ആർട്ടിക്കിൾ 30എ എടുത്തു കളഞ്ഞാൽ മാത്രമേ സ്‌കൂളുകളിൽ ഹിന്ദുമതപഠനം സാധ്യമാകു എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം ∙ അന്വേഷണം മോദിയുടെ രണ്ടാമത്തെ അടി വരുന്നു. 30-A നിയമം റദ്ദാക്കാം. നെഹ്‌റുവിന്റെ ഹിന്ദുവഞ്ചന തിരുത്താൻ മോദിജി

ആർട്ടിക്കിൾ 30എ എടുത്തു കളഞ്ഞാൽ മാത്രമേ സ്‌കൂളുകളിൽ ഹിന്ദുമതപഠനം സാധ്യമാകു എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം ∙ അന്വേഷണം മോദിയുടെ രണ്ടാമത്തെ അടി വരുന്നു. 30-A നിയമം റദ്ദാക്കാം. നെഹ്‌റുവിന്റെ ഹിന്ദുവഞ്ചന തിരുത്താൻ മോദിജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർട്ടിക്കിൾ 30എ എടുത്തു കളഞ്ഞാൽ മാത്രമേ സ്‌കൂളുകളിൽ ഹിന്ദുമതപഠനം സാധ്യമാകു എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം ∙ അന്വേഷണം മോദിയുടെ രണ്ടാമത്തെ അടി വരുന്നു. 30-A നിയമം റദ്ദാക്കാം. നെഹ്‌റുവിന്റെ ഹിന്ദുവഞ്ചന തിരുത്താൻ മോദിജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർട്ടിക്കിൾ 30എ എടുത്തു കളഞ്ഞാൽ മാത്രമേ സ്‌കൂളുകളിൽ ഹിന്ദുമതപഠനം സാധ്യമാകു എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വസ്തുതയറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. വാസ്തവമറിയാം.

∙  അന്വേഷണം

ADVERTISEMENT

മോദിയുടെ രണ്ടാമത്തെ അടി വരുന്നു. 30-A നിയമം റദ്ദാക്കാം. നെഹ്‌റുവിന്റെ ഹിന്ദുവഞ്ചന തിരുത്താൻ മോദിജി പൂർണസജ്ജമാണ്.നിങ്ങൾ "ആക്ട് 30", ആക്റ്റ്30A എന്നിവയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഹിന്ദിയിൽ "30A" എന്താണ് എന്ന് അറിയാമോ? കൂടുതലറിയാൻ വൈകരുത് 

30-A എന്നത് ഭരണഘടനയിലെ ഒരു നിയമമാണ്. നെഹ്‌റു ഈ നിയമം ഭരണഘടനയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോൾ സർദാർ വല്ലഭായ് പട്ടേൽ അതിനെ ശക്തമായി എതിർത്തു. സർദാർ പട്ടേൽ, "ഈ നിയമം ഹിന്ദുക്കളോടുള്ള വഞ്ചനയാണ്, അതിനാൽ ഈ നിയമം ഭരണഘടനയിൽ കൊണ്ടുവന്നാൽ, ഞാൻ അതിൽ പ്രതിഷേധിക്കുകയും മന്ത്രിസഭയിൽ നിന്നും കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെക്കുകയും ചെയ്യും. ഒടുവിൽ നെഹ്‌റുവിന് സർദാർ പട്ടേലിന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങേണ്ടി വന്നു.

പക്ഷേ നിർഭാഗ്യവശാൽ അതറിയില്ല. ഈ സംഭവം നടന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ സർദാർ വല്ലഭായ് പട്ടേൽ പെട്ടെന്ന് മരിച്ചു.

സർദാർ പട്ടേലിന്റെ മരണശേഷം നെഹ്‌റു ഉടൻ തന്നെ ഈ നിയമം ഭരണഘടനയിൽ ഉൾപ്പെടുത്തി.

ADVERTISEMENT

എന്താണ് 30-A അതിന്റെ സവിശേഷതകളും! ഈ നിയമം അനുസരിച്ച് - ഹിന്ദുക്കൾക്ക് അവരുടെ ഹിന്ദുമതം പഠിപ്പിക്കാനോ പഠിപ്പിക്കാനോ അനുവാദമില്ല. നിയമം 30-A അവനെ അനുവദിക്കുകയോ അധികാരപ്പെടുത്തുകയോ ചെയ്യുന്നില്ല. അതുകൊണ്ട് ഹിന്ദുക്കൾ അവരുടെ സ്വകാര്യ കോളേജുകളിൽ ഹിന്ദുമതം പഠിപ്പിക്കരുത്. ഹിന്ദുമതം പഠിപ്പിക്കാൻ കലാലയങ്ങൾ തുടങ്ങരുത്. ഹിന്ദുമതം പഠിപ്പിക്കാൻ ഹിന്ദു സ്കൂളുകൾ തുടങ്ങരുത്. ആക്ട് 30-എ പ്രകാരം പൊതുവിദ്യാലയങ്ങളിലോ കോളേജുകളിലോ ഹിന്ദുമതം പഠിപ്പിക്കാൻ ആരെയും അനുവദിക്കില്ല. വിചിത്രമായി തോന്നിയാലും, (30-A) നെഹ്‌റു തന്റെ ഭരണഘടനയിൽ മറ്റൊരു നിയമം ഉണ്ടാക്കി "ആക്ട് 30". ഈ "ആക്റ്റ് 30" അനുസരിച്ച് മുസ്ലീങ്ങൾക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും അവരുടെ മത വിദ്യാഭ്യാസത്തിനായി ഇസ്ലാമിക്, സിഖ്, ക്രിസ്ത്യൻ മതപാഠശാലകൾ ആരംഭിക്കാം. മുസ്ലീങ്ങൾക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും അവരുടെ മതം പഠിപ്പിക്കാം. നിയമം 30 മുസ്ലീങ്ങൾക്ക് സ്വന്തമായി 'മദ്രസ' തുടങ്ങാൻ പൂർണ്ണ അവകാശവും അനുവാദവും നൽകുന്നു, ഭരണഘടനയുടെ 30 ക്രിസ്ത്യാനികൾക്ക് അവരുടെ സ്വന്തം മതപാഠശാലകളും കോളേജുകളും സ്ഥാപിക്കാനും പഠിപ്പിക്കാനും പൂർണ്ണ അവകാശവും അനുവാദവും നൽകുന്നു. നിങ്ങളുടെ മതം സൗജന്യമായി പ്രസംഗിക്കൂ..ഇതിന്റെ മറ്റൊരു നിയമപരമായ വശം, ഹിന്ദു ക്ഷേത്രങ്ങളുടെ എല്ലാ പണവും സ്വത്തും സംസ്ഥാനത്തിന്റെ വിവേചനാധികാരത്തിന് വിടാം, കൂടാതെ ഹിന്ദു ക്ഷേത്രങ്ങൾക്ക് ഹിന്ദു ഭക്തർ നൽകുന്ന എല്ലാ പണവും മറ്റ് സംഭാവനകളും സംസ്ഥാന ഖജനാവിലേക്ക് പോകുന്നു. നിങ്ങൾക്കത് ഉള്ളിലേക്ക് കൊണ്ടുപോകാം. അതേസമയം, മുസ്ലീം, ക്രിസ്ത്യൻ പള്ളികളിൽ നിന്നുള്ള സംഭാവനകളും ദാനധർമ്മങ്ങളും ക്രിസ്ത്യൻ-മുസ്ലിം സമുദായത്തിന് മാത്രമാണ് നൽകുന്നത്. ഈ "30-ന്റെ നിയമം" യുടെ സവിശേഷതകൾ താഴെ കൊടുക്കുന്നു.അതിനാൽ, നിയമം 30-എ", "ആക്ട് 30" എന്നിവ ഹിന്ദുക്കളോടുള്ള ബോധപൂർവമായ വിവേചനവും ബോധപൂർവമായ രാജ്യദ്രോഹ പദ്ധതിയുമാണ്. ഇന്ന് ഹിന്ദുമതം നാടോടിക്കഥകളിൽ മാത്രം ഒതുങ്ങിയിരിക്കുന്നു എന്ന് എല്ലാവരും നന്നായി മനസ്സിലാക്കണം. ഹിന്ദുക്കൾക്ക് അവരുടെ വേദങ്ങളെക്കുറിച്ച് അറിവില്ല. അറിയുക

മറ്റുള്ളവർക്കുള്ള ബോധവൽക്കരണം നമുക്കെല്ലാവർക്കും സനാതന ധർമ്മം സംരക്ഷിക്കാം. വായിക്കുക, പഠിക്കുക, പ്രചരിപ്പിക്കുക. കാരണം സെക്ഷൻ 30-എ ഭഗവദ്ഗീത നമ്മുടെ രാജ്യത്ത് ഒരിടത്തും പഠിപ്പിക്കാൻ കഴിയില്ല.

വായിച്ചതിനു ശേഷം ശരിയാണെങ്കിൽ അയക്കുക. അതുകൊണ്ട് എല്ലാവരും ഇത് 5 പേർക്ക് അയച്ചു കൊടുക്കുക.നന്ദി. ഞാനൊരു ഹിന്ദുവാണ് എന്നാണ് പ്രചരിക്കുന്ന പോസ്റ്റ്. 

ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 30 എയെ കുറിച്ചാണ് ഞങ്ങൾ അന്വേഷിച്ചത്. ഭരണഘടനയിൽ ആർട്ടിക്കിൾ 30 എ ഇല്ലെന്ന് കണ്ടെത്തി. ആർട്ടിക്കിൾ 30 എ എന്നൊന്ന് ഇല്ലെങ്കിലും ആർട്ടിക്കിൾ 30(1), 30(1എ), 30 എന്നിവയുണ്ട്. എന്നാൽ അത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരിക്കാനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അനുവദിക്കുന്ന അനുച്ഛ‌േദങ്ങളാണ്

ADVERTISEMENT

ന്യൂനപക്ഷങ്ങൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 30 നിലവിലുണ്ട്. മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷങ്ങൾക്ക് അവർക്കിഷ്ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിയന്ത്രിക്കാനും ഇത് അധികാരപ്പെടുത്തുന്നു. ഇവയ്ക്ക് മൂന്ന് ഉപവിഭാഗങ്ങളുമുണ്ട്.

സ്ഥാപനങ്ങൾ സ്ഥാപിക്കാനുള്ള അവകാശം: എല്ലാ ന്യൂനപക്ഷങ്ങൾക്കും, മതപരമോ ഭാഷാപരമോ ആകട്ടെ, അവർക്ക് ഇഷ്ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിയന്ത്രിക്കാനും അവകാശം.

ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണം: ഏതെങ്കിലും നിയമം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് നിർബന്ധിതമായി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ, അത് ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കുന്നില്ലെന്ന് സംസ്ഥാനം ഉറപ്പാക്കണം.

സാമ്പത്തിക സഹായത്തിൽ വിവേചനമില്ലായ്മ: ന്യൂനപക്ഷങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിൽ സംസ്ഥാനത്തിന് വിവേചനം കാണിക്കാനാവില്ല.

ആർട്ടിക്കിൾ 30 ന്യൂനപക്ഷ സമുദായങ്ങൾക്ക് അവരുടെ സ്വന്തം ഭാഷയിൽ വിദ്യാഭ്യാസം നൽകാൻ പ്രാപ്തമാക്കുന്നു. 

ആർട്ടിക്കിൾ 28 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതപരമായ പ്രബോധനത്തെക്കുറിച്ചോ ആരാധനയെക്കുറിച്ചോ പ്രതിപാദിക്കുന്നു. സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ മതപരമായ പ്രബോധനം ക്ലോസ് 1 നിരോധിക്കുന്നു. എന്നിരുന്നാലും, സംസ്ഥാനം ഭരിക്കുന്നതും എന്നാൽ മതപരമായ പ്രബോധനം നിർബന്ധമാക്കുന്ന പ്രത്യേക ട്രസ്റ്റുകൾക്ക് കീഴിൽ സ്ഥാപിതമായതുമായ സ്ഥാപനങ്ങളിൽ ക്ലോസ് 2 മത വിദ്യാഭ്യാസം അനുവദിക്കുന്നു

കൂടാതെ ഭരണഘടനാപരമായി, ഹിന്ദു മതവുമായി ബന്ധപ്പെട്ട ആശയങ്ങൾ രാജ്യത്ത് പഠിപ്പിക്കുന്നത് ഒരു തരത്തിലും തടസ്സപ്പെടുത്തിയിട്ടില്ല. പ്രചാരണത്തിൽ മതപഠനവുമായി ബന്ധപ്പെട്ട്  പറയുന്ന കാര്യങ്ങളും തെറ്റാണ്. ഹിന്ദുമത ആശയങ്ങൾ പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങൾ രാജ്യത്ത് നിലവിലുണ്ട്.

∙ വസ്തുത

ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 30 എ ഇല്ല. ആർട്ടിക്കിൾ 30 ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പു നൽകുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിയന്ത്രിക്കാനും അവരെ അനുവദിക്കുന്നു, മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തുന്നില്ല. മതപഠനത്തിന് ഹിന്ദുമതത്തിന്റെ മേലുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്.

English Summary:Viral message claiming Article 30A restricting preaching of Hinduism in schools and colleges is fake

`