കർണാടക സർക്കാർ ബെംഗളൂരുവിൽ നിയമസഭാ മന്ദിരത്തിനും സിറ്റി ജയിലിനുമിടയിൽ നേരിട്ട് ബസ് റൂട്ട് ഏർപ്പെടുത്തി എന്ന അവകാശവാദത്തോടെ ഒരു ബസിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്‌ലൈൻ നമ്പറായ 8129100164 ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർണാടക സർക്കാർ ബെംഗളൂരുവിൽ നിയമസഭാ മന്ദിരത്തിനും സിറ്റി ജയിലിനുമിടയിൽ നേരിട്ട് ബസ് റൂട്ട് ഏർപ്പെടുത്തി എന്ന അവകാശവാദത്തോടെ ഒരു ബസിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്‌ലൈൻ നമ്പറായ 8129100164 ൽ ​ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ സത്യമറിയാം.

∙ അന്വേഷണം

ADVERTISEMENT

ബിഎംടിസി (ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ കോർപ്പറേഷൻ) ബസ് സ്‌ക്രീനിൽ 420 എന്ന നമ്പർ പ്രദർശിപ്പിച്ച ബസിലെ എൽഇഡി സ്ക്രീനിലാണ് വിധാന സൗധ (കർണാടക നിയമസഭ) പരപ്പന അഗ്രഹാര (ബെംഗളൂരു സെൻട്രൽ ജയിൽ) റൂട്ടിൽ ഒാടുന്ന ബസ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ബസിന്റെ ഒരു വശത്ത് ‘പൊളിറ്റീഷ്യൻസ് സ്പെഷ്യൽ’ എന്നും എഴുതിയിട്ടുണ്ട്.

ആദ്യമായി, ബാംഗ്ലൂരിൽ ഒരു ബസ് റൂട്ട് സമഗ്രമായി ആസൂത്രണം ചെയ്യുന്നു... ഉറവിടം മുതൽ ലക്ഷ്യസ്ഥാനം വരെ. റൂട്ട് നമ്പർ 420 വിധാന സൗധയിൽ നിന്ന് പരപ്പന അഗ്രഹാര (സെൻട്രൽ ജയിൽ) വരെ. എന്നാണ് ചിത്രത്തിനൊപ്പം പ്രചരിക്കുന്ന കുറിപ്പ്.

ADVERTISEMENT

ചിത്രത്തിന്റെ റിവേഴ്‌സ് ഇമേജ് സെർച്ചിൽ, ഇതേ നമ്പർ പ്ലേറ്റുള്ള ബസ് നിരവധി വെബ്‌സൈറ്റുകളിലും ബ്ലോഗ് പോസ്റ്റുകളിലും കണ്ടെത്തി. 

പിന്നീട് ബെംഗളൂരു ബസ് റൂട്ട് നമ്പറുകളിൽ തിരച്ചിൽ നടത്തിയപ്പോൾ റൂട്ട് നമ്പർ 420-ൽ ബസ് ഇല്ലെന്ന് കണ്ടെത്തി. കൂടാതെ വിധാന സൗധയിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് പോകണമെങ്കിൽ ഒരാൾക്ക് രണ്ട് റൂട്ടിൽ പോകണം, നേരിട്ട് ബസ് റൂട്ട് ലഭ്യമല്ല. കൂടാതെ, ബസിൽ എഴുതിയ റൂട്ടിന്റെ പേര് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യുകയും വെബ്‌സൈറ്റിലെ ബസ് നമ്പർ ഉപയോഗിച്ച് പരിശോധിക്കുകയും ചെയ്‌തപ്പോൾ, ബസ് റൂട്ട് നമ്പർ 365 കെംപെഗൗഡ ബസ് സ്‌റ്റേഷനും ബന്നാർഗട്ട നാഷണൽ പാർക്കിനുമിടയിൽ  ഓടുന്നതായി ഞങ്ങൾ കണ്ടെത്തി.

ADVERTISEMENT

വിധാന സൗധയ്ക്കും പരപ്പന അഗ്രഹാരയ്ക്കും ഇടയിൽ നേരിട്ട് ബിഎംടിസി ബസ് സർവീസ് ഇല്ല. ഈ രണ്ട് സ്ഥലങ്ങൾക്കുമിടയിൽ അഞ്ച് ബസ് റൂട്ടുകളുണ്ട്, എന്നാൽ നേരിട്ടുള്ള ബസ് സർവീസുകളൊന്നും ഈ റൂട്ടുകളെ ബന്ധിപ്പിക്കുന്നില്ല.കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുമായി ബന്ധപ്പെട്ടപ്പോൾ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നും കെംപെഗൗഡയ്ക്കും  ബന്നാർഗട്ട നാഷനൽ പാർക്കിനുമിടയിൽ സർവീസ് നടത്തുന്ന ബസിന്റെ ചിത്രമാണ് പ്രചരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

കണ്ടെത്തലുകളിൽ നിന്ന് വൈറലാകുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി.

∙ വസ്തുത

ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ റൂട്ട് നമ്പർ 420-ൽ ബസ് സർവീസില്ല. പോസ്റ്റിലെ അവകാശവാദം തെറ്റാണ്.വൈറൽ ചിത്രം എഡിറ്റ് ചെയ്തതാണ്.

English Summary: Image Of a Bus from Vidhana Soudha to Parappana Agrahara Central Jail is launched by the Congress government in Bengaluru Is Edited- FactCheck

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT