ശ്രീരാമന്റെ ചിത്രം ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിട്ടില്ല; വാസ്തവമറിയാം | Fact Check
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുടെ പശ്ചാത്തലത്തിൽ ബുർജ് ഖലീഫ കെട്ടിടത്തിൽ ശ്രീരാമന്റെ ചിത്രം തെളിയിച്ചതായി അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം ∙ അന്വേഷണം 916 കാരറ്റ് ശുദ്ധമായ ഇസ്ലാമിക രാജ്യത്ത് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ്

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുടെ പശ്ചാത്തലത്തിൽ ബുർജ് ഖലീഫ കെട്ടിടത്തിൽ ശ്രീരാമന്റെ ചിത്രം തെളിയിച്ചതായി അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം
∙ അന്വേഷണം
916 കാരറ്റ് ശുദ്ധമായ ഇസ്ലാമിക രാജ്യത്ത് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.
റിവേഴ്സ് ഇമേജ് വഴി പരിശോധിച്ചപ്പോൾ ഒരു ഫുഡ് വ്ലോഗറുടെ വെബ്സൈറ്റിൽ നിന്ന് ഇതേ ചിത്രം ഞങ്ങൾക്ക് ലഭിച്ചു.2019 ഒക്ടോബറിലാണ് ചിത്രം അപ്‍ലോഡ് ചെയ്തിട്ടുള്ളത്. ശ്രീരാമന്റെ ചിത്രത്തോടൊപ്പം പ്രചരിക്കുന്ന ബുർജ് ഖലീഫയുടെ ചിത്രവുമായി സാമ്യമുള്ളതാണ് ഈ വെബ്സൈറ്റിലുള്ള ചിത്രവും.
ഇരു ചിത്രങ്ങളും പരിശോധിച്ചപ്പോൾ ചിത്രങ്ങളുടെ ചുറ്റുപാടിലും ലൈറ്റിംഗിലും സാമ്യതയുള്ളതായി വ്യക്തമായി. മറ്റൊരു സ്റ്റോക്ക് ഇമേജിലും ബുർജ് ഖലീഫയുടെ വൈറൽ ചിത്രത്തിന് സമാനമായ ചിത്രം ഞങ്ങൾക്ക് ലഭിച്ചു. ഇരു ചിത്രങ്ങളിലുമുള്ളത് ബുർജ് ഖലീഫയുടെ രാത്രി ദൃശ്യമാണ് .വൈറൽ ചിത്രത്തിന് സമാനമായ ആംഗിളിലുമാണ് ഈ ചിത്രങ്ങളും പകർത്തിയിട്ടുള്ളത്. ഈ ചിത്രങ്ങളിലൊന്നും തന്നെ ശ്രീരാമന്റെ ചിത്രമുള്ളതായി കണ്ടെത്തിയില്ല.
കൂടുതൽ കീവേഡുകളുടെ പരിശോധനയിൽ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം തെളിയിച്ചതായുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായില്ല.
പിന്നീട് ഞങ്ങൾ ബുർജ് ഖലീഫയുടെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും ചിത്രം തിരഞ്ഞു. ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കുകയാണെങ്കിൽ ബുർജ് ഖലീഫയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിൽ അവ പങ്കിടാറുണ്ട്. എന്നാൽ പേജുകളിലൊന്നും ഇത്തരത്തിൽ ഒരു ചിത്രം കണ്ടെത്തിയില്ല.
ഇതിൽ നിന്ന് ബുർജ് ഖലീഫയുടെ രാത്രി ദൃശ്യത്തിന്റെ ചിത്രത്തിൽ ശ്രീരാമന്റെ ചിത്രം എഡിറ്റ് ചെയ്ത്, വൈറൽ ചിത്രം ഡിജിറ്റലായി നിർമ്മിച്ചതാണെന്ന് വ്യക്തമായി.
∙ വാസ്തവം
ബുർജ് ഖലീഫ കെട്ടിടത്തിൽ ശ്രീരാമന്റെ ചിത്രം തെളിയിച്ചതായി അവകാശപ്പെടുന്ന ചിത്രം വ്യാജമാണ്. ഡിജിറ്റലി എഡിറ്റ് ചെയ്ത ചിത്രമാണ് പ്രചരിക്കുന്നത്.
English Summary: The image claimed to be the image of Lord Rama in the Burj Khalifa building is fake