മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന അട്ടപ്പാടിയിലെ മധുവിന്റെ ചിത്രം ഇന്നും മനുഷ്യ മനസാക്ഷി മരവിപ്പിക്കുന്ന ഒന്നാണ്. ഇതിനിടെ കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഉൾപ്പെട്ടവരുമായി ബന്ധപ്പെടുത്തി കൊല്ലപ്പെട്ട മധുവിന്റെ ചിത്രം എന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന അട്ടപ്പാടിയിലെ മധുവിന്റെ ചിത്രം ഇന്നും മനുഷ്യ മനസാക്ഷി മരവിപ്പിക്കുന്ന ഒന്നാണ്. ഇതിനിടെ കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഉൾപ്പെട്ടവരുമായി ബന്ധപ്പെടുത്തി കൊല്ലപ്പെട്ട മധുവിന്റെ ചിത്രം എന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ വസ്തുത പരിശോധിക്കാൻ മനോരമ ഒാൺലൈൻ ഫാക്ട്ചെക്ക് ഹെൽപ്പ് ലൈൻ നമ്പരില്‍ 8129100164 ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം. 

അന്വേഷണം

ADVERTISEMENT

വിശപ്പ് സഹിക്കാൻ കഴിയാതെ കഞ്ഞി വെക്കാൻ അരി കട്ടവനെ കെട്ടിയിട്ട് അടിച്ചു കൊന്നു. 500കോടി കട്ട സിപിഎം കൊള്ളക്കാർ നെഞ്ചു വിരിച്ചു നടക്കുന്നുണ്ട് ഇതാണ്  ദൈവത്തിന്റെ സ്വന്തം നാട്ചിത്രത്തിനൊപ്പം പ്രചരിക്കുന്ന കുറിപ്പ്, വിശപ്പ്  സഹിക്കാൻ കഴിയാതെ ഒരു നേരത്തെ അന്നത്തിന് അരി മോഷ്ടിച്ചവനെ  ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാക്കി.500കോടി കട്ടവൻ ഇന്നും നെഞ്ചും വിരിച്ചു നടക്കുന്നുണ്ട്.. കോടികൾ കട്ടതിനാലും ഭരണസ്വാധീനം ഉള്ളതിനാലും ഇതൊന്നും മോഷണമായി പ്രബുദ്ധ മലയാളികൾ കരുതിയേക്കരുത് എന്നിങ്ങനെ പോകുന്നു ചിത്രത്തിനൊപ്പമുള്ള കുറിപ്പുകൾ.

 പ്രചരിക്കുന്ന ചിത്രത്തിലുള്ള വ്യക്തിക്ക് മധുവുമായി വിദൂര സാമ്യം തോന്നുമെങ്കിലും മധുവിന്റെ യഥാർത്ഥ ചിത്രങ്ങളുമായി വൈറല്‍ ചിത്രം പരിശോധിച്ചപ്പോൾ ചിത്രത്തിലുള്ള വ്യക്തി മധുവല്ലെന്ന് ഞങ്ങൾ കണ്ടെത്തി. കൂടാതെ റിവേഴ്സ് ഇമേജ് സെർച്ചിൽ ചിത്രം പരിശോധിച്ചപ്പോൾ വൈറൽ ചിത്രം ഉപയോഗിച്ചുള്ള നിരവധി വാർത്തകളും ഞങ്ങൾക്ക് ലഭിച്ചു. 

ADVERTISEMENT

റിപ്പോർട്ടുകളിൽ ലഭ്യമായ വിവരങ്ങളില്‍ നിന്ന് സജി ചൈത്രം മധുവിന്റെ ജീവിതം ആസ്‌പദമാക്കി നിർമിച്ച Death Of Hunger എന്ന ഹ്രസ്വചിത്രത്തിൽ നിന്നുള്ള ചിത്രമാണിത്. വിഡിയോ കാണാം.

ശിൽപി കൂടിയായ സുരേന്ദ്രൻ കുക്കാനമാണ് മധുവായി വേഷമിട്ടിരിക്കുന്നത്. ഇക്കാര്യം വിഡിയോയുടെ വിവരണത്തിൽ നിർമാതാവ് സജി ചൈത്രം വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

വസ്തുത

പ്രചരിക്കുന്ന ചിത്രത്തിലുള്ളത് അട്ടപ്പാടിയിലെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവല്ല. ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്.ശിൽപി സുരേന്ദ്രൻ കുക്കാനം മധുവായി വേഷമിട്ട Death Of Hunger എന്ന ഹ്രസ്വചിത്രത്തിൽ നിന്നുള്ള ചിത്രമാണ് മധുവിന്റേതെന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്നത്.

English Summary: Madhu killed in the Attapadi Mob attack Is not in the Viral Image

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT