729 എന്ന് ബാര്‍കോഡുള്ള എല്ലാ ഉത്പ്പന്നങ്ങളും ഇസ്രയേല്‍ ഉത്പന്നങ്ങളാണ്.ഇത്തരം ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. അന്വേഷണം ഗാസയെ സഹായിക്കാന് ഇസ്രയേൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കുക.ഇസ്രയേൽ ഉത്പന്നങ്ങളുടെ ബാര്‍കോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

729  എന്ന്  ബാര്‍കോഡുള്ള  എല്ലാ  ഉത്പ്പന്നങ്ങളും  ഇസ്രയേല്‍   ഉത്പന്നങ്ങളാണ്.ഇത്തരം ഉത്പന്നങ്ങള്‍  ബഹിഷ്കരിക്കുക എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.

അന്വേഷണം

ADVERTISEMENT

ഗാസയെ സഹായിക്കാന് ഇസ്രയേൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കുക.ഇസ്രയേൽ ഉത്പന്നങ്ങളുടെ ബാര്‍കോഡ് ആരംഭിക്കുന്നത് 729 എന്ന അക്കത്തിലാണ്.

നിങ്ങള്‍ക്കിനി ഗാസയെ സഹായിക്കാന്‍ ഒരേയൊരു വഴിയേയുള്ളൂ. ഇസ്രയേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക തന്നെ. കോളയിനി നിങ്ങളുടെ പാനീയ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുക. നെസ്‍ലെ നിങ്ങളുടെ കുട്ടികള്‍ക്ക് വാങ്ങിനല്‍കാതിരിക്കുക. മോട്ടറോളയും സിമന്‍സും എച്ച്.പിയും ഇന്റലുമല്ലാത്ത ടെക്‌നോളജികളെ കുറിച്ച് ആലോചിക്കുക. വോള്‍വോ നിങ്ങള്‍ക്കൊരു ആഢംബരത്തിന്റെ പേരേ അല്ലെന്നു കരുതുക. മക്‌ഡൊണാള്‍ഡ് നിങ്ങളുടെ നാവുകള്‍ക്ക് രുചിപകരാതിരിക്കുക. ഇസ്രായേല്‍ ഉത്പന്നങ്ങളുടെ ബാര്‍കോഡ് ആരംഭിക്കുന്നത് 729 എന്ന അക്കത്തിലാണ്. വെറുതെയൊന്നും പറയുന്നതല്ല. ദക്ഷിണ ആഫ്രിക്കയിലെ ആന്‍റി അപാര്‍തീഡ് മൂവ്മെന്‍‍റിനെ അനുകരിച്ച്, 2005ല്‍ പലസ്ഥീനില്‍ സ്ഥാപിതമായ ബി.ഡി.എസ് എന്ന സിവില് സൊസൈറ്റി പ്രസ്ഥാനം, ഇസ്രയേല്‍ അധിനിവേശത്തെ നേരിട്ടോ അല്ലാതെയോ സഹായിക്കുന്ന മാര്‍ക്കറ്റ് സ്ഥാപനങ്ങളെ നിരീക്ഷിച്ചുകണ്ടെത്തി പുറത്തുവിട്ട ലിസ്റ്റിലെ നിര്‍ദേശമാണിത്, എന്നീ കുറിപ്പുകളോടെയാണ് വിവിധ നിത്യോപയോഗ ഉത്പന്നങ്ങളുടെ ചിത്രങ്ങളുമായി പോസ്റ്റ് പ്രചരിക്കുന്നത്.

ADVERTISEMENT

ഞങ്ങളുടെ കീവേഡ് തിരയലിൽ ബാർകോഡുകൾക്കായി കമ്പനി പ്രിഫിക്‌സുകൾ നൽകുന്ന സ്ഥാപനമായ GS1ന്റെ പേജ് ഞങ്ങൾ കണ്ടെത്തി.

പേജിലെ വിവരങ്ങളനുസരിച്ച് ഇസ്രയേലി കമ്പനികളുടെ പ്രിഫിക്‌സ് GS1 നമ്പർ 729 ആണ്. എന്നിരുന്നാലും GS1 അംഗ കമ്പനികൾക്ക് ലോകത്തെവിടെയും ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയുമെന്നും GS1 പ്രിഫിക്സുകൾ ഒരു നിശ്ചിത ഉൽപ്പന്നത്തിന്റെ ഉത്ഭവ രാജ്യമല്ല സൂചിപ്പിക്കുന്നതെന്നും പേജിൽ വ്യക്തമാക്കുന്നുണ്ട്. 

ADVERTISEMENT

വെബ്‌സൈറ്റിന്റെ FAQ വിഭാഗത്തിലും  ഇത് സംബന്ധിച്ച ചോദ്യം ഉൾപ്പെടുത്തിയതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. GS1 പ്രിഫിക്‌സുള്ള ഉൽപ്പന്നം ഒരു പ്രത്യേക രാജ്യത്തോ ഒരു പ്രത്യേക നിർമ്മാതാവോ നിർമ്മിച്ചതാണെന്ന് സൂചിപ്പിക്കുന്നില്ല. ഇത് ലോകത്തെവിടെ വേണമെങ്കിലും ഉൽപ്പാദിപ്പിച്ചിരിക്കാം എന്നാണ് അവർ വ്യക്തമാക്കുന്നത്.

GS1-ൽ അംഗങ്ങളായ കമ്പനികളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഉത്ഭവം  Global Electronic Party Information Registry (GEPIR) എന്ന ഒരു ഡാറ്റാ ബേസിലൂടെ പരിശോധിക്കാവുന്നതാണ്.

ചിത്രത്തിലുള്ള ഉത്പന്നങ്ങൾ പരിശോധിച്ചപ്പോൾ വിഡിയോയിലെ ഉത്പന്നങ്ങളൊന്നും ഇസ്രയേലിന്റേതല്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. 

വാസ്തവം

വൈറൽ പോസ്റ്റിലെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 

English Summary: Viral Post On Boycott Israel Products Is Misleading