അപകടമുനമ്പിലെ ഈ പ്രണയ ചിത്രത്തിന്റെ രഹസ്യം! വാസ്തവമറിയാം | Fact Check
അതിസാഹസിക ചിത്രങ്ങൾ ഒപ്പിയെടുത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നവരാണ് ഇന്ന് പലരും. ഇത്തരം അപകടം പിടിച്ച ഫോട്ടോ ഷൂട്ടുകൾ പലപ്പോഴും ദുരന്തത്തിൽ കലാശിക്കുകയും ചെയ്യും. ഇത്തരത്തിലൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ കറങ്ങി നടക്കുന്നുണ്ട്. ഏറെ ഉയരത്തിലുള്ള ഒരു പാറക്കെട്ടിന്റെ അപകട മുനമ്പിൽ നിന്ന് താഴേക്ക്

അതിസാഹസിക ചിത്രങ്ങൾ ഒപ്പിയെടുത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നവരാണ് ഇന്ന് പലരും. ഇത്തരം അപകടം പിടിച്ച ഫോട്ടോ ഷൂട്ടുകൾ പലപ്പോഴും ദുരന്തത്തിൽ കലാശിക്കുകയും ചെയ്യും. ഇത്തരത്തിലൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ കറങ്ങി നടക്കുന്നുണ്ട്. ഏറെ ഉയരത്തിലുള്ള ഒരു പാറക്കെട്ടിന്റെ അപകട മുനമ്പിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന കാമുകിയുടെ കൈപിടിച്ച് പോസ് ചെയ്യുന്ന കാമുകന്റെ ചിത്രം. ചിത്രത്തിന്റെ വാസ്തവമറിയാം.
അന്വേഷണം
പാറക്കെട്ടിന്റെ മുനമ്പിൽ ഒരു യുവതിയുടെ കൈപിടിച്ച് അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്ന ഒരു യുവാവിന്റെ ചിത്രമാണ് ദൃശ്യങ്ങളിൽ.
ചിത്രം ഞങ്ങൾ റിവേഴ്സ് ഇമേജ് വഴി തിരഞ്ഞപ്പോൾ സമൂഹമാധ്യമങ്ങളിൽ വിവിധ ഇടങ്ങളിൽ ചിത്രം വൈറലായി കണ്ടു.നിരവധി ട്രോളുകളും ചിത്രത്തെക്കുറിച്ച് പ്രചരിച്ചു. ഉയരത്തിൽ നിന്ന് യുവതി താഴെ വീണാലുള്ള ആശങ്കയായിരുന്നു കമന്റുകളിൽ പലർക്കും.
ഞങ്ങൾക്ക് ലഭിച്ച ഒരു റിപ്പോര്‍ട്ടിൽ റിയോയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പെദ്ര ഡെൽ ടെലിഗ്രാഫോയിൽ പകർത്തിയ ചിത്രമാണിതെന്ന് വ്യക്തമായി.ഇരുപത്തിയൊന്നുകാരിയായ മാർസല്ലെ എന്ന യുവതിയും കാമുകനായ ലൂയിസ് എന്ന ഇരുപത്തെട്ടുകാരനുമാണ് ചിത്രത്തിലുള്ളത്. 2017ലാണ് ചിത്രം പകർത്തിയിട്ടുള്ളത്. Caters/Luiz Fernando Candeia എന്നാണ് ചിത്രത്തിന് ക്രെഡിറ്റ് നൽകിയിട്ടുള്ളത്.
അവിടെ ചുറ്റിത്തിരിയുന്നതും ഫോട്ടോയെടുക്കുന്നതും വളരെ രസകരമാണ്. എന്നാൽ ഈ ചിത്രത്തിൽ ഒരു രഹസ്യമുണ്ട്. പാറയുടെ തൊട്ടു താഴെയായുള്ള പ്രതലം സുരക്ഷിതമായ ലാൻഡിംഗ് ഒരുക്കുന്നു.ക്യാമറ ഒരു പ്രത്യേക ആംഗിളിൽ സെറ്റ് ചെയ്യുമ്പോൾ ഒപ്റ്റിക്കൽ ഇല്യൂഷ്യൻ പോലെയൊരു അവസ്ഥ സൃഷ്ടിക്കുന്ന ഒരു പ്രത്യേക ആംഗിളാണ് ചിത്രം നൽകുന്നത്. ക്യാമറ ശരിയായ കോണിൽ സ്ഥാപിക്കുമ്പോൾ പാറ അഗാധമായി തോന്നുന്നതാണ്. ചിത്രത്തിലുള്ള ലൂയിസ് തന്നെ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.
ഒപ്പം വൈറൽ ചിത്രമെടുത്ത പാറയുടെ താഴെയുള്ള സുരക്ഷിതമായ പ്രതലത്തിന്റെ ചിത്രവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ തിരയലിൽ റിയോ ഡി ജനീറോയുടെ മധ്യഭാഗത്ത് നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ സ്ഥിതി ചെയ്യുന്ന പെദ്ര ഡെൽ ടെലിഗ്രാഫോയിലെ ഈ മുനമ്പിൽ നിരവധി പേർ ഇത്തരത്തിൽ സാഹസിക ചിത്രങ്ങൾ പകർത്താൻ എത്താറുള്ളതായി ഞങ്ങൾക്ക് ലഭിച്ച ചിത്രങ്ങളിൽ നിന്നും വിവരങ്ങളിൽ നിന്നും വ്യക്തമായി.
വാസ്തവം
പാറക്കെട്ടിലെ സാഹസിക പ്രണയചിത്രം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് പ്രത്യേക ക്യാമറ ആംഗിളിൽ പകർത്തിയ ചിത്രമാണ്. ഏറെ ഉയരത്തിൽ നിന്ന് എന്ന് തോന്നിപ്പിക്കുന്ന ചിത്രത്തിലെ സ്ഥലം യഥാർത്ഥത്തിൽ പെദ്ര ഡെൽ ടെലിഗ്രാഫോയിലെ താഴ്ന്ന പ്രതലത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
English Summary:This adventure Photoshoot was not shot from the edge of danger-Fact Check