പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍.കെ. പ്രേമചന്ദ്രനെതിരെ വിമര്‍ശനശരങ്ങളായിരുന്നു പിന്നിട്ട ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ. ഇതിനിടെ എൻഡിഎ മുഖ്യമന്ത്രിമാരുടെയും അമിത് ഷായുടെയും ഒപ്പം വേദി പങ്കിടുന്ന പിണറായി വിജയൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍.കെ. പ്രേമചന്ദ്രനെതിരെ വിമര്‍ശനശരങ്ങളായിരുന്നു പിന്നിട്ട ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ. ഇതിനിടെ എൻഡിഎ മുഖ്യമന്ത്രിമാരുടെയും അമിത് ഷായുടെയും  ഒപ്പം വേദി പങ്കിടുന്ന  പിണറായി വിജയൻ എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ADVERTISEMENT

ബിജെപി ഇതര മുഖ്യമന്ത്രിമാർ ബഹിഷ്ക്കരിച്ച പരിപാടിയിൽ യോഗി ആതിഥ്യനാഥിനോടും അമിത്ഷായ്ക്കുമൊപ്പം ചിരിച്ചിരിക്കുന്ന ആളിനെ അറിയുമോ ഗയ്സ് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.

ചിത്രം റിവേഴ്‌സ് ഇമേജിലൂടെ പരിശോധിച്ചപ്പോൾ  2022 ഒക്ടോബര്‍ 27ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ നല്‍കിയ റിപ്പോർട്ടിൽ ഈ ചിത്രത്തിന്റെ മുഴുവൻ ഭാഗവും ഞങ്ങൾക്ക് ലഭിച്ചു. 

ADVERTISEMENT

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹരിയാനയിലെ സൂരജ്‌കുണ്ഡിൽ  സംഘടിപ്പിച്ച ദ്വിദിന ചിന്തന്‍ ശിബിരത്തിൽ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികള്‍ അമിത് ഷായ്‌ക്കൊപ്പമുള്ള ചിത്രമാണിതെന്ന് വ്യക്തമായി. പിണറായി വിജയന്‍ മാത്രമല്ല പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാന്‍ സിങ് ഉള്‍പ്പെടെയുള്ള ബിജെപി ഇതര മുഖ്യമന്ത്രിമാരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പകുതി ഭാഗം മുറിച്ചു മാറ്റിയ ശേഷമാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത്ഷാ ഹരിയാനയിലെ സൂരജ്‌കുണ്ഡിൽ ദ്വിദിന ചിന്തൻ ശിബിരത്തിന്റെ ആദ്യ ദിവസത്തെ അഭിസംബോധന ചെയ്തു. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാർ, ലഫ്റ്റനന്റ് ഗവർണർമാർ, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണാധികാരികൾ എന്നിവർ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കുന്നു എന്നാണ് റിപ്പോർട്ടിലുള്ളത്.

ADVERTISEMENT

സഹകരണ ഫെഡറലിസത്തിന്റെ ആവേശത്തിൽ, കേന്ദ്ര-സംസ്ഥാന തലങ്ങളിലെ വിവിധ പങ്കാളികൾക്കിടയിൽ ആസൂത്രണത്തിലും ഏകോപനത്തിലും കൂടുതൽ സമന്വയം കൊണ്ടുവരാൻ  ലക്ഷ്യമിട്ട ചിന്തൻ ശിബിരത്തിൽ കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  മാത്രമല്ല യോഗത്തിൽ പങ്കെടുത്ത ബിജെപി ഇതര മുഖ്യമന്ത്രി എന്ന് റിപ്പോർട്ടിലെ ഉള്ളടക്കത്തിൽ പറഞ്ഞിട്ടുണ്ട്. തെലങ്കാന, പഞ്ചാബ്,ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളിൽ അന്ന് ഭരണപക്ഷത്തുണ്ടായിരുന്ന ബിജെപി ഇതര മുഖ്യമന്ത്രിമാരും ഈ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്.

ബിജെപി ഇതര മുഖ്യമന്ത്രിമാർ ചടങ്ങ് ബഹിഷ്ക്കരിച്ചത് സംബന്ധിച്ച് വിവരങ്ങളൊന്നും വാർത്തകളിലില്ല.

∙ വാസ്തവം

2022 ൽ ഹരിയാനയിലെ സൂരജ്‌കുണ്ഡിൽ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച മുഖ്യമന്ത്രിമാരുടെ ചിന്തൻ ശിബിര സമ്മേളനത്തിൽ നിന്നുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ബിജെപി മുഖ്യമന്ത്രിമാർ മാത്രം പങ്കെടുത്ത ചടങ്ങിലല്ല മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തത്. ആ അവകാശവാദം തെറ്റാണ്.

English Summary: Chief Minister Pinarayi Vijayan did not attend the function attended only by BJP chief ministers

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT