചയ്ക്ക് 2.35 ന് വിജയകരമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ അഭിമാന ബഹിരാകാശദൗത്യമായ ചന്ദ്രയാൻ–3 വിക്ഷേപണത്തിന്റെ വാർത്തകളിലായിരുന്നു പിന്നിട്ട ദിവസങ്ങളിൽ രാജ്യം . ഐഎസ്ആർഒയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജൂലൈ 14 ന് ഉച്ചയ്ക്ക് 2.35 നാണ് വിജയകരമായി വിക്ഷേപിച്ചത്. ഈ അഭിമാന ചാന്ദ്ര ദൗത്യത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ റീലുകളായും സ്റ്റാറ്റസുകളായും ഇപ്പോഴും സജീവമായി പങ്കുവയ്ക്കപ്പെടുന്നു. ഇതിനിടയിലും വ്യാജൻമാരും ലൈക്കുകളും ഷെയറുകളുമായി മുൻപന്തിയിലുണ്ട്. ചന്ദ്രയാൻ–3 ദൗത്യവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വിഡിയോയുടെ സത്യമറിയാൻ മനോരമ ഒാൺലൈൻ ഫാക്ട്ചെക്ക് നടത്തിയ പരിശോധന.

∙ അന്വേഷണം

ADVERTISEMENT

ചന്ദ്രയാൻ-3 വിക്ഷേപണം വിമാനയാത്രക്കിടെ പകർത്തിയതെന്ന അവകാശവാദമുമായി ആകാശത്തേക്ക് കുതിക്കുന്ന റോക്കറ്റിന്റെ ദൃശ്യങ്ങളടങ്ങിയ വിഡിയോയാണ് വൈറലായത്. 

വിഡിയോ, ചിത്രങ്ങൾ തുടങ്ങിയവ വിലയിരുത്താൻ ഉപയോഗിക്കുന്ന ഇൻവിഡ് ടൂൾ ഉപയോഗിച്ച് ഈ വിഡിയോ നിരവധി കീഫ്രെയിമുകളാക്കിയ ശേഷം ഞങ്ങൾ അവയുടെ റിവേഴ്സ് ഇമേജ് തിരയൽ നടത്തി. പ്രചരിക്കുന്ന വിഡിയോയുടെ ദൈർഘ്യമേറിയ ഭാഗങ്ങളടങ്ങിയ നിരവധി റിപ്പോർട്ടുകൾ ബഹിരാകാശ വാർത്തകൾ സംബന്ധിച്ച് വിവരങ്ങൾ നൽകുന്ന വിവിധ വാർത്താ ചാനലുകളിൽ കണ്ടെത്തി. ‘ബോൺ ഇൻ സ്പേസ്’ എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ  ഇതേ വിഡിയോ കേപ് കാനവറലിന് സമീപത്തുകൂടി സഞ്ചരിക്കവേ ഒരു വിമാനയാത്രികൻ പകർത്തിയ റോക്കറ്റ് വിക്ഷേപണത്തിന്റെ വിഡിയോ എന്ന തലക്കെട്ടോടെയും പ്രസിദ്ധീകരിച്ചതായി കണ്ടു.

ADVERTISEMENT

യുഎസിലെ ഫ്ലോറിഡയിൽ, അറ്റ്ലാന്റിക് തീരത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു മുനമ്പാണ് കേപ് കാനവറൽ. അറ്റ്ലാന്റിക് സമുദതീരത്ത് റോക്കറ്റുകൾ സുരക്ഷിതമായി വിക്ഷേപിക്കാൻ കഴിയുന്ന ഇടം കൂടിയാണിത്. 2021 മേയ് 18 ന് കേപ് കാന‌വറലിൽ നിന്ന് യുഎസ് വിക്ഷേപിച്ച ഒരു ഉപഗ്രഹം വഹിച്ചുയർന്ന  അറ്റ്ലസ് V റോക്കറ്റ് വിക്ഷേപണത്തിന്റെ വിഡിയോയാണിത്.  ഉച്ചകഴിഞ്ഞ് 1:37 ന് ആയിരുന്നു വിക്ഷേപണം. ന്യൂയോർക്കിലെ ജെഎഫ്‌കെ വിമാനത്താവളത്തിൽ നിന്ന് കാൻകൂണിലേക്ക് പറന്ന വിമാനത്തിന്റെ  ഇടതുവശത്തിരുന്ന എല്ലാ യാത്രക്കാർക്കും ഈ ദൃശ്യം മനോഹരമായി കാണാനായി എന്നും റിപ്പോർട്ടിൽ പറയുന്നു.  ഈ റിപ്പോർട്ടിനൊപ്പം നൽകിയ  വിഡിയോ 2021 മേയ് 20 ന് ‘10 ടാംപാ ബേ’ എന്ന ചാനലാണ് യൂട്യൂബിൽപ്രസിദ്ധീകരിച്ചത്.

നിരവധി കാഴ്ചക്കാരുള്ള വൈറൽഹോഗ്   അടക്കം നിരവധി യൂട്യൂബ് ചാനലുകളും രണ്ട് വർഷം മുമ്പ് ഇതേ വിഡിയോ പോസ്‌റ്റ് ചെയ്തതായും കണ്ടെത്തി. കൂടുതൽ പരിശോധനയിൽ ആൻഡി ലിൻ എന്ന വ്യക്തി 2021 മേയ് 19-ന് ട്വിറ്ററിൽ ഈ വിഡിയോ പോസ്റ്റ് ചെയ്തതായും ഞങ്ങൾ കണ്ടെത്തി.

ADVERTISEMENT

അറ്റ്‌ലസ് V വിക്ഷേപണ സമയത്ത് അവർ സഞ്ചരിച്ച വിമാനം കേപ്പ് കാനവറലിന് സമീപമായിരുന്നു എന്നാണ് വിഡിയോയ്ക്കൊപ്പം നൽകിയ വിവരണം. പ്രചരിക്കുന്ന വിഡിയോ ചന്ദ്രയാൻ-3 വിക്ഷേപണത്തിന് മുമ്പുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

അതേസമയം, ചെന്നൈയിൽ നിന്ന് ധാക്കയിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിലെ ഒരു യാത്രക്കാരൻ തന്റെ വിൻഡോ സീറ്റിൽ നിന്ന് ചന്ദ്രയാൻ–3 വിക്ഷേപണം പകർത്തിയത് ഈ ദിവസങ്ങളിൽ വാർത്തയായിരുന്നു. ഈ വിഡിയോ ഇൻഡിഗോ വിമാന കമ്പനിയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഷെയർ ചെയ്തിട്ടുണ്ട്. വിമാനത്തിലെ യാത്രികനായ പൊൻരാജ് എന്ന വ്യക്തിക്കാണ് ഈ വിഡിയോയുടെ കടപ്പാട് നൽകിയിരിക്കുന്നത്. ആ വിഡിയോ കാണാം. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിലിത് വൈറലായതിനു പിന്നാലെയാണ് സമാന അവകാശവാദത്തോടെ കേപ് കനാവറലിലെ വിഡിയോയും പ്രചരിക്കാൻ ആരംഭിച്ചത്.  

∙  വസ്തുത

വിമാനത്തിൽനിന്ന് പകർത്തിയ ചന്ദ്രയാൻ 3 വിക്ഷേപണ ദൃശ്യം എന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോകളിൽ ഒന്ന് വ്യാജമാണ്. പൊൻരാജ് പകർത്തിയ വിഡിയോ മാത്രമാണ് ഇതിൽ വസ്തുതാപരം. യുഎസിലെ ഫ്ലോറിഡയിൽ നിന്നുള്ള ഒരു പഴയ വിഡിയോയാണ് ഇതോടൊപ്പം തെറ്റായി ചിലർ പ്രചരിപ്പിച്ചത്. ഇതിന്  ഐഎസ്ആർഒയുടെ ചന്ദ്രയാൻ–3 വിക്ഷേപണവുമായി യാതെ‍ാരു ബന്ധവുമില്ല. ഇൻഡിഗോ വിമാന കമ്പനിയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഷെയർ ചെയ്തിട്ടുള്ള ഇൻഡിഗോ ചെന്നൈ-ധാക്ക വിമാനത്തിലെ യാത്രികൻ പൊൻരാജ് പകർത്തിയ ദൃശ്യം മാത്രമാണ് യഥാർഥ ദൃശ്യം.

English Summary: Chandrayaan-3 launch visuals from flight - Fact Check