പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാധ്യമങ്ങളിലും കൊടുമ്പിരി കൊള്ളുകയാണ്. മരണത്തിൽ എസ്എഫ്ഐ വിദ്യാർത്ഥികളുടെ പങ്കാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഇതിനിടെ കേസിൽ അറസ്റ്റിലായവരിൽ കെഎസ്‌യു പ്രവർത്തകരുമുണ്ടെന്ന അവകാശവാദത്തോടെ ചിലരുടെ ചിത്രങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാധ്യമങ്ങളിലും കൊടുമ്പിരി കൊള്ളുകയാണ്. മരണത്തിൽ എസ്എഫ്ഐ വിദ്യാർത്ഥികളുടെ പങ്കാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഇതിനിടെ കേസിൽ അറസ്റ്റിലായവരിൽ കെഎസ്‌യു പ്രവർത്തകരുമുണ്ടെന്ന അവകാശവാദത്തോടെ ചിലരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ADVERTISEMENT

ആയതിനാൽ ഇന്ന് വൈകിട്ട് നടത്താനിരുന്ന പന്തംകൊളുത്തി പ്രകടനം കേശു മാറ്റി വച്ചിരിക്കുന്നു എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്.

വൈറലായ കാർഡ് പരിശോധിച്ചപ്പോൾ പ്രതികളിൽ കെഎസ്‌യു പ്രവർത്തകരും എന്നാണ് വൈറൽ കാർഡിലുള്ള വരികൾ. കൂടാതെ കാർഡിലുള്ള അക്ഷരങ്ങളിലെ വ്യക്തതക്കുറവ് ഇത് എഡിറ്റ് ചെയ്തതാണെന്ന സൂചനകൾ ലഭിച്ചു.

ADVERTISEMENT

ഏഷ്യാനെറ്റ് ന്യൂസിന്റെ വാട്ടർമാർക്കും കാർഡിൽ കാണാം. ഈ മാധ്യമത്തിന്റെ സമൂഹ മാധ്യമ പേജുകൾ പരിശോധിച്ചെങ്കിലും പ്രചരിക്കുന്ന കാർഡ് കണ്ടെത്താനായില്ല. എന്നാൽ സമാന ന്യൂസ് കാർഡ് വ്യാജമാണെന്ന് വ്യക്തമാക്കിയുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്  ഞങ്ങൾക്ക് ലഭിച്ചു. 

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ കാര്‍ഡ് പ്രചരിക്കുന്നു. സിദ്ധാർത്ഥിന്‍റെ മരണത്തില്‍ പ്രതികളായവരില്‍ കെഎസ്‌യു പ്രവര്‍ത്തകരുമുണ്ട് എന്ന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയതായും കാര്‍ഡ് പങ്കുവെച്ചതായുമായാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. എന്നാല്‍ 'പ്രതികളില്‍ കെഎസ്‌യു പ്രവര്‍ത്തകരും' എന്ന കുറിപ്പോടെ ഏഷ്യാനെറ്റ് ന്യൂസ് ഇത്തരമൊരു കാര്‍ഡ് സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ ഒരിടത്തും പോസ്റ്റ് ചെയ്‌തിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഏഷ്യാനെറ്റ് ന്യൂസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മറ്റൊരു കാര്‍ഡ് എഡിറ്റ് ചെയ്‌താണ് വ്യാജ കാര്‍ഡ് പ്രചരിപ്പിക്കുന്നത് എന്നാണ് എന്നാണ് മാധ്യമത്തിന്റെ വിശദീകരണം.

ADVERTISEMENT

കൂടുതൽ തിരഞ്ഞപ്പോൾ ഇതേ മാധ്യമം ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത 'സിദ്ധാർത്ഥന്റെ മരണം, 19 പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക്' എന്നെഴുതിയ വാർത്താ കാർഡിലെ പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക് എന്ന ഭാഗം മാറ്റിയാണ്  'പ്രതികളിൽ കെ എസ് യു പ്രവർത്തകരും' എന്ന് എഡിറ്റ് ചെയ്ത് ചേർത്തത് എന്ന് വ്യക്തമായി. 

∙ വാസ്തവം

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവരിൽ കെഎസ്‌യു പ്രവർത്തകരുമുണ്ടെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന കാർഡ് വ്യാജമാണ്.

English Summary: The card circulating with the claim that KSU activists are among those arrested in the case related to Siddharth's death is fake