രാമ ഭക്തരായ ബിജെപി പ്രവര്‍ത്തകര്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്‍റെ പ്രതിമ തകര്‍ക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇതിന്റെ വാസ്തവമറിയാം. അന്വേഷണം എല്ലാം ശ്രീ രാമന്റ പേരിലാണ് . സർദാർ പട്ടേലിന്റെ പ്രതിമയ്ക്ക് പിന്നിൽ ശ്രീരാമചന്ദ്രന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാമ ഭക്തരായ ബിജെപി പ്രവര്‍ത്തകര്‍ സര്‍ദാര്‍ വല്ലഭ്ഭായ്  പട്ടേലിന്‍റെ പ്രതിമ തകര്‍ക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ADVERTISEMENT

എല്ലാം ശ്രീരാമന്റ പേരിലാണ് . സർദാർ പട്ടേലിന്റെ പ്രതിമയ്ക്ക് പിന്നിൽ ശ്രീരാമചന്ദ്രന്റെ കട്ടൗട്ട് വച്ച ശേഷം കട്ടൗട്ടിനെ മറയ്ക്കുന്ന സർദാർ പട്ടേലിന്റെ പ്രതിമ വാഹനം ഉപയോഗിച്ച് പിഴുതെറിഞ്ഞ് അരിശം തീരാതെ പ്രതിമയെ പ്രഹരിച്ച് കൈതരിപ്പ് തീർക്കുന്ന ജി ഭക്തർ, ഊപ്പി പോലീസ് ആണോ എന്നറിയില്ല വന്ന് പ്രോത്സാഹനം നൽകുന്നത് എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. 

റോഡില്‍ സ്ഥാപിച്ച സര്‍ദാര്‍ വല്ലഭ്ഭായ്  പട്ടേലിന്‍റെ പ്രതിമ ഒരു സംഘം ട്രാക്ടര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതാണ് വിഡിയോയിലെ ദൃശ്യങ്ങളിലുള്ളത്.

കീവേഡുകളുടെ പരിശോധനയിൽ സംഭവവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങള്‍ നല്‍കിയ ചില റിപ്പോര്‍ട്ടുകള്‍ ഞങ്ങൾക്ക് ലഭിച്ചു.

ജനുവരി 24ന് പ്രസിദ്ധീകരിച്ച ഒരു മാധ്യമ റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലാണ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്‍റെ പ്രതിമ ഒരു സംഘം ട്രാക്ടര്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തത്. വാർത്താ റിപ്പോർട്ടിനൊപ്പം സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അടങ്ങിയ ഒരു എക്സ് പോസ്റ്റും പങ്ക് വച്ചിട്ടുണ്ട്. 

ADVERTISEMENT

വ്യക്തമായ വിഡിയോ അടക്കമുള്ള എക്സ് പോസ്റ്റിൽ മധ്യപ്രദേശിലെ ഉജ്ജയിനിൽ ദലിത്  വിഭാഗവും പട്ടേൽ  സമുദായത്തിലെ അംഗങ്ങളും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതായാണ് പറയുന്നത്. ഭരണകക്ഷിയുമായി ബന്ധമുള്ള പട്ടേൽ വിഭാഗത്തിന് സർദാർ പട്ടേലിന്റെ പ്രതിമ സ്ഥാപിക്കണമെന്നും മറുവശത്ത് ദലിതർക്ക് അംബേദ്കറുടെ പ്രതിമ വേണമെന്നുമായിരുന്നു ആവശ്യം. തർക്കഭൂമിയിൽ സർദാർ പട്ടേലിന്റെ പ്രതിമ കണ്ടപ്പോൾ ദലിത് സമുദായാംഗങ്ങൾ അത് നിലംപരിശാക്കുകയായിരുന്നു.

തർക്കമുണ്ടായ സ്ഥലത്ത് ഒറ്റ രാത്രി കൊണ്ട് പ്രതിമ സ്ഥാപിച്ചതിൽ പ്രകോപിതരായ ഇരു സമുദായങ്ങളും ഏറ്റുമുട്ടി കല്ലേറിലേക്കും തീവെപ്പിലേക്കും കടന്നതായും സ്ഥലത്ത് പൊലീസിനെ വിന്യസിച്ചതായും അതിൽ ആളപായമില്ല എന്നുമാണ് എക്സ് പോസ്റ്റിൽ നൽകിയ വിവരം.

സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതായും അറസ്റ്റ് രേഖപ്പെടുത്തിയതായും ഈ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ഇതിൽ നിന്ന് പട്ടേൽ സമുദായവും ദലിത് സമുദായവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പട്ടേല്‍ പ്രതിമ തകര്‍ക്കുന്ന വിഡിയോയാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നതെന്നത് വ്യക്തമാണ്. വിഡിയോയ്ക്ക് ബിജെപിയുമായോ രാമ ഭക്തരായോ യാതൊരു ബന്ധവുമില്ലെന്നും  വ്യക്തമായി. 

ADVERTISEMENT

∙ വാസ്തവം

ശ്രീരാമഭക്തരായ ബിജെപി പ്രവര്‍ത്തകര്‍ സര്‍ദാര്‍ വല്ലഭ്ഭായ്  പട്ടേലിന്‍റെ പ്രതിമ തകര്‍ക്കുന്നു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ വ്യാജമാണ്.പട്ടേൽ സമുദായവും ദലിത് സമുദായവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മധ്യപ്രദേശിൽ ഒരു പട്ടേല്‍ പ്രതിമ തകര്‍ക്കുന്നതാണ് ദൃശ്യങ്ങളിൽ.

English Summary: Video circulating claiming Ram Devotee BJP workers vandalizing Sardar Vallabhbhai Patel's statue is fake