രാജസ്ഥാനില്‍ 48 ഡിഗ്രി കൊടുംചൂടില്‍ വനിത സൈനികര്‍ റോഡിലിരുന്ന് ഭക്ഷണം കഴിക്കുന്നു എന്ന അവകാശവാദവുമായി ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇതിന്റെ വാസ്തവമറിയാം ∙അന്വേഷണം രാജസ്ഥാനിലെ ബഡ്‌മെറില്‍ 48 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ജോലിക്കിടെ വനിതാ സൈനികര്‍ റോഡിലിരുന്ന് ഭക്ഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജസ്ഥാനില്‍ 48 ഡിഗ്രി കൊടുംചൂടില്‍ വനിതാ സൈനികര്‍ റോഡിലിരുന്ന് ഭക്ഷണം കഴിക്കുന്നു എന്ന അവകാശവാദവുമായി ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇതിന്റെ വാസ്തവമറിയാം

∙അന്വേഷണം

ADVERTISEMENT

രാജസ്ഥാനിലെ ബഡ്‌മെറില്‍ 48 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ജോലിക്കിടെ വനിതാ സൈനികര്‍ റോഡിലിരുന്ന് ഭക്ഷണം കഴിക്കുന്നു. ഇന്ത്യ-പാക് അതിര്‍ത്തിയിലാണ് ഈ രംഗം. മേക്കപ്പ് അണിഞ്ഞവരോ അര്‍ധനഗ്നരായി നൃത്തം വയ്ക്കുന്നവരോ അല്ല, ഇവരാണ് യഥാര്‍ഥ ഹീറോസ് എന്ന് നിങ്ങള്‍ മനസിലാക്കുക. ജയ് ജവാന്‍, ജയ് ഭാരത്' എന്നീ കുറിപ്പുകളോടെയാണ് ചിത്രം ട്വിറ്ററിലടക്കം പ്രചരിക്കുന്നത്. ഇവർക്ക് നമ്മളാൽ കഴിയുന്ന ധനസഹായം ചെയ്യാമെന്നും ചിത്രത്തിനൊപ്പമുള്ള കുറിപ്പുകളിലുണ്ട്. ചിത്രത്തിൽ നിലത്ത് വട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് പിന്നിലായി സൈനിക വാഹനങ്ങളും മറ്റ് സൈനികരെയും കാണാം. പോസ്റ്റ് കാണാം

കീവേഡുകളുടെ പരിശോധനയിൽ വൈറൽ ചിത്രത്തിന് സമാനമായി മറ്റ് ചില പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. പോസ്റ്റ് കാണാം

ADVERTISEMENT

ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ കൂട്ടത്തിൽ ഒരു സൈനികയ്ക്ക് മൂന്ന് കൈകളുള്ളതായി കാണാം. മറ്റ് രണ്ട് കൈകളും അധികമായി ചിത്രത്തിലുണ്ട്.ഇതിൽ നിന്ന് ചിത്രം  എഐയാണെന്ന സൂചന ലഭിച്ചു. സ്ഥിരീകരിക്കാനായി എഐ പരിശോധന ടൂളുകൾ ഉപയോഗിച്ച് ഞങ്ങൾ നടത്തിയ പരിശോധനയിൽ ചിത്രം എഐ തന്നെയെന്ന് സ്ഥിരീകരിച്ചു.

ഇത്തരത്തിൽ വിവിധ ചിത്രങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.

ADVERTISEMENT

∙വസ്തുത

കൊടുംചൂടിൽ റോഡിലിരുന്ന് വനിത സൈനികര്‍ ഭക്ഷണം കഴിക്കുന്നു എന്ന അവകാശവാദത്തോടെയുള്ള ചിത്രം എഐ നിര്‍മിതമാണ്. 

English Summary:The image, which claims to show women soldiers eating food while sitting on the road in the heat, is AI-generated