ഇന്ത്യ–ഓസീസ് പോരാട്ടത്തിന് മുൻപ് രഥത്തിൽ സ്റ്റേഡിയം വലംവച്ച് മോദി? വാസ്തവമറിയാം | Fact Check
ലോകകപ്പിലെ ഇന്ത്യ–ഓസ്ട്രേലിയ പോരാട്ടവും ഓസ്ട്രേലിയയുടെ വിജയാഹ്ളാദവുമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇതിനിടെ നവംബർ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ഓസ്ട്രേലിയ വേൾഡ് കപ്പ് ഫൈനലിലേതെന്ന അവകാശവാദത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു രഥത്തിൽ സ്റ്റേഡിയത്തിന്റെ ഗ്രൗണ്ട്

ലോകകപ്പിലെ ഇന്ത്യ–ഓസ്ട്രേലിയ പോരാട്ടവും ഓസ്ട്രേലിയയുടെ വിജയാഹ്ളാദവുമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇതിനിടെ നവംബർ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ഓസ്ട്രേലിയ വേൾഡ് കപ്പ് ഫൈനലിലേതെന്ന അവകാശവാദത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു രഥത്തിൽ സ്റ്റേഡിയത്തിന്റെ ഗ്രൗണ്ട് വലംവെച്ച് ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.
അന്വേഷണം
സ്റ്റേഡിയത്തിലെ ആരവങ്ങൾക്കിടയിൽ പ്രധാനമന്ത്രിക്കൊപ്പം മറ്റൊരാളും വാഹനത്തിലുള്ളിൽ സഞ്ചരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
വിഡിയോയുടെ കീഫ്രെയ്മുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ ഇതേ ചിത്രം ഉൾപ്പെട്ട വിഡിയോയുടെ ദൃശ്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 2023 മാർച്ച് ഒന്‍പതിന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് മത്സരം ഉത്ഘാടന വേദിയിലേതാണ് വിഡിയോ ദൃശ്യങ്ങൾ എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്
ഇതേ വിഡിയോ ബിസിസിഐയും എൿസ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആദരം ഏറ്റുവാങ്ങുന്നു എന്ന കുറിപ്പോടെയാണ് ബിസിസിഐ വിഡിയോ പങ്ക് വച്ചിരിക്കുന്നത്.
ഈ ദൃശ്യങ്ങൾ ഏറെ വിമർശനങ്ങൾക്കും കാരണമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് മനോരമ ഓൺലൈൻ നൽകിയ വാർത്ത കാണാം.
ഇതിൽ നിന്ന് പ്രചാരത്തിലുള്ള വിഡിയോ നവംബർ 19 ന് നടന്ന ലോകകപ്പ് ഫൈനലിൽ നിന്നുള്ളതല്ലെന്ന് വ്യക്തമാണ്.
വാസ്തവം
ഇന്ത്യ–ഓസ്ട്രേലിയ വേൾഡ് കപ്പ് ഫൈനലിലേതെന്ന അവകാശവാദത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു രഥത്തിൽ സ്റ്റേഡിയത്തിന്റെ ഗ്രൗണ്ട് വലംവെച്ച് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2023 മാർച്ച് ഒന്‍പതിന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് മത്സരം ഉത്ഘാടന വേദിയിലെത്തിയപ്പോഴുള്ളതാണ് വിഡിയോ ദൃശ്യങ്ങൾ
English Summary:Video circulating claiming to show Prime Minister Narendra Modi circling the stadium ground in a chariot and greeting people is misleading