ഈ മരത്തിന് സമീപമെത്തിയാൽ തീപ്പെട്ടിക്കൊള്ളിക്ക് തനിയെ തീപിടിക്കും. അത്ഭുത മരമെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കിന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവമറിയാം അന്വേഷണം പ്രകൃതിയുടെ വരദാനം കാണൂ, ഈ മരത്തെ പാണ്ഡവാര ഭട്ടി എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ മരത്തിന് സമീപമെത്തിയാൽ തീപ്പെട്ടിക്കൊള്ളിക്ക് തനിയെ തീപിടിക്കും. അത്ഭുത മരമെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കിന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവമറിയാം

അന്വേഷണം

ADVERTISEMENT

പ്രകൃതിയുടെ വരദാനം കാണൂ, ഈ മരത്തെ പാണ്ഡവാര ഭട്ടി എന്നാണ് അറിയപ്പെടുന്നത്. നിങ്ങൾ തീപ്പെട്ടിക്കൊള്ളി ഇതിന്റെ പഴത്തിന്റെ അടുത്ത് കൊണ്ടുവന്നാൽ തനിയേ കൊള്ളി കത്തും. ഈ അത്ഭുത മരം ചന്ദ്രപ്പൂർ വനങ്ങളിൽ മാത്രം കാണപ്പെടുന്നു എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്.വിഡിയോ കാണാം.

മരത്തിനടുത്തേക്ക് ഒരാൾ ഒരു തീപ്പെട്ടിക്കൊള്ളി കൊണ്ടു വരുമ്പോൾ തനിയേ അത് കത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വെളുത്ത നിറത്തിൽ ചെറു ബൾബുകൾ പോലെ കായ്കളുള്ള ഒരു ചെടിയാണ് ദൃശ്യങ്ങളിലുള്ളത്. ഒരു കായ ഗ്ലാസിലുള്ള വെള്ളം എന്ന് തോന്നിക്കുന്ന  പാനീയത്തിൽ ഇട്ടതിന് ശേഷവും ഇത്തരത്തിൽ തീപ്പെട്ടിക്കൊള്ളിക്ക് തീപിടിക്കുന്നത് വി‍ഡിയോയിൽ കാണാം.

വിഡിയോയുടെ വിശദാംശങ്ങളറിയാൻ ഞങ്ങൾ വിഡിയോയുടെ സ്ക്രീൻ ഷോട്ടുകളുപയോഗിച്ച് നടത്തിയ തിരച്ചിലിൽ ഇതേ വിഡിയോ പലയിടത്തും വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. ഒരു വിഡിയോയുടെ കമന്റിൽ ഫോസ്ഫറസ് പുരട്ടിയ തീപ്പെട്ടിയാണ് ഉപയോഗിച്ചതെന്നും ഇത് വെറും ട്രിക്ക് മാത്രമാണെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

പോസ്റ്റിൽ സൂചിപ്പിക്കുന്ന മരത്തെക്കുറിച്ച് തിരഞ്ഞപ്പോൾ പാണ്ഡവര ബട്ടി എന്നറിയപ്പെടുന്ന മരമല്ല വിഡിയോയിലുള്ളതെന്ന് വ്യക്തമായി.

ADVERTISEMENT

വിഡിയോയിലുള്ളത് സെമികാർപ്പസ് അനാകാർഡിയം  എന്ന മരമാണ്.അലക്ക് ചേര് എന്നറിയപ്പെടുന്ന ഈ മരത്തിന്റെ കായ്കൾ അലക്കുകാർ തുണിയിൽ അടയാളമിടാനായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. വിഡിയോയിൽ പരാമർശിക്കുന്നത് പോലെ തീ കത്തിക്കാനുള്ള കഴിവ് മരത്തിനുള്ളതായി എവിടെയും പരാമർശിക്കുന്നില്ല. 

പിന്നീട് ഞങ്ങൾ തിരഞ്ഞത് പാണ്ഡവര ബട്ടി എന്ന ചെടിയെക്കുറിച്ചാണ്. ഇലയിൽ അൽപം എണ്ണ പുരട്ടുമ്പോൾ ആ ഇല വിളക്കിന്റെ തിരി പോലെ എരിഞ്ഞ് പ്രകാശം നൽകാൻ തുടങ്ങും. ടോർച്ച് മരമെന്നും ഇതിന് വിളിപ്പേരുണ്ട്. പാണ്ഡവർ വനവാസത്തിന് പോയപ്പോൾ മരത്തിന്റെ ഇലകളിൽ എണ്ണ പുരട്ടി കത്തിച്ചതായി ഐതിഹ്യങ്ങളിൽ പറയുന്നു. അതുകൊണ്ടാണ് ഈ ചെടിയുടെ പേര് പാണ്ഡവ ബട്ടി അല്ലെങ്കിൽ പാണ്ഡവരുടെ പന്തം അല്ലെങ്കിൽ പന്തം എന്നർത്ഥം വരുന്ന "പാണ്ഡവര ബട്ടി" എന്ന പേര് ലഭിച്ചത് എന്ന് സസ്യങ്ങളെ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന എന്ന വെബ്സൈറ്റിൽ നിന്ന് ഞങ്ങൾക്ക് വ്യക്തമായി. 

ഇലയിൽ അൽപം എണ്ണ പുരട്ടിയാൽ ഇലയ്ക്ക് കത്താനുള്ള കഴിവുണ്ടെന്നാണ് വിവരങ്ങളിൽ  നിന്ന് വ്യക്തമായത്. ഈ ചെടിയും വിഡിയോ ദൃശ്യങ്ങളിലുള്ള ചെടിയും വ്യത്യസ്തമാണ്.

കൂടുതൽ വിശദീകരണത്തിനായി സസ്യപഠന മേഖലയിലെ വിദഗ്ദരുമായി സംസാരിച്ചപ്പോൾ വിഡിയോയിൽ പരാമർശിക്കുന്ന തരത്തിലുള്ള കഴിവ് ഒരു ചെടികൾക്കും ഇല്ലെന്നാണ് അവരും വ്യക്തമാക്കിയത്. ദ‍ൃശ്യങ്ങളിലുള്ളത് ഫോസ്ഫറസ് പോലെയുള്ള കെമിക്കലുകൾ ഉപയോഗിച്ചുള്ള ട്രിക്ക് ആകാനാണ് സാധ്യത എന്നും വിദഗ്ദർ വ്യക്തമാക്കി.

ADVERTISEMENT

വാസ്തവം

വൈറൽ വിഡിയോ ദൃശ്യങ്ങളിലുള്ളത് കൃത്രിമമാണ്. ദൃശ്യങ്ങളിലുള്ള ചെടി പാണ്ഡവര ബട്ടി അല്ല.  സെമികാർപ്പസ് അനാകാർഡിയം എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന വൈറ്റ് ബിബാ എന്ന ചെടിയാണത്. വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary: The Secret of Pandavara Batti Plant-Fact Check