ആളില്ലാ ലെവല്‍ ക്രോസില്‍ വടി കാണിച്ച് വാഹനം നിർത്തുന്നത് ഇന്ത്യയിലല്ല | വാസ്തവമറിയാം | Fact Check
ആളില്ലാ ലെവല്‍ ക്രോസില്‍ വാഹനം നിര്‍ത്താനുള്ള ശ്രമം എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോ ഇന്ത്യയിലേതാണെന്നാണ് പ്രചാരണം. വാസ്തവമറിയാം. അന്വേഷണം ചാണക കോണകങ്ങൾ തള്ളി ഉഴുതിമറിക്കുന്ന ചായ് വാല ഡബിൽ ഇഞ്ചൻ മോങ്ങി ജി യുടെ സ്വഛ ഭാരതമായ ഡിജിറ്റൽ ഇന്ത്യ

ആളില്ലാ ലെവല്‍ ക്രോസില്‍ വാഹനം നിര്‍ത്താനുള്ള ശ്രമം എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോ ഇന്ത്യയിലേതാണെന്നാണ് പ്രചാരണം. വാസ്തവമറിയാം.
അന്വേഷണം
ചാണക കോണകങ്ങൾ തള്ളി ഉഴുതിമറിക്കുന്ന ചായ് വാല ഡബിൽ ഇഞ്ചൻ മോങ്ങി ജി യുടെ സ്വഛ ഭാരതമായ ഡിജിറ്റൽ ഇന്ത്യ എന്ന അടിക്കുറിപ്പുമായാണ് പോസ്റ്റ് പ്രചരിക്കുന്നത്.
റിവേഴ്‌സ് ഇമേജില്‍ വിഡിയോയുടെ കീഫ്രെയ്മുകള്‍ തിരഞ്ഞപ്പോള്‍ നിരവധിപ്പേര്‍ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തതായി കണ്ടെത്തി. വിഡിയോയ്ക്കൊപ്പമുള്ള വിവരണങ്ങൾ പരിശോധിച്ചപ്പോൾ ബംഗ്ല ഭാഷയിലാണ് പല പോസ്റ്റുകളും
ഈ സൂചനയിൽ നിന്ന് ബംഗ്ലാദേശിലെ ട്രെയിനുകളുടെ ചിത്രം തിരഞ്ഞപ്പോൾ വൈറല്‍ വിഡിയോയിലെ ട്രെയിനുമായി സമാനതയുണ്ടെന്ന് വ്യക്തമായി. കോച്ചുകളുടെ നിറവും ഡിസൈനുമെല്ലാം ബംഗ്ലാദേശ് ട്രെയിനുകളിലേതാണ്.കൂടാതെ വൈറൽ വിഡിയോയിലെ ട്രെയിൽ ബോഗിയില്‍ ബംഗ്ലയിലും ഇംഗ്ലീഷിലും സൈന്‍ ബോര്‍ഡുകളും കാണാം.
കൂടുതൽ തിരഞ്ഞപ്പോൾ മറ്റൊരു വിഡിയോയ്ക്കൊപ്പമുള്ള കമന്റിൽ വിഡിയോ ബംഗ്ലാദേശിലെ ധാക്കയിൽ നിന്നാണെന്നും വിനോദത്തിനായി നിർമ്മിച്ച വിഡിയോയാണിതെന്നും വിഡിയോ പോസ്റ്റ് ചെയ്ത വ്യക്തി തന്നെ വ്യക്തമാക്കുന്നുണ്ട്.
വാസ്തവം
ആളില്ലാ ലെവല്‍ ക്രോസില്‍ വാഹനം നിര്‍ത്താനുള്ള ശ്രമം ഇന്ത്യയിലേതാണെന്നുള്ള അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബംഗ്ലാദേശിലെ ധാക്കയിൽ നിന്നുള്ള വിഡിയോയാണ് പ്രചരിക്കുന്നത്.
English Summary:Video circulating claiming to be Indian trying to stop a vehicle at an unmanned level crossing is misleading