അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിന് വീടുകൾ കയറിയിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി ആളുകളെ ക്ഷണിക്കുന്നു എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. അന്വേഷണം പ്രധാന സേവകൻ, ശ്രീരാമചന്ദ്രന്റെ ഗൃഹപ്രവേശത്തിന് ക്ഷണപത്രികയുമായി വീടുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിന് വീടുകൾ കയറിയിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി ആളുകളെ ക്ഷണിക്കുന്നു എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.

അന്വേഷണം

ADVERTISEMENT

പ്രധാന സേവകൻ, ശ്രീരാമചന്ദ്രന്റെ ഗൃഹപ്രവേശത്തിന് ക്ഷണപത്രികയുമായി വീടുകളിൽ സമ്പർക്കത്തിൽ എന്ന കുറിപ്പോടെയാണ് പോസ്റ്റ് പ്രചരിക്കുന്നത്. വിഡിയോ കാണാം

വിഡ‍ിയോയുടെ കീഫ്രെയ്മുകൾ ഉപയോഗിച്ച്, റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ഇതേ വിഡിയോയ്ക്ക് സമാനമായ ദ‍ൃശ്യങ്ങളടങ്ങിയ മറ്റൊരു വിഡിയോ ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. വിഡിയോയിലെ വിവരങ്ങൾ പ്രകാരം  ഉജ്ജ്വല യോജന പദ്ധതിയുടെ പത്ത് കോടി തികയ്ക്കുന്ന ഗുണഭോക്താവിന്റെ വീട്ടിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ കുടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ADVERTISEMENT

കൂടുതൽ വ്യക്തതയ്ക്കായി വിഡിയോ പരിശോധിച്ചപ്പോൾ വൈറൽ വിഡിയോയിലെ ചുവന്ന ഷാൾ ധരിച്ച സ്ത്രീയെയും ഇതേ വിഡിയോയിൽ കണ്ടെത്തി.ഇരു വിഡിയോകളിലും പ്രധാനമന്ത്രി ധരിച്ചിരിക്കുന്നതും ഒരേ വസ്ത്രമാണ്. വിഡിയോ സംബന്ധിച്ച മാധ്യമ വാർത്തകളെക്കുറിച്ചും ഞങ്ങൾ തിരഞ്ഞു. ലഭിച്ച മാധ്യമ  റിപ്പോർട്ടുകളിലും ഇതേ വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു.

വിഡിയോയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ എഎൻഐയുടെ ട്വിറ്റർ പോസ്റ്റ് കാണാം.

ADVERTISEMENT

ഞങ്ങൾക്ക് ലഭിച്ച മറ്റൊരു വിഡിയോയിൽ പ്രധാനമന്ത്രി വൈറൽ വിഡിയോയിലെ അതേ തെരുവിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങളും കാണാം.

വാസ്തവം

അയോധ്യ പ്രതിഷ്ഠാ കർമ്മത്തിന്റെ ക്ഷണപത്രികയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീടുകളിൽ  എത്തിയതായി അവകാശപ്പെടുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഉജ്ജ്വല യോജന പദ്ധതിയുടെ പത്ത് കോടി തികയ്ക്കുന്ന ഗുണഭോക്താവിന്റെ  വീട്ടിൽ എത്തിയ പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

English Summary : The video claiming that Prime Minister Narendra Modi arrived at homes with invitations for the Ayodhya consecration is misleading